പെണ്ണ് കരുത്തുള്ളവളായില്ലെങ്കിൽ
ഈ സമയം താഴെ ഉത്സവ പ്രതീതമായ അവസ്ഥയായിരുന്നു .
ഫ്ളാറ്റിലെ നിവാസികളിൽ ഭൂരിഭാഗം പുരുഷന്മാരും തന്നെ താഴെ സന്നിഹിതരായിരുന്നു .പെട്ടെന്ന് തന്നെ അവർക്കിടയിലേക്ക് ഒരു ടാക്സി കാർ വന്നു നിന്നു. കാറിന്റെ ഡോർ തുറന്നു ഇറങ്ങിവന്നവരെ കണ്ടു എല്ലാവരും ഒന്ന് ഞെട്ടി. അത് മറ്റാരുമല്ല, രാവിലെ ബാംഗ്ലൂരിലേക്ക് ആണെന്ന് പറഞ്ഞു പോയ രവിയും, സുമിത്രയും ആയിരുന്നു .
“അല്ല ഇതാര് രവി സാറാ ….ബാംഗ്ലൂർക്കു പോണെന്നു പറഞ്ഞിട്ട്…!!
“യാത്ര വഴിക്കു വെച്ച് നിർത്തേണ്ടി വന്നു മധു. അവിടുത്തെ കാര്യങ്ങൾ പ്രതീക്ഷിക്കാത്തവണ്ണം ഡീൽ ആയി …” പ്രസന്നതയോടെ രവി പറഞ്ഞു
“ എന്നാ പിന്നെ പെട്ടന്ന് ഇങ്ങോട്ടു വന്നേ. നമുക്കിവിടെ ഒരുപാട് കാര്യങ്ങൾ ഉണ്ട് ചെയ്യാൻ. കഴിഞ്ഞ പ്രാവശ്യത്തെ പോലെയല്ല …അറിയാല്ലോ ഈ വർഷത്തെ ഓണം …”
“ഓ..അറിയവേ…ഞാനിപ്പോ എത്തിയേക്കാം…മധു ….”
അതുപറഞ്ഞു രവി സുമിത്രയെയും കൂട്ടി നടന്നു .
അവർ ലിഫ്റ്റ് ഇറങ്ങി തങ്ങളുടെ ഫ്ലാറ്റിത് മുന്നിൽ എത്തി . അവിടെ നിൽക്കുമ്പോഴും അപ്പുറത്തു കേണൽ സാറിന്റെ റൂമിൽ നിന്നും നല്ല ഈണത്തിൽ നാടൻപാട്ടുകൾ കേൾക്കാം.
അത് കേട്ട് സുമിത്ര പൊട്ടിച്ചിരിച്ചു . ചിരിയടക്കാൻ കൈകൊണ്ട് ആംഗ്യം കാട്ടിയിട്ട് രവി ഡോർ തുറക്കാനായി ഒരുങ്ങി. ഡോർ അകത്തുനിന്നും ലോക്കാണ് .