പെണ്ണ് കരുത്തുള്ളവളായില്ലെങ്കിൽ.. ഭാഗം – 3
ഈ കഥ ഒരു പെണ്ണ് കരുത്തുള്ളവളായില്ലെങ്കിൽ സീരീസിന്റെ ഭാഗമാണ് , മറ്റ് 3 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
പെണ്ണ് കരുത്തുള്ളവളായില്ലെങ്കിൽ

പെണ്ണ് – എന്താണ് തനിക്കു സംഭവിക്കാൻ പോകുന്നതെന്ന് മനസ്സിലാകും മുൻപേ തന്നെ അവന്റെ കറുത്ത ചുണ്ടുകൾ അവളുടെ കുഞ്ഞു പവിഴച്ചുണ്ടുകളിൽ അമർന്നു . അതിനു ശേഷം അവൻ ആർത്തിപൂണ്ട ചെന്നായയെ പോലെ അവളുടെ ചുണ്ടുകളെ കടിച്ചീ.മ്പാൻ തുടങ്ങി .

വല്ലാത്തൊരു വിമ്മിഷ്ട്ടവും വേദനയും അനുഭവപ്പെട്ട അവൾ തന്റെ കഴിവിന്റെ പരമാവധി ചുണ്ടുകളെ ഉള്ളിലോട്ടു പിൻവലിക്കാൻ ശ്രമിച്ചു. അതിന്റെ പ്രതിഫലനം എന്നോണം അവൻ കൂടുതൽ ശക്തിയുപയോഗിച്ച് അവളുടെ ചുണ്ടുകൾ കടിച്ചു പറിച്ചു .

അവന്റെ ക്രൂരമായ ആ പ്രവർത്തി അവളുടെ പനിനീർപ്പൂവ് പോലത്തെ ചുണ്ടുകൾ പൊട്ടി രക്തം കുടു കുടെ ഒലിച്ച് തുടങ്ങി. വികാരത്തിന്റെ വ്യഗ്രതയിൽ അവൻ അവളുടെ ലോലമായ കവിളുകളും, നെറ്റിത്തടവും ചുംബനമെന്ന വ്യാജേന കടിച്ചു ചുവപ്പിച്ചു.

അവന്റെ ക്രൂരമായ പ്രവർത്തികൾ ഉളവാക്കുന്ന അതികഠിനവും , അസ്സഹനീയവുമായ വേദനയിലും നിത്യ തന്റെ മോചനത്തിനായി കരഞ്ഞു നിലവിളിച്ചുകൊണ്ടേയിരുന്നു.

ആ നിലവിളികൾ എല്ലാം ആ അടച്ചു മൂടിയ അവളുടെ മുറിയിൽ തന്നെ ബന്ധിക്കപ്പെട്ടു . അവളുടെ രോധനവും , നിലവിളിയും ഒന്നും ഒരു കുഞ്ഞുപോലും പുറത്തു കേട്ടില്ല .

അവൾ തീർത്തും ക്രൂരമായി ബലാത്സംഗം ചെയ്യപ്പെടുന്ന അവസ്ഥ . അവന്റെ മുന്നിൽ തീർത്തും നിസ്സഹായയായി കിടക്കാൻ അവൾക്കു കഴിഞ്ഞുള്ളു .

ഈ സമയം താഴെ ഉത്സവ പ്രതീതമായ അവസ്ഥയായിരുന്നു .

ഫ്ളാറ്റിലെ നിവാസികളിൽ ഭൂരിഭാഗം പുരുഷന്മാരും തന്നെ താഴെ സന്നിഹിതരായിരുന്നു .പെട്ടെന്ന് തന്നെ അവർക്കിടയിലേക്ക് ഒരു ടാക്സി കാർ വന്നു നിന്നു. കാറിന്റെ ഡോർ തുറന്നു ഇറങ്ങിവന്നവരെ കണ്ടു എല്ലാവരും ഒന്ന് ഞെട്ടി. അത് മറ്റാരുമല്ല, രാവിലെ ബാംഗ്ലൂരിലേക്ക് ആണെന്ന് പറഞ്ഞു പോയ രവിയും, സുമിത്രയും ആയിരുന്നു .

“അല്ല ഇതാര് രവി സാറാ ….ബാംഗ്ലൂർക്കു പോണെന്നു പറഞ്ഞിട്ട്…!!

