ഓർമ്മകൾ മാത്രമാണ് സന്തോഷം തരുന്നത്
അവൾ അത് പറഞ്ഞു ചിരിച്ചു. അന്നായിരുന്നു ഞാൻ അവസാനമായി സന്തോഷിച്ച ദിനം.
പിറ്റേന്ന് എന്നെ കാത്തിരുന്നത് ജീവനോടെയുള്ള മരണമാണെന്ന് ആരറിഞ്ഞു…
സംസാരമൊക്കെ കഴിഞ്ഞു ഒൻപതു മണിക്ക് തന്നെ ഞങ്ങൾ ഫോൺ വെച്ചു.
പിറ്റേന്ന് എന്നത്തേയും പോലെ കോളേജിലേക്ക് തിരിച്ചു..പക്ഷെ ചെറിയൊരു നിരാശയുണ്ടായിരുന്നു.
അവളുടെ ഗുഡ് മോർണിംഗ് മെസ്സേജ് കാണാത്തതുകൊണ്ട് !!
അതിൽ എനിക്ക് ആസ്വഭാവികത ഒന്നും തോന്നിയതുമില്ല. ഓഫർ ചിലപ്പോ തീർന്നിരിക്കും എന്നു കരുതി ഞാനത് വിട്ടു..
കോളേജ് എത്തി അവളുടെ ദർശനത്തിനായി കാത്തുനിന്നു. പതിവ് സമയമായിട്ടും അവളെയും സാറിനെയും കണ്ടില്ല. അപ്പോഴും എനിക്ക് സംശയമൊന്നും തോന്നിയില്ല.. പക്ഷേ വല്ലാത്തൊരു ഭയമെന്നെ പിടികൂടിയിരുന്നു.
സമയം കഴിയുന്തോറും എന്റെ പേടി കൂടിക്കൂടി വന്നു. അവന്മാരും കൂടെ ഉണ്ടായിരുന്നു. അവർക്ക് സംഭവം എന്താണെന്ന് പിടികിട്ടിയില്ല. എന്റെ ടെൻഷനും ഭയവും കണ്ടിട്ടാണോ എന്തോ അവരും വല്ലാതെ ടെൻഷനടിച്ചു തുടങ്ങിയിരുന്നു..
അപ്പോഴാണ് ഹിസ്റ്ററി ഡിപ്പാർട്ട്മെന്റിലെ ടീച്ചേർസ് എല്ലാവരും പിന്നെ വേറെ ഡിപ്പാർട്ട്മെന്റിലെ കുറച്ച് ടീച്ചേഴ്സും കൂടെ ഇറങ്ങിവരുന്നത് ശ്രദ്ധയിൽപ്പെട്ടത്.
രാഹുൽ വേഗം തന്നെ ഞങ്ങൾക്ക് നല്ല കമ്പനിയുള്ള സുനിത ടീച്ചറോട് ഓടിപ്പോയി കാര്യം ചോദിച്ചു.