Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

ഓർമ്മകൾ മാത്രമാണ് സന്തോഷം തരുന്നത്.. ഭാഗം – 4

(Ormmakal Maathramaanu Santhosham Tharunnathu Part 4)


ഈ കഥ ഒരു ഓർമ്മകൾ മാത്രമാണ് സന്തോഷം തരുന്നത് സീരീസിന്റെ ഭാഗമാണ് , മറ്റ് 6 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഓർമ്മകൾ മാത്രമാണ് സന്തോഷം തരുന്നത്

ഓർമ്മകൾ – അവിടെ അവന്മാർ അപ്പോഴും ഉണ്ടായിരുന്നു.

‘ എന്താടാ എന്തായി… അങ്ങേര് എന്ത് പറഞ്ഞു… ”

എല്ലാരും ഒരേ സ്വരത്തിൽ ചോദിച്ചു.

ഞാൻ ഉണ്ടായതെല്ലാം പറഞ്ഞു.

” ശെടാ അവളെ എങ്ങാനും അങ്ങേര് മാറ്റിക്കളയുമോ. ”

അരവിന്ദ് എന്റെ മനസ്സിലേക്ക് നല്ലൊരു കനൽ കോരിയിട്ടു.

” ആഹ് അങ്ങേര് അതും ചെയ്യും അമ്മാതിരി ഐറ്റമല്ലെ അത്… ”

രാഹുൽ അതിലേക്ക് കുറച്ചു എണ്ണ പകർന്നിട്ടു.

” ഒന്ന് മിണ്ടാതിരിക്കെടാ ഊളകളെ.. അല്ലെങ്കിത്തന്നെ ടെൻഷൻ അടിച്ചു ചാകാറായി.. അപ്പോഴാണോ ഓരോ മൈര് പറയണേ.. ”

“അളിയാ കൂൾ.. ഒരു സാധ്യത പറഞ്ഞതാണ്. നീയെന്തായാലും പുള്ളിക്കാരിയെ കണ്ടൊന്ന് പറഞ്ഞേക്ക് ഒരു സേഫ്റ്റിക്ക്… ”

അരവിന്ദ് പറഞ്ഞു.

അതൊരു നല്ല ഐഡിയയാണെന്ന് എനിക്കും തോന്നി.

ഞാൻ അവളെ വിളിക്കാൻ വേണ്ടി ഫോണെടുത്തു. എടുത്തപോലെ തന്നെ ഞാൻ അത് പോക്കറ്റിലേക്കിട്ടു.

അവളിപ്പോ ക്ലാസ്സിലാകും.. ഇന്റർവെൽ ആകട്ടെ എന്ന് കരുതി ഞാൻ കാത്തിരുന്നു.

ഇന്റർവെൽ ആയപ്പോഴേക്കും പതിവുപോലെതന്നെ അവൾ എന്റെ അടുക്കലേക്ക് വന്നു..

ഞാൻ ഉണ്ടായതെല്ലാം അതുപോലെതന്നെ അവളോട് പറഞ്ഞു.

” ഞാൻ ഇതു പ്രതീക്ഷിച്ചിരുന്നടാ… ഇന്നലെ ദേവേട്ടനുമായിട്ടുള്ള കല്യാണക്കാര്യം വീട്ടിൽ സംസാരിച്ചിരുന്നു. അപ്പോഴാണ് ഞാൻ ഇക്കാര്യം പറഞ്ഞത്. നിന്നോട് പറഞ്ഞാ നീ ആവശ്യമില്ലാതെ ടെൻഷനടിച്ചിരിക്കും..
അതുകൊണ്ടാ പറയാഞ്ഞത്.. പക്ഷേ അച്ഛൻ ഇത്രപെട്ടെന്ന് നിന്നോട് സംസാരിക്കുമെന്ന് ഞാൻ വിചാരിച്ചില്ല. ”

ദേവേട്ടൻ അതായത് ദേവപ്രതാപ് അവളുടെ മുറച്ചെറുക്കനാണ്. അവരുടെ കല്യാണം കുടുംബക്കാർ തമ്മിൽ നേരത്തെ തീരുമാനിച്ചതാണെങ്കിലും അവർക്ക് രണ്ടുപേർക്കും അതിൽ തീരെ താല്പര്യമില്ലായിരുന്നു.

