പെണ്ണ് കരുത്തുള്ളവളായില്ലെങ്കിൽ
“അപ്പൊ..ശെരി സർ…ഇവന്റെ കാര്യം ഇന്ന് തീർത്തേക്കാം.. ലോക്കപ്പ് മർദ്ദനത്തിൽ മനംനൊന്ത് പ്രതി കായലിൽ ചാടി ജീവനൊടുക്കി. .
നാളെ രാവിലത്തെ പത്രത്തിൽ സാറ് വായിക്കാൻ റെഡിയായിക്കോ.
“ ഓകെ , ..എന്നാൽ നിങ്ങൾ ഇറങ്ങിക്കോ ..”
അതും പറഞ്ഞു ഒപ്പിട്ട ഒരു ചെക്ക് ലീഫ് അയാൾ എസ്. ഐ സോമശേഖരന്റെ കൈയ്യിൽ കൊടുത്തു .
അവർ പോയ ശേഷം ഡോർ ലോക്ക് ചെയ്തു ഫ്രിഡ്ജിൽ നിന്നും കുറച്ചു വെള്ളമെടുത്ത് കുടിച്ചു കൊണ്ട് രവി മുറിയിലേക്ക് പോയി .
അവിടെ നിമ്യയെ മടിയിൽ കിടത്തി അവളുടെ മുടിയിഴകളിൽ വിരലോടിക്കുകയാണ് സുമിത്ര.
അയാൾ നടന്നു ചെന്ന് അവർക്കരികിലേക്ക് ഇരുന്നു . .
കുറ്റബോധം കാരണം അയാൾക്ക് തല കുനിച്ചിരിക്കാനേ കഴിഞ്ഞുള്ളു
അയാളുടെ മനസ്സ് മുഴുവൻ കുറ്റബോധത്തിന്റെ തിരമാലകൾ അലയടിക്കുകയ്യാണ് .
ഒന്ന് പൊട്ടിക്കരയാൻ അയാളുടെ മനസ്സു വെമ്പുകയാണ്.
തന്റെ മകളുടെ ഈ അവസ്ഥയ്ക്ക് കാരണം പണത്തിനും പദവിക്കും വേണ്ടിയുള്ള തന്റെ നെട്ടോട്ടമാണെന്ന യാഥാർഥ്യം രവി ഇതിനോടകം തന്നെ മനസ്സിലാക്കി .
ആ ആവേശത്തിന്റെ പരിണിതഫലമോ …പിച്ചി ചീന്തപ്പെട്ട മകളുടെ ശരീരവും..
disclaimer
കാലം പഴയതല്ല.. പെൺ മക്കളെ കരുത്തരായി, പ്രതിസന്ധികളെ നേരിടാൻ പ്രാപ്തരായി വളർത്തണം.
അപരിചിതനെ അകത്ത് കയറ്റിയിരുത്തുന്നത് പോലുള്ള വിവരക്കേടുകൾ കാണിക്കരുതെന്ന തിരിച്ചറിവ് നൽകണം.