“യാത്ര വഴിക്കു വെച്ച് നിർത്തേണ്ടി വന്നു മധു. അവിടുത്തെ കാര്യങ്ങൾ പ്രതീക്ഷിക്കാത്തവണ്ണം ഡീൽ ആയി …” പ്രസന്നതയോടെ രവി പറഞ്ഞു

“ എന്നാ പിന്നെ പെട്ടന്ന് ഇങ്ങോട്ടു വന്നേ. നമുക്കിവിടെ ഒരുപാട് കാര്യങ്ങൾ ഉണ്ട് ചെയ്യാൻ. കഴിഞ്ഞ പ്രാവശ്യത്തെ പോലെയല്ല …അറിയാല്ലോ ഈ വർഷത്തെ ഓണം …”

“ഓ..അറിയവേ…ഞാനിപ്പോ എത്തിയേക്കാം…മധു ….”

അതുപറഞ്ഞു രവി സുമിത്രയെയും കൂട്ടി നടന്നു .

അവർ ലിഫ്റ്റ് ഇറങ്ങി തങ്ങളുടെ ഫ്ലാറ്റിത് മുന്നിൽ എത്തി . അവിടെ നിൽക്കുമ്പോഴും അപ്പുറത്തു കേണൽ സാറിന്റെ റൂമിൽ നിന്നും നല്ല ഈണത്തിൽ നാടൻപാട്ടുകൾ കേൾക്കാം.
അത് കേട്ട് സുമിത്ര പൊട്ടിച്ചിരിച്ചു . ചിരിയടക്കാൻ കൈകൊണ്ട് ആംഗ്യം കാട്ടിയിട്ട് രവി ഡോർ തുറക്കാനായി ഒരുങ്ങി. ഡോർ അകത്തുനിന്നും ലോക്കാണ് .

ചിലപ്പോൾ നിമ്യ ഡോർ ലോക്ക് ചെയ്തിട്ട് മുറിയും പൂട്ടി കിടന്നുറങ്ങുന്നുണ്ടാവും എന്ന് കരുതി തന്റെ കയ്യിൽ ഇരുന്ന സ്പെയർ കീ എടുത്തു രവി ഡോർ തുറന്നു.

അവർ ഇരുവരും അകത്തേക്ക് നടന്നതും നിമ്യയുടെ മുറിയിൽ നിന്ന് പതിഞ്ഞ ശബ്ദത്തിൽ അവളുടെ കരച്ചിൽ കേൾക്കാം.

ശബ്ദം വന്ന റൂമിലേക്ക് ഓടിയെത്തിയ അവർ കാണുന്നത് ഇരുകൈകളും കട്ടിലിൽ ബന്ധനസ്ഥയാക്കപ്പെട്ട് ക്രൂരമായ ബലാത്സംഗത്തിന് വിധേയയാവുന്ന തന്റെ പൊന്നു മകളെയാണ്.

ഇത് കണ്ടു സുമിത്ര ക്ഷണനേരത്തിൽ ബോധരഹിതയായി നിലത്തു വീണു.

ഒരു നിമിഷം രവി അക്ഷരാർത്ഥത്തിൽ സ്തംഭിച്ചു പോയി . താൻ നിൽക്കുന്ന ഭൂമി പിളർന്ന് രണ്ടായി പോവുന്ന പോലെ അയാൾക്ക് തോന്നിപ്പോയി.

അച്ഛാ…എന്നെ രക്ഷിക്കച്ഛാ ..” രവിയെ കണ്ട നിമ്യ തന്റെ സർവ ശക്തിയും എടുത്തു ഉറക്കെ നിലവിളിച്ചു .

സംയമനം വീണ്ടെടുത്ത രവി ഇതിനോടകം തന്നെ രക്ഷപ്പെട്ടു ഓടാൻ ശ്രേമിച്ച ഹരിയെ നിലത്തു ചവിട്ടിയിട്ടു. ശേഷം നടന്ന മല്പിടുത്തത്തിൽ രവി അവനെ കീഴടക്കി. എന്നിട്ട് അവിടെയുണ്ടായിരുന്ന കസേരയിൽ കെട്ടിയിട്ടു. അതിനുശേഷം ഓടിവന്നു അയാൾ തന്റെ മകളുടെ കൈയ്യുടെ കെട്ടുകൾ അഴിച്ചു.

അർദ്ധ നഗ്നയായ അവളുടെ ശരീരം അയാൾ ഒരു പുതപ്പെടുത്തു പുതച്ചു.

തന്റെ പ്രാണൻ തിരിച്ചു കിട്ടിയ ആശ്വാസത്തിൽ അവൾ തന്റെ അച്ഛനെ കെട്ടിപ്പിടിച്ചു ഏങ്ങലടിച്ചു കരഞ്ഞു.

“ഞാൻ …പോവെണ്ടാണ് പറഞ്ഞതല്ലേ അച്ഛാ ….”