” എന്തായാലും വരുന്നിടത്ത് വച്ച് കാണാം.. നീ പൊക്കോ. എന്തുണ്ടായാലും രാത്രി വിളിക്കണം കേട്ടോ. ”

അതായിരിക്കും ഞങ്ങൾ തമ്മിലുള്ള അവസാന കൂടിക്കാഴ്ച എന്ന് സ്വപ്നത്തിൽപോലും ഞാനോ അവളോ വിചാരിച്ചിരുന്നില്ല.

അവൾ പോകുന്നത് നോക്കി നില്ക്കവേ ഞാൻ അറിഞ്ഞില്ല അതെന്നെ അപ്പാടെ ഉപേക്ഷിച്ചു പോവുകയായിരുന്നു എന്നുള്ളത്.

എന്നത്തേയും പോലെ അന്നത്തെ കോളേജ് ദിനവും വേറെ പ്രത്യേകതകൾ ഒന്നുമില്ലാതെ കടന്നുപോയി. നിള മിക്കവാറും വൈകുന്നേരങ്ങളിൽ അവളുടെ അച്ഛനോടൊപ്പം തന്നെയായിരിക്കും പോകുക. അതുകൊണ്ടുതന്നെ മിക്ക ദിവസങ്ങളിലും അവളെ വൈകുന്നേരം കാണുക പ്രയാസമേറിയ കാര്യമാണ്.
അന്നും അതുപോലെ തന്നെ സംഭവിച്ചു.

പതിവ് പോലെ അന്ന് വൈകീട്ട് കൃത്യം എട്ടരയ്ക്ക് അവൾ വിളിച്ചു.

” കുഞ്ഞാ..അച്ഛൻ വല്ലതും പറഞ്ഞുവോ.”

എടുത്തുടനെ ഞാൻ ചോദിച്ചു.

” ഇല്ലടാ..വന്നു ഒരുമിച്ച് കഴിച്ചുപോയി. അതിനെക്കുറിച്ച് ഒരു സംസാരമേ ഉണ്ടായില്ല. ഒരു കണക്കിന് നന്നായി അച്ഛൻ ആലോചിക്കുകയാവും. നമുക്കിത്തിരി സമയം കൊടുക്കാല്ലേ… ”

അവൾ അത് പറഞ്ഞു ചിരിച്ചു. അന്നായിരുന്നു ഞാൻ അവസാനമായി സന്തോഷിച്ച ദിനം.

പിറ്റേന്ന് എന്നെ കാത്തിരുന്നത് ജീവനോടെയുള്ള മരണമാണെന്ന് ആരറിഞ്ഞു…

സംസാരമൊക്കെ കഴിഞ്ഞു ഒൻപതു മണിക്ക് തന്നെ ഞങ്ങൾ ഫോൺ വെച്ചു.

പിറ്റേന്ന് എന്നത്തേയും പോലെ കോളേജിലേക്ക് തിരിച്ചു..പക്ഷെ ചെറിയൊരു നിരാശയുണ്ടായിരുന്നു.
അവളുടെ ഗുഡ് മോർണിംഗ് മെസ്സേജ് കാണാത്തതുകൊണ്ട് !!

അതിൽ എനിക്ക് ആസ്വഭാവികത ഒന്നും തോന്നിയതുമില്ല. ഓഫർ ചിലപ്പോ തീർന്നിരിക്കും എന്നു കരുതി ഞാനത് വിട്ടു..

