പഴനിയാത്രയിലെ രഥോത്സവം !!
അമ്മുമ്മേ ഞാൻ പോയി ഒരു കുപ്പി വെള്ളം വാങ്ങിച്ചോണ്ട് വരട്ടെ,
പെട്ടെന്നു വരണം.. ബസ് ഇപ്പോൾ എടുക്കും
ഞാൻ ഓക്കേ പറഞ്ഞിട്ട് അയാൾ നിൽക്കുന്ന കടയിലേക്ക് ചെന്ന്, അയാളോട് ചോദിച്ചു..
ഇത്രയും നേരം എവിടെയായിരുന്നു?
ഞാനെന്റെ കൂട്ടുകാരോട് യാത്ര പറയാൻ പോയതാ.. അല്ലെങ്കിൽ പ്രശ്നമാകില്ലേ ?
അത് നന്നായി.. അല്ലെങ്കിൽ നിങ്ങളെ കാണാനില്ലെന്ന് പറഞ്ഞ് അവർ പോലീസിൽ പരാതി കൊടുക്കും അത് പുലിവാലാകും, ഈ പൈസ കയ്യിൽ വച്ചോ ബസ് കൂലിക്ക് ..,
എന്നിട്ട് ഞാൻ വെള്ളം വാങ്ങി നടന്നു. ആയാളും പിറകെ നടന്നു ബസിൽ കയറി.
ബസ് വിട്ടു.
ഞങ്ങൾ ഇറങ്ങുന്ന സ്ഥലം കണ്ടക്ടറോട് തിരക്കിയിട്ടയാൾ ടിക്കറ്റും എടുത്തു.
ഞങ്ങൾ നാട്ടിലെത്തി.
ഞാൻ അമ്മുമ്മയോട് പറഞ്ഞു ഓട്ടോ വിളിച്ചോണ്ട് വരാന്ന്.. സ്റ്റാൻറിന്റെ വെളിയിൽ വെച്ചു കിളവനെ കണ്ടു.
ഞാൻ അഡ്രസ്സ് എഴുതിത്തരാം.. നാളെയോ മറ്റെന്നാളോ വന്നാൽ മതി. ഏതെങ്കിലും ഓട്ടോക്കാരെ കാണിച്ചാൽ അവർ കൊണ്ടുവന്നാക്കിക്കോളും.
ദാ.. അത് വരെ ഒരു ചെറിയ ഹോട്ടലിൽ താമസിക്കാനും ചിലവിനുമുള്ള പണം..
എന്ന് പറഞ്ഞിട്ട് ഞാൻ പൈസ കൊടുത്തു. അഡ്രസ്സും എഴുതിക്കൊടുത്തു.
ഞങ്ങൾ വീട്ടിലെത്തി. പിറ്റേന്ന് രാവിലെ 9 മണിക്ക് ഞാൻ എണീറ്റപ്പോൾ പുറത്തു കിളവന്റെ ശബ്ദം കേട്ടു ഞാൻ നോക്കി. അയാൾ അമ്മുമ്മയോട് തമിഴും മലയാളവും കലർന്ന ഭാഷയിൽ സംസാരിക്കുകയാണ്,