പെണ്ണ് കരുത്തുള്ളവളായില്ലെങ്കിൽ
ചിലപ്പോൾ നിമ്യ ഡോർ ലോക്ക് ചെയ്തിട്ട് മുറിയും പൂട്ടി കിടന്നുറങ്ങുന്നുണ്ടാവും എന്ന് കരുതി തന്റെ കയ്യിൽ ഇരുന്ന സ്പെയർ കീ എടുത്തു രവി ഡോർ തുറന്നു.
അവർ ഇരുവരും അകത്തേക്ക് നടന്നതും നിമ്യയുടെ മുറിയിൽ നിന്ന് പതിഞ്ഞ ശബ്ദത്തിൽ അവളുടെ കരച്ചിൽ കേൾക്കാം.
ശബ്ദം വന്ന റൂമിലേക്ക് ഓടിയെത്തിയ അവർ കാണുന്നത് ഇരുകൈകളും കട്ടിലിൽ ബന്ധനസ്ഥയാക്കപ്പെട്ട് ക്രൂരമായ ബലാത്സംഗത്തിന് വിധേയയാവുന്ന തന്റെ പൊന്നു മകളെയാണ്.
ഇത് കണ്ടു സുമിത്ര ക്ഷണനേരത്തിൽ ബോധരഹിതയായി നിലത്തു വീണു.
ഒരു നിമിഷം രവി അക്ഷരാർത്ഥത്തിൽ സ്തംഭിച്ചു പോയി . താൻ നിൽക്കുന്ന ഭൂമി പിളർന്ന് രണ്ടായി പോവുന്ന പോലെ അയാൾക്ക് തോന്നിപ്പോയി.
“അച്ഛാ…എന്നെ രക്ഷിക്കച്ഛാ ..” രവിയെ കണ്ട നിമ്യ തന്റെ സർവ ശക്തിയും എടുത്തു ഉറക്കെ നിലവിളിച്ചു .
സംയമനം വീണ്ടെടുത്ത രവി ഇതിനോടകം തന്നെ രക്ഷപ്പെട്ടു ഓടാൻ ശ്രേമിച്ച ഹരിയെ നിലത്തു ചവിട്ടിയിട്ടു. ശേഷം നടന്ന മല്പിടുത്തത്തിൽ രവി അവനെ കീഴടക്കി. എന്നിട്ട് അവിടെയുണ്ടായിരുന്ന കസേരയിൽ കെട്ടിയിട്ടു. അതിനുശേഷം ഓടിവന്നു അയാൾ തന്റെ മകളുടെ കൈയ്യുടെ കെട്ടുകൾ അഴിച്ചു.
അർദ്ധ നഗ്നയായ അവളുടെ ശരീരം അയാൾ ഒരു പുതപ്പെടുത്തു പുതച്ചു.
തന്റെ പ്രാണൻ തിരിച്ചു കിട്ടിയ ആശ്വാസത്തിൽ അവൾ തന്റെ അച്ഛനെ കെട്ടിപ്പിടിച്ചു ഏങ്ങലടിച്ചു കരഞ്ഞു.