കോളേജ് എത്തി അവളുടെ ദർശനത്തിനായി കാത്തുനിന്നു. പതിവ് സമയമായിട്ടും അവളെയും സാറിനെയും കണ്ടില്ല. അപ്പോഴും എനിക്ക് സംശയമൊന്നും തോന്നിയില്ല.. പക്ഷേ വല്ലാത്തൊരു ഭയമെന്നെ പിടികൂടിയിരുന്നു.

സമയം കഴിയുന്തോറും എന്റെ പേടി കൂടിക്കൂടി വന്നു. അവന്മാരും കൂടെ ഉണ്ടായിരുന്നു. അവർക്ക് സംഭവം എന്താണെന്ന് പിടികിട്ടിയില്ല. എന്റെ ടെൻഷനും ഭയവും കണ്ടിട്ടാണോ എന്തോ അവരും വല്ലാതെ ടെൻഷനടിച്ചു തുടങ്ങിയിരുന്നു..

അപ്പോഴാണ് ഹിസ്റ്ററി ഡിപ്പാർട്ട്മെന്റിലെ ടീച്ചേർസ് എല്ലാവരും പിന്നെ വേറെ ഡിപ്പാർട്ട്മെന്റിലെ കുറച്ച് ടീച്ചേഴ്സും കൂടെ ഇറങ്ങിവരുന്നത് ശ്രദ്ധയിൽപ്പെട്ടത്.

രാഹുൽ വേഗം തന്നെ ഞങ്ങൾക്ക് നല്ല കമ്പനിയുള്ള സുനിത ടീച്ചറോട് ഓടിപ്പോയി കാര്യം ചോദിച്ചു.

അവർ അവിടെ നിന്നും പറയുന്നത് എനിക്കിവിടെ നിന്നും വ്യക്തമായി കേൾക്കാമായിരുന്നു.

ഇന്ന് നമ്മുടെ വാസുദേവൻ സാറിന്റെ മകളുടെ കല്യാണമാണെടാ. പെട്ടെന്നായിരുന്നു…
അതിനു പോവുകയാണ് എല്ലാരും.
നിങ്ങൾ വരുന്നോ..വലിയകുളം അമ്പലത്തിൽ വെച്ചാണ്..

കാതിൽ മിന്നലടിച്ചത് പോലെ എനിക്ക് തോന്നി.. ഭ്രാന്ത് പിടിച്ചവനെപ്പോലെ ഞാൻ നിളയുടെ ഫോണിലേക്ക് വിളിച്ചു..

സ്വിച്ച് ഓഫ്… !!

പിന്നെയും പിന്നെയും ഞാൻ വിളിച്ചുകൊണ്ടേയിരുന്നു..
എന്തു ചെയ്യണമെന്ന് ഒരു പിടുത്തവുമില്ല.
എനിക്ക് തല കറങ്ങുന്നപോലെ തോന്നി.
അവന്മാർ എന്നെ പിടിച്ചു കാറിൽ ഇട്ടുകൊണ്ട് നേരെ വലിയകുളത്തേക്ക് പാഞ്ഞു…
പത്ത് മിനിറ്റിൽ അവിടെയെത്തി..

അമ്പലത്തിലെ കോമ്പൗൻഡിലുള്ള ഓഡിറ്റോറിയത്തിൽ നിറയെ ആൾക്കാർ നിൽപ്പുണ്ട്. അവിടയാണെന്ന് തോന്നുന്നു.
ഓടുകയല്ല ഞാൻ അവിടേക്കു പാഞ്ഞു..

ഹാളിൽ നിൽപ്പുണ്ട് ചെറുക്കനും പെണ്ണും.
ഫോട്ടോയ്ക്ക് നിന്നുകൊടുക്കുന്നു.

അവന്റെ മുഖത്ത് സന്തോഷമാണ്. അവളുടെ, എന്റെ കുഞ്ഞന്റെ മുഖത്ത് രക്തമില്ല. അവൾക്ക് ഇറങ്ങി ഓടണമെന്നുണ്ട്.

