ഞാൻ കളിച്ച് പഠിച്ച് തുടങ്ങിയപ്പോൾ
“ഇത് ഞാൻ നിനക്കെഴുതിയ സ്നേഹക്കുറിപ്പ് “
ഞാൻ ചമ്മലില്ലാതെ പറഞ്ഞു.
അന്നെനിക്കൊരു ഹീറോ ഇമേജുണ്ടായിരൂന്നു ക്ലാസ്സിൽ,
“എന്താ തലക്ക് വട്ടുണ്ടോ?”
അവൾ എടൂത്തപടി ചോദിച്ചു.
എനിക്ക് ശരിക്കും ഉത്തരം മുട്ടിപ്പോയി.
എനിക്ക് അവളോട് പ്രേമമൊന്നും ഉണ്ടായിരുന്നില്ല. ചുമ്മാ എനിക്ക് വട്ട് പിടിച്ചപ്പോൾ വെറുതെയൊരു കുസൃതി. ദാ.. ഇപ്പൊ ഊരാൻ പറ്റാത്ത അവസ്ഥ.
ക്ലസ്സിന്റെ മൊത്തം ശ്രദ്ധ എന്റെ മേലായിരുന്നു.
“അതെന്താ വട്ടുണ്ടെങ്കിൽ മാത്രമേ നിന്നെ പ്രമിക്കാൻ പറ്റൂ?”
വിട്ടു കൊടുത്തിട്ട് കാര്യമില്ലെന്ന് എനിക്കും തോന്നി
“ഇതൽപ്പം ചീപ്പായി.. വിഷ്ണു “
എന്ന് പറഞ്ഞ് രശ്മി തിരിഞ്ഞ് നടക്കാൻ ഭാവിക്കുമ്പോഴേക്കും
അതാ നിക്കണ് നമ്മുടെ “ഡാക്കുള്ള പ്രഭു’,
അതെ, അന്നത്തെ ഞങ്ങളുടെ ഹെഡ്മാസ്റ്റൂർ, പ്രഭാകരൻ ചിള്ള എന്ന ഡ്രാക്കുള്ള പ്രഭു.
വടിയെടുത്താൽ പിന്നെ ചോര കാണാതെ നിർത്തില്ല. അതായിരുന്നു പുള്ളിയുടെ ഹോബി.
എന്തായാലും അയാളെ കണ്ടതും എന്റെ ഉള്ളിലെ കാമുകനും ഹീറോയും എങ്ങോട്ടോ ഓടി !!
“യേസ് എന്താ ഇവിടെ ആകെ ഒരു കൂട്ടം.. എന്താ പ്രശ്നം ?”
ഡ്രാക്കുള്ള പ്രഭു തിരക്കി.
അയാളെ കണ്ടതും രശ്മി മെല്ലെ വലിഞ്ഞു.
ഞാനും പതുക്കെ വലിയാനുള്ള ശ്രമത്തിലായിരുന്നു.
പെട്ടന്നാണ് ക്ലാസ്സ് മോണീറ്റർ അനുപമ, അവളുടെ തിരുവാ തുറന്നത്.
One Response
Bro part 6 upload