ഓർമ്മകൾ മാത്രമാണ് സന്തോഷം തരുന്നത്
രമ വെഡ്സ് ദേവപ്രതാപ്
അതെന്നെ നോക്കി ചിരിക്കുന്നപോലെ എനിക്ക് തോന്നി. ചുറ്റിലുമുള്ള എല്ലാം എന്നെ നോക്കി ചിരിക്കുന്നു. ഒറ്റ ദിവസംകൊണ്ട് ഒരുത്തനെ കൊന്നിരിക്കുന്നു.
താഴെ അവൻ നിൽപ്പുണ്ട്.. അവൻ തന്നെ.. വാസുദേവൻ എന്ന ചെന്നായ… എന്റെയും അവളുടെയും ജീവിതം ഇരുട്ടിലാക്കിയ നായ.
അവൻ ചിരിക്കുകയാണ്.
എനിക്കൊന്നും ചെയ്യാനുണ്ടായിരുന്നില്ല.. അവളെ ഒരു നോക്കെ കണ്ടുള്ളു. എന്റെ പ്രാണൻ പോകുന്ന വേദനയായിരുന്നു… ചുറ്റുമുള്ള നാലുപേരുടെയും കൈകൾ എന്റെ ചുമലിൽ അമരുന്നത് ഞാനറിഞ്ഞു…
പോകാം..
അവരോടായി പറഞ്ഞിട്ട് ഞാൻ യാന്ത്രികമായി നടന്നു കാറിൽ കയറി…
എന്റെ കണ്ണിൽ ഇരുട്ട് നിറയുകയാണ്. തലയ്ക്കുള്ളിൽ ഒരു പ്രകമ്പനം മാത്രം. ഒന്നുമൊന്നും അറിയാൻ വയ്യ…
എന്റെ വലിയ വീടിന്റെ ഗേറ്റ് കടന്ന് കാർ എന്റെ വീട്ടുമുറ്റത്ത് നിന്നു.
ഞാൻ വീട്ടിൽ കയറി റൂമിലേക്കുള്ള സ്റ്റെപ്പുകൾ കയറി.
എന്റെ ബെഡിൽ ഇരുന്നു..
ആ ഇരുപ്പ് നാല് ദിവസത്തോളം നീണ്ടു… അത് തന്നെ ഞാൻ പിന്നീടാണ് അറിയുന്നത്.
ആരൊക്കെയോ വന്നു എന്റെ മുന്നിൽ നിന്നു.. ആരോ കരയുന്നത് കേൾക്കാം.. പക്ഷെ കാണാൻ വയ്യ… ഇരുട്ടാണ് എന്റെ കണ്ണിൽ ..ഇരുട്ട് മാത്രം. എന്റെ കണ്ണിൽ നിന്ന് ഒരു തുള്ളിപോലും വീണില്ല അല്ലേലും ശവത്തിനെന്ത് കണ്ണുനീർ…