എന്റെ പുറകെ വന്ന അവന്മാർ ബ്രേക്കിട്ട പോലെ തന്നെ മുന്നിലെ കാഴ്ച്ച കണ്ട് എന്റെ പുറകിൽ വന്നുനിന്നു…

എല്ലാം കഴിഞ്ഞിരിക്കുന്നു.

പുറത്തെ വലിയ കാറിൽ ഒട്ടിച്ചിരിക്കുന്ന അക്ഷരങ്ങൾ..

രമ വെഡ്സ് ദേവപ്രതാപ്

അതെന്നെ നോക്കി ചിരിക്കുന്നപോലെ എനിക്ക് തോന്നി. ചുറ്റിലുമുള്ള എല്ലാം എന്നെ നോക്കി ചിരിക്കുന്നു. ഒറ്റ ദിവസംകൊണ്ട് ഒരുത്തനെ കൊന്നിരിക്കുന്നു.

താഴെ അവൻ നിൽപ്പുണ്ട്.. അവൻ തന്നെ.. വാസുദേവൻ എന്ന ചെന്നായ… എന്റെയും അവളുടെയും ജീവിതം ഇരുട്ടിലാക്കിയ നായ.
അവൻ ചിരിക്കുകയാണ്.
എനിക്കൊന്നും ചെയ്യാനുണ്ടായിരുന്നില്ല.. അവളെ ഒരു നോക്കെ കണ്ടുള്ളു. എന്റെ പ്രാണൻ പോകുന്ന വേദനയായിരുന്നു… ചുറ്റുമുള്ള നാലുപേരുടെയും കൈകൾ എന്റെ ചുമലിൽ അമരുന്നത് ഞാനറിഞ്ഞു…

പോകാം..

അവരോടായി പറഞ്ഞിട്ട് ഞാൻ യാന്ത്രികമായി നടന്നു കാറിൽ കയറി…

എന്റെ കണ്ണിൽ ഇരുട്ട് നിറയുകയാണ്. തലയ്ക്കുള്ളിൽ ഒരു പ്രകമ്പനം മാത്രം. ഒന്നുമൊന്നും അറിയാൻ വയ്യ…

എന്റെ വലിയ വീടിന്റെ ഗേറ്റ് കടന്ന് കാർ എന്റെ വീട്ടുമുറ്റത്ത് നിന്നു.

ഞാൻ വീട്ടിൽ കയറി റൂമിലേക്കുള്ള സ്റ്റെപ്പുകൾ കയറി.
എന്റെ ബെഡിൽ ഇരുന്നു..

ആ ഇരുപ്പ് നാല് ദിവസത്തോളം നീണ്ടു… അത് തന്നെ ഞാൻ പിന്നീടാണ് അറിയുന്നത്.

ആരൊക്കെയോ വന്നു എന്റെ മുന്നിൽ നിന്നു.. ആരോ കരയുന്നത് കേൾക്കാം.. പക്ഷെ കാണാൻ വയ്യ… ഇരുട്ടാണ് എന്റെ കണ്ണിൽ ..ഇരുട്ട് മാത്രം. എന്റെ കണ്ണിൽ നിന്ന് ഒരു തുള്ളിപോലും വീണില്ല അല്ലേലും ശവത്തിനെന്ത് കണ്ണുനീർ…

അത്രയും ദിവസത്തിന് ശേഷമാണ് അച്ഛൻ എന്റെ മുന്നിൽ വരുന്നത്.
എന്റെ ചുമലിൽ കൈയമർത്തി..

എണീക്കെടാ.. പോയത് പോയില്ലേ..
സഹിക്കാൻ പറ്റണില്ല മോനെ നിന്റെ ഇരുപ്പ്.

അച്ഛന്റെ മുഖത്തേക്ക് ഞാൻ ഒന്നേ നോക്കിയൊള്ളു.

