ഓർമ്മകൾ മാത്രമാണ് സന്തോഷം തരുന്നത്
അവർ അവിടെ നിന്നും പറയുന്നത് എനിക്കിവിടെ നിന്നും വ്യക്തമായി കേൾക്കാമായിരുന്നു.
ഇന്ന് നമ്മുടെ വാസുദേവൻ സാറിന്റെ മകളുടെ കല്യാണമാണെടാ. പെട്ടെന്നായിരുന്നു…
അതിനു പോവുകയാണ് എല്ലാരും.
നിങ്ങൾ വരുന്നോ..വലിയകുളം അമ്പലത്തിൽ വെച്ചാണ്..
കാതിൽ മിന്നലടിച്ചത് പോലെ എനിക്ക് തോന്നി.. ഭ്രാന്ത് പിടിച്ചവനെപ്പോലെ ഞാൻ നിളയുടെ ഫോണിലേക്ക് വിളിച്ചു..
സ്വിച്ച് ഓഫ്… !!
പിന്നെയും പിന്നെയും ഞാൻ വിളിച്ചുകൊണ്ടേയിരുന്നു..
എന്തു ചെയ്യണമെന്ന് ഒരു പിടുത്തവുമില്ല.
എനിക്ക് തല കറങ്ങുന്നപോലെ തോന്നി.
അവന്മാർ എന്നെ പിടിച്ചു കാറിൽ ഇട്ടുകൊണ്ട് നേരെ വലിയകുളത്തേക്ക് പാഞ്ഞു…
പത്ത് മിനിറ്റിൽ അവിടെയെത്തി..
അമ്പലത്തിലെ കോമ്പൗൻഡിലുള്ള ഓഡിറ്റോറിയത്തിൽ നിറയെ ആൾക്കാർ നിൽപ്പുണ്ട്. അവിടയാണെന്ന് തോന്നുന്നു.
ഓടുകയല്ല ഞാൻ അവിടേക്കു പാഞ്ഞു..
ഹാളിൽ നിൽപ്പുണ്ട് ചെറുക്കനും പെണ്ണും.
ഫോട്ടോയ്ക്ക് നിന്നുകൊടുക്കുന്നു.
അവന്റെ മുഖത്ത് സന്തോഷമാണ്. അവളുടെ, എന്റെ കുഞ്ഞന്റെ മുഖത്ത് രക്തമില്ല. അവൾക്ക് ഇറങ്ങി ഓടണമെന്നുണ്ട്.
എന്റെ പുറകെ വന്ന അവന്മാർ ബ്രേക്കിട്ട പോലെ തന്നെ മുന്നിലെ കാഴ്ച്ച കണ്ട് എന്റെ പുറകിൽ വന്നുനിന്നു…
എല്ലാം കഴിഞ്ഞിരിക്കുന്നു.
പുറത്തെ വലിയ കാറിൽ ഒട്ടിച്ചിരിക്കുന്ന അക്ഷരങ്ങൾ..