ഒളിച്ചുകളി പിടിച്ചത് ഭാഗ്യം തന്നു !!
ഒളിച്ചുകളി – “ഇന്നും മഴ പെയ്യുന്ന ലക്ഷണമുണ്ട്”,
പിറുപിറുത്തു കൊണ്ട് ജോസ് കോളേജിലെ ലാബുകളുടെ സൈഡിലേക്ക് നടന്നു.
അഞ്ച് മണി കഴിഞ്ഞല്ലോ. എല്ലാരും പോയിക്കാണും. ഇനി അടച്ചാൽ മതിയല്ലോ.
ജോസോർത്തു.
ജോസ് കോളേജിലെ അറ്റന്ററാണ്. ലാബിന്റെ ഒക്കെ മേൽനോട്ടം ജോസിനാണ്..
തുറക്കുക, അടക്കുക.
അടക്കൽ വൈകിയേ കാണൂ.
ജോസ് അൽപ്പം വെള്ളമടിക്കുന്ന കൂട്ടത്തിലാണ്. പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ ആളായതുകൊണ്ട് ആരും ചോദിക്കാറുമില്ല.
എന്നുവെച്ച് ജോസ് അലമ്പൊന്നും കാണിക്കാറില്ല. ജോലിയിൽ ഉഴപ്പാറുമില്ല.
അപ്പോൾ പിന്നെ എന്താ അല്ലെ?
ജോസ് ഓരോ ലാബിലും കയറി നോക്കിയിട്ട് അടച്ചു വരികയായിരുന്നു. ഫിസിക്സ് ലാബിൽ ഇരുന്നു ഒരെണ്ണം അടിച്ചേക്കാം എന്ന് കരുതി പോക്കറ്റ് ഫ്ലാസ്ക് എടുത്തു.
അപ്പോഴാണ്, അപ്പുറത്ത് ബയോളജി ലാബിൽനിന്നും എന്തോ ശബ്ദം കേട്ടപോലെ തോന്നിയത്.
അങ്ങോട്ടാണല്ലോ പോകുന്നത്. നോക്കാം.
ജോസോർത്തു.
ഫ്ലാസ്ക് വായിലേക്ക് കമഴ്ത്തി ഒരു കവിൾ എടുത്തു.
കൊള്ളാം.. ചേട്ടന്റെ മകൻ ദുബായിൽനിന്നും കൊണ്ട് വന്നതാണ് ഫ്ലാസ്ക്കും കുപ്പിയും. ജാക്ക് ഡാനിയേൽ !! കൊള്ളാം.!!
ജോസോർത്തു.
അപ്പോഴാണ്, അപ്പുറത്തുനിന്നും ഒരു ചിരി കേട്ടത്.
അതൊരു പെണ്ണിന്റെ സ്വരം ആണല്ലോ?!!
ഈ സമയത്ത് ആരാ ഇവിടെ? ലാബ് നാല് മണിക്ക് തീരുമല്ലോ. കൂടിപ്പോയാൽ നാലര.
അപ്പോൾ പിന്നെ?