ഓർമ്മകൾ മാത്രമാണ് സന്തോഷം തരുന്നത്
ദേവേട്ടൻ അതായത് ദേവപ്രതാപ് അവളുടെ മുറച്ചെറുക്കനാണ്. അവരുടെ കല്യാണം കുടുംബക്കാർ തമ്മിൽ നേരത്തെ തീരുമാനിച്ചതാണെങ്കിലും അവർക്ക് രണ്ടുപേർക്കും അതിൽ തീരെ താല്പര്യമില്ലായിരുന്നു.
” എന്തായാലും വരുന്നിടത്ത് വച്ച് കാണാം.. നീ പൊക്കോ. എന്തുണ്ടായാലും രാത്രി വിളിക്കണം കേട്ടോ. ”
അതായിരിക്കും ഞങ്ങൾ തമ്മിലുള്ള അവസാന കൂടിക്കാഴ്ച എന്ന് സ്വപ്നത്തിൽപോലും ഞാനോ അവളോ വിചാരിച്ചിരുന്നില്ല.
അവൾ പോകുന്നത് നോക്കി നില്ക്കവേ ഞാൻ അറിഞ്ഞില്ല അതെന്നെ അപ്പാടെ ഉപേക്ഷിച്ചു പോവുകയായിരുന്നു എന്നുള്ളത്.
എന്നത്തേയും പോലെ അന്നത്തെ കോളേജ് ദിനവും വേറെ പ്രത്യേകതകൾ ഒന്നുമില്ലാതെ കടന്നുപോയി. നിള മിക്കവാറും വൈകുന്നേരങ്ങളിൽ അവളുടെ അച്ഛനോടൊപ്പം തന്നെയായിരിക്കും പോകുക. അതുകൊണ്ടുതന്നെ മിക്ക ദിവസങ്ങളിലും അവളെ വൈകുന്നേരം കാണുക പ്രയാസമേറിയ കാര്യമാണ്.
അന്നും അതുപോലെ തന്നെ സംഭവിച്ചു.
പതിവ് പോലെ അന്ന് വൈകീട്ട് കൃത്യം എട്ടരയ്ക്ക് അവൾ വിളിച്ചു.
” കുഞ്ഞാ..അച്ഛൻ വല്ലതും പറഞ്ഞുവോ.”
എടുത്തുടനെ ഞാൻ ചോദിച്ചു.
” ഇല്ലടാ..വന്നു ഒരുമിച്ച് കഴിച്ചുപോയി. അതിനെക്കുറിച്ച് ഒരു സംസാരമേ ഉണ്ടായില്ല. ഒരു കണക്കിന് നന്നായി അച്ഛൻ ആലോചിക്കുകയാവും. നമുക്കിത്തിരി സമയം കൊടുക്കാല്ലേ… ”