അവൾ അയാളെ കെട്ടിപ്പിടിച്ചു കരഞ്ഞുകൊണ്ട് പറഞ്ഞു.

അവളുടെ കണ്ണുനീർ അയാളുടെ കൈത്തലം നനയിച്ചു. ആ കണ്ണീരിൽ തന്റെ പിതൃത്വം മുങ്ങിത്താഴുന്നതായി അയാൾക്ക് തോന്നി .

“ഇല്ല മോളെ … ഇല്ല…അച്ഛൻ മോളെ വിട്ടു ഇനി ഒരിടത്തും പോവില്ല…”

അത് പറയുമ്പോൾ അയാളുടെ വാക്കുകൾ ഇടറിയിരുന്നു .

“എന്നെ അവൻ കുറെ ഉപദ്രവിച്ചു അച്ഛാ …, ദേ…നോക്ക് …എന്റെ ഇവിടെ …..ദേ അവിടെ…പിന്നെ ..നോക്കച്ഛാ …ചുണ്ടെല്ലാം കടിച്ചു മുറിച്ചു …ചോര ഒഴുകുന്നു…”

തന്റെ മകളുടെ റോസാപൂപോലത്തെ ശരീര ഭാഗണങ്ങളിൽ രക്തപ്പാടുകൾ കണ്ട ആ അച്ഛന്റെ വായിൽ നിന്ന് അറിയാതെ “മോളെ….” …എന്നൊരു നിലവിളിയുയർന്നു .

അയാൾ അവളെ ഇറുകെ കെട്ടിപ്പിടിച്ചു അലമുറയിട്ടു കരഞ്ഞു .

പതിനേഴു വര്ഷം മുൻപ് ലേബർ റൂമിന്റെ മുൻപിൽ താൻ അക്ഷമനായി നിന്നത് ഇവൾക്ക് വേണ്ടിയായിരുന്നു .

അവസാനം കാത്തിരിപ്പുകൾക്ക് വിരാമം ഇട്ടുകൊണ്ട് ദൈവത്തിന്റെ മാലാഖമാരിൽ നിന്നും ഒരു വെള്ളത്തുണിയിൽ പുതപ്പിച്ചു ഭദ്രമാക്കിയ തന്റെ മകളെ അയാൾ കയ്യിൽ വാങ്ങിയപ്പോൾ നിറഞ്ഞൊഴുകിയതായിരുന്നു അയാളുടെ കണ്ണുകൾ.

അന്ന് തന്റെ മകളെ മാറോടണച്ചു പിടിച്ചതും നെറുകയിൽ മുത്തമിട്ടതും എല്ലാം അയാൾ ഓർമകളിൽ ഒരു നിമിഷം ഓടിയെത്തി.
അന്ന് കൈയ്യിലെടുത്ത ആ പിഞ്ചോമനയാണല്ലോ ഇന്ന് ഒരു കാമഭ്രാന്തന്റെ വികാര ശമനത്തിൽ പിച്ചി ചീന്തപ്പെട്ടു ചോരയൊലിപ്പിച്ചു തന്റെ കയ്യിൽ കിടക്കുന്നതെന്നു ഓർക്കുമ്പോൾ ആ അച്ഛന്റെ മനസ്സ് ചീട്ടുകൊട്ടാരം കണക്കെ തകർന്നു പോയിരുന്നു .

“മോള് …പേടിക്കണ്ട..എന്റെ പൊന്നുമോളെ ഇനി അതും ഒന്നും ചെയ്യില്ല…കേട്ടോ…..അച്ഛനുണ്ടാവും മോളെ അടുത്ത്…. ഉം..’ അയാൾ അവളെ കഴിയുന്നവിധം ആശ്വസിപ്പിച്ചു ..

“എന്നെ എപ്പഴും ഒറ്റയ്ക്കാക്കീട്ടാ നിങ്ങൾ പോണേ …”

“ഇല്ല …മോളെ …ഇനി ആരും …മോളെ ഒറ്റയ്ക്കാക്കില്ല..അച്ഛനും അമ്മയും ഇപ്പോഴും മോൾടെ കൂടെത്തന്നെ കാണും…പോരെ .

അയാൾ അവളുടെ കൈയ്യിൽ പിടിച്ചു വാക്കുകൊടുത്തു .

“സത്യമോ ….അച്ഛാ…!

“പ്രോമിസ്….പോരെ..” .

“അമ്മയെവിടെ അയാ..കണ്ടില്ലല്ലോ…!!!
അപ്പോഴാണ് അയാൾ സുമിത്രയെ പറ്റി ഓർക്കുന്നത്. നോക്കുമ്പോൾ നിലത്തു ബോധരഹിതയായി കിടക്കുന്ന ഭാര്യ.

