നിന്നെ എനിക്ക് വേണം
എനിക്ക് വേണം – എത്രവേഗമാണ് കാലങ്ങൾ മനസിനേറ്റ മുറിവുകളെ മായ്ക്കാൻ ശ്രമിക്കുന്നത്, കടങ്കഥപോലെയുള്ള തന്റെ ജീവിതത്തിൽ, ശിശിരത്തിലെ ആ തണുപ്പുള്ള ദിവസം. ബസ്സിൽ യാത്രചെയ്യുന്ന സഹപാഠികളുടെ മുഖവും, അവരുടെ കൈകൊട്ടിച്ചിരിയും പാട്ടും മങ്ങിയ ചിത്രങ്ങൾപോലെ പതിയെ പതിയെ മനസിലേക്ക് തെളിഞ്ഞു…..
“രമേ …രമേ”
“എന്താ മിസ്…”
“മോക്കെന്തോ വാങ്ങണമെന്ന് പറഞ്ഞില്ലെ ….”
“വേണം മിസ്….”
“ബസ് പുറപ്പെടാൻ ഇനിയും 15 മിനിറ്റെടുക്കും ….മോള് ശാരികയെയും കൂട്ടി പൊയ്ക്കോളൂ….ദേ ആ കാണുന്നതാണ് ഗുജറാത്തി സ്ട്രീറ്റ്, പെട്ടന്ന് വാങ്ങിയിട്ട് വരണം കേട്ടോ…”
“ശാരികേ ….” ബസിന്റെ ഇടയിൽ നിന്നും രമ തന്റെ അടുത്ത കൂട്ടുകാരിയെ വിളിച്ചപ്പോൾ…
“എന്താ രമേ….”
“എടി, അമ്മയ്ക്കൊരു മാല വാങ്ങണം, കഴിഞ്ഞ ദിവസം നടന്നു വരുമ്പോ കണ്ടില്ലേ ആ സ്ട്രീറ്റ്, വാ നമുക്ക് വേഗം പോയേച്ചും വരാം…”
“കാല് വേദനിക്കുