ഓർമ്മകൾ മാത്രമാണ് സന്തോഷം തരുന്നത്
ഓർമ്മകൾ – അവിടെ അവന്മാർ അപ്പോഴും ഉണ്ടായിരുന്നു.
‘ എന്താടാ എന്തായി… അങ്ങേര് എന്ത് പറഞ്ഞു… ”
എല്ലാരും ഒരേ സ്വരത്തിൽ ചോദിച്ചു.
ഞാൻ ഉണ്ടായതെല്ലാം പറഞ്ഞു.
” ശെടാ അവളെ എങ്ങാനും അങ്ങേര് മാറ്റിക്കളയുമോ. ”
അരവിന്ദ് എന്റെ മനസ്സിലേക്ക് നല്ലൊരു കനൽ കോരിയിട്ടു.
” ആഹ് അങ്ങേര് അതും ചെയ്യും അമ്മാതിരി ഐറ്റമല്ലെ അത്… ”
രാഹുൽ അതിലേക്ക് കുറച്ചു എണ്ണ പകർന്നിട്ടു.
” ഒന്ന് മിണ്ടാതിരിക്കെടാ ഊളകളെ.. അല്ലെങ്കിത്തന്നെ ടെൻഷൻ അടിച്ചു ചാകാറായി.. അപ്പോഴാണോ ഓരോ മൈര് പറയണേ.. ”
“അളിയാ കൂൾ.. ഒരു സാധ്യത പറഞ്ഞതാണ്. നീയെന്തായാലും പുള്ളിക്കാരിയെ കണ്ടൊന്ന് പറഞ്ഞേക്ക് ഒരു സേഫ്റ്റിക്ക്… ”
അരവിന്ദ് പറഞ്ഞു.
അതൊരു നല്ല ഐഡിയയാണെന്ന് എനിക്കും തോന്നി.
ഞാൻ അവളെ വിളിക്കാൻ വേണ്ടി ഫോണെടുത്തു. എടുത്തപോലെ തന്നെ ഞാൻ അത് പോക്കറ്റിലേക്കിട്ടു.
അവളിപ്പോ ക്ലാസ്സിലാകും.. ഇന്റർവെൽ ആകട്ടെ എന്ന് കരുതി ഞാൻ കാത്തിരുന്നു.
ഇന്റർവെൽ ആയപ്പോഴേക്കും പതിവുപോലെതന്നെ അവൾ എന്റെ അടുക്കലേക്ക് വന്നു..
ഞാൻ ഉണ്ടായതെല്ലാം അതുപോലെതന്നെ അവളോട് പറഞ്ഞു.
” ഞാൻ ഇതു പ്രതീക്ഷിച്ചിരുന്നടാ… ഇന്നലെ ദേവേട്ടനുമായിട്ടുള്ള കല്യാണക്കാര്യം വീട്ടിൽ സംസാരിച്ചിരുന്നു. അപ്പോഴാണ് ഞാൻ ഇക്കാര്യം പറഞ്ഞത്. നിന്നോട് പറഞ്ഞാ നീ ആവശ്യമില്ലാതെ ടെൻഷനടിച്ചിരിക്കും..
അതുകൊണ്ടാ പറയാഞ്ഞത്.. പക്ഷേ അച്ഛൻ ഇത്രപെട്ടെന്ന് നിന്നോട് സംസാരിക്കുമെന്ന് ഞാൻ വിചാരിച്ചില്ല. ”