പെട്ടന്ന് തന്നെ അവരുടെ മുഖത്ത് വെള്ളം തളിച്ചതും അവർക്ക് ബോധം തെളിഞ്ഞു.. ക്ഷീണം അനുഭവപ്പെട്ട അവളെ അയാൾ കട്ടിലിൽ പിടിച്ചു കൊണ്ട്പോയി കിടത്തി.
അതിനു ശേഷം അയാൾ തന്റെ മകളുടെ മുറിവുകളിൽ ഇൻഫെക്ഷൻ വരാണ്ടിരിക്കാൻ മരുന്നിട്ട് കഴുകി.

അവൾക്ക് കുറച്ചു വെള്ളം കൊടുത്തശേഷം മയക്കത്തിലുള്ള സുമിത്രയുടെ അടുക്കൽ നിമ്യയെയും അയാൾ കൊണ്ട് കിടത്തി.

ഇതിനോടകം തന്നെ അയാൾ വിളിച്ചറിയിച്ചതനുസരിച്ച് കമ്മീഷണറുടെ സ്പെഷ്യൽ ഓർഡറിൽ മഫ്ടിയിൽ പോലീസ് എത്തി.

തെളിവെടുപ്പിനും സാക്ഷിമൊഴിക്കും ഒന്നും നിൽക്കാതെ അവനെയും കൊണ്ട് അവർ പോകാൻ ഒരുങ്ങി.

“അപ്പൊ..ശെരി സർ…ഇവന്റെ കാര്യം ഇന്ന് തീർത്തേക്കാം.. ലോക്കപ്പ് മർദ്ദനത്തിൽ മനംനൊന്ത് പ്രതി കായലിൽ ചാടി ജീവനൊടുക്കി. .

നാളെ രാവിലത്തെ പത്രത്തിൽ സാറ് വായിക്കാൻ റെഡിയായിക്കോ.

“ ഓകെ , ..എന്നാൽ നിങ്ങൾ ഇറങ്ങിക്കോ ..”

അതും പറഞ്ഞു ഒപ്പിട്ട ഒരു ചെക്ക് ലീഫ് അയാൾ എസ്. ഐ സോമശേഖരന്റെ കൈയ്യിൽ കൊടുത്തു .

അവർ പോയ ശേഷം ഡോർ ലോക്ക് ചെയ്തു ഫ്രിഡ്ജിൽ നിന്നും കുറച്ചു വെള്ളമെടുത്ത് കുടിച്ചു കൊണ്ട് രവി മുറിയിലേക്ക് പോയി .

അവിടെ നിമ്യയെ മടിയിൽ കിടത്തി അവളുടെ മുടിയിഴകളിൽ വിരലോടിക്കുകയാണ് സുമിത്ര.

അയാൾ നടന്നു ചെന്ന് അവർക്കരികിലേക്ക് ഇരുന്നു . .

കുറ്റബോധം കാരണം അയാൾക്ക് തല കുനിച്ചിരിക്കാനേ കഴിഞ്ഞുള്ളു

അയാളുടെ മനസ്സ് മുഴുവൻ കുറ്റബോധത്തിന്റെ തിരമാലകൾ അലയടിക്കുകയ്യാണ് .

ഒന്ന് പൊട്ടിക്കരയാൻ അയാളുടെ മനസ്സു വെമ്പുകയാണ്.

തന്റെ മകളുടെ ഈ അവസ്ഥയ്ക്ക് കാരണം പണത്തിനും പദവിക്കും വേണ്ടിയുള്ള തന്റെ നെട്ടോട്ടമാണെന്ന യാഥാർഥ്യം രവി ഇതിനോടകം തന്നെ മനസ്സിലാക്കി .

ആ ആവേശത്തിന്റെ പരിണിതഫലമോ …പിച്ചി ചീന്തപ്പെട്ട മകളുടെ ശരീരവും..

disclaimer

കാലം പഴയതല്ല.. പെൺ മക്കളെ കരുത്തരായി, പ്രതിസന്ധികളെ നേരിടാൻ പ്രാപ്തരായി വളർത്തണം.
അപരിചിതനെ അകത്ത് കയറ്റിയിരുത്തുന്നത് പോലുള്ള വിവരക്കേടുകൾ കാണിക്കരുതെന്ന തിരിച്ചറിവ് നൽകണം.

<< പെണ്ണ് കരുത്തുള്ളവളായില്ലെങ്കിൽ.. ഭാഗം – 2

Leave a Reply

Your email address will not be published. Required fields are marked *