പെണ്ണ് കരുത്തുള്ളവളായില്ലെങ്കിൽ
“മോള് …പേടിക്കണ്ട..എന്റെ പൊന്നുമോളെ ഇനി അതും ഒന്നും ചെയ്യില്ല…കേട്ടോ…..അച്ഛനുണ്ടാവും മോളെ അടുത്ത്…. ഉം..’ അയാൾ അവളെ കഴിയുന്നവിധം ആശ്വസിപ്പിച്ചു ..
“എന്നെ എപ്പഴും ഒറ്റയ്ക്കാക്കീട്ടാ നിങ്ങൾ പോണേ …”
“ഇല്ല …മോളെ …ഇനി ആരും …മോളെ ഒറ്റയ്ക്കാക്കില്ല..അച്ഛനും അമ്മയും ഇപ്പോഴും മോൾടെ കൂടെത്തന്നെ കാണും…പോരെ .
അയാൾ അവളുടെ കൈയ്യിൽ പിടിച്ചു വാക്കുകൊടുത്തു .
“സത്യമോ ….അച്ഛാ…!
“പ്രോമിസ്….പോരെ..” .
“അമ്മയെവിടെ അയാ..കണ്ടില്ലല്ലോ…!!!
അപ്പോഴാണ് അയാൾ സുമിത്രയെ പറ്റി ഓർക്കുന്നത്. നോക്കുമ്പോൾ നിലത്തു ബോധരഹിതയായി കിടക്കുന്ന ഭാര്യ.
പെട്ടന്ന് തന്നെ അവരുടെ മുഖത്ത് വെള്ളം തളിച്ചതും അവർക്ക് ബോധം തെളിഞ്ഞു.. ക്ഷീണം അനുഭവപ്പെട്ട അവളെ അയാൾ കട്ടിലിൽ പിടിച്ചു കൊണ്ട്പോയി കിടത്തി.
അതിനു ശേഷം അയാൾ തന്റെ മകളുടെ മുറിവുകളിൽ ഇൻഫെക്ഷൻ വരാണ്ടിരിക്കാൻ മരുന്നിട്ട് കഴുകി.
അവൾക്ക് കുറച്ചു വെള്ളം കൊടുത്തശേഷം മയക്കത്തിലുള്ള സുമിത്രയുടെ അടുക്കൽ നിമ്യയെയും അയാൾ കൊണ്ട് കിടത്തി.
ഇതിനോടകം തന്നെ അയാൾ വിളിച്ചറിയിച്ചതനുസരിച്ച് കമ്മീഷണറുടെ സ്പെഷ്യൽ ഓർഡറിൽ മഫ്ടിയിൽ പോലീസ് എത്തി.
തെളിവെടുപ്പിനും സാക്ഷിമൊഴിക്കും ഒന്നും നിൽക്കാതെ അവനെയും കൊണ്ട് അവർ പോകാൻ ഒരുങ്ങി.