അലർച്ചയായിരുന്നു .. അച്ഛന്റെ കാൽക്കൽ വീണുള്ള അലർച്ച..

” എന്റെ ജീവനാണ് അച്ഛാ.. എനിക്ക് വയ്യ… ”

ഇത്രയും മാത്രമാണ് അന്ന് പറഞ്ഞതിൽ എനിക്ക് ആകെ ഓർമയുള്ള വാക്കുകൾ.

പിന്നെ കണ്ണ് തുറക്കുമ്പോൾ കാണുന്നത് ഹോസ്പിറ്റലാണ്..

xxx xxx xxx

പെട്ടന്ന് എന്നെ ഞെട്ടിച്ചുകൊണ്ട് കാളിങ് ബെൽ മുഴങ്ങി.

ഞാൻ ചായക്കപ്പ് ടേബിളിൽ വെച്ച് ഡോർ വ്യൂവറിലൂടെ നോക്കി.

ഒരു പെണ്ണാണ്..

ആരാണാവോ എന്നാലോചിച്ചു കൊണ്ട് ഡോർ തുറന്നു…

“ഹായ് .. ഞാൻ റീതു. എതിർ ഫ്ലാറ്റിൽ പുതുതായിട്ട് വന്നതാണ്.. ഇഫ് യു ഡോണ്ട് മൈൻഡ്.. കുറച്ച് സാധനങ്ങൾ ഒന്ന് അറേഞ്ച് ചെയ്യാനുണ്ടാർന്നു.. ഒന്ന് ഹെല്പ് ചെയ്യാമോ.. “.

” അതിനെന്താ വരാല്ലോ.. ”

ഞാൻ എന്റെ ഫ്ലാറ്റിന്റെ ഡോർ അടച്ചു ആ കുട്ടിയെ സഹായിക്കാനായി ആ ഫ്ലാറ്റിലേക്ക് പോയി..

ഒരു വിധം സാധനങ്ങൾ അറേഞ്ച് ചെയ്തപ്പോഴേക്കും ഞങ്ങൾ അത്യാവശ്യം കൂട്ടായി കഴിഞ്ഞിരുന്നു..

” ജഗ്ഗു… കോഫി എടുക്കട്ടെ… ”

” ആഹാ അതിനിടയ്ക്ക് നീ നിക്ക് നയിമും ഇട്ടോ കൊള്ളാല്ലോ… ”

അതിനു മറുപടി എന്നോണം അവൾ ഭംഗിയായി ചിരിച്ചു.. കോഫി എടുക്കാൻ കിച്ചണിലേക്ക് പോയി..

റീതു ഇവിടെ അടുത്തുള്ള ഒരു ഐടി കമ്പനിയിൽ പുതിയ ജോയിനിയാണ്.

ഞാൻ ഒരു സോഫയിൽ ഇരിക്കവേ റീതു എനിക്കുള്ള കോഫിയുമായിട്ട് വന്നു…

” താങ്ക്സ്. ”

ഫ്ലാറ്റ് മൊത്തം ഞാനൊന്നു കണ്ണോടിക്കവേ ടേബിൾ മേൽ വെച്ചിരുന്ന ഒരു ഫോട്ടോയിൽ എന്റെ കണ്ണ് തറഞ്ഞു..
അറിയാതെ ഞാൻ ഇരുന്നിടത്തുനിന്നും എഴുന്നേറ്റു.

” ഇത് ”

ഓഹ് എന്റെ ഫ്രണ്ടാണ്. ബെസ്റ്റ് ഫ്രണ്ട്.. നാളെ വരുള്ളൂ..

അവിശ്വസിനീയതയോടെ റീതുവിന്റെ മുഖത്തേക്ക് നോക്കി.

ആ ഫോട്ടോ.. അത് അവളായിരുന്നു
രമ !! [ തുടരും ]

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)