ഞാൻ കളിച്ച് പഠിച്ച് തുടങ്ങിയപ്പോൾ
“സർ.ഈ വിഷ്ണു ലൗ ലെറ്റർ കൊടുത്തു സാർ “
അത് കേട്ട എന്റെ തല കറങ്ങി.
ഭൂമി ഒന്നായി എനിക്ക് ചുറ്റും കറങ്ങുന്നത് പോലെ തോന്നി.
“ലൗ ലെറ്ററോ.ആർക്ക് കൊടൂത്തു?
ഡ്രാക്കുളയുടെ ഗർജ്ജനം ഞാൻ കേട്ടു.
“സാർ ഈ രശ്മിക്കാ കൊടുത്തത്..”
അനുപമ എന്ന ആ സത്വം വീണ്ടും വാ തുറന്ന് വിളമ്പി
“ബോത്ത് ആഫ് യൂ കം ഹിയർ ” ഡ്രാക്കുള്ള മുരണ്ടു.
ചാവി കൊടുത്ത പാവയെപ്പോലെ ഞാൻ ഡ്രാക്കുളയുടെ മുന്നിലേക്ക് മാറി നിന്നു.
രശ്മി എന്റെ തൊട്ടടുത്ത് വന്നുനിന്നു.
ഡാക്കുള രശ്മിയോട് എന്തൊക്കെയോ ചോദിച്ചു.
അവൾ എല്ലാത്തിനും പേടിച്ച് പേടിച്ച് ഉത്തരം നൽകി.
അവർ പറയുന്നതൊന്നും എനിക്ക് കേൾക്കാനില്ലായിരുന്നു.
അവളെ ചോദ്യം ചെയ്ത ശേഷം ഡ്രാക്കുള എന്റെ നേർക്ക് തിരിഞ്ഞു.
അയാളുടെ നോട്ടം കണ്ടിട്ട് ഞാൻ അന്നേരം തന്നെ ഭസ്മമായി തീരുമെന്ന് തോന്നി.
ഡ്രാക്കുള എന്നോട് എന്തോ ചോദിച്ചു.
ഭയം കൊണ്ട് എനിക്ക് ഒന്നും വ്യക്തമായി കേൾക്കാൻ പറ്റുന്നില്ലായിരുന്നു.
ഞാൻ “ഇല്ലെന്ന് ” വെറുതെ തലയാട്ടി,
അയാൾ വീണ്ടും എന്തോ ചോദിച്ചു.
ഞാൻ വെറുതെ അയാളെ പകച്ച് നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല.
“ശ്ശ്” ആദ്യത്തെ ചൂരലടിക്ക് തന്നെ എന്റെ അടഞ്ഞിരുന്ന ചെവി തുറന്നു .
ഇപ്പോൾ എല്ലാം കേൾക്കാമായിരുന്നു.
ആദ്യത്തെ അടി വീണത് എന്റെ കൈ തണ്ടയിലാണ്.
One Response
Bro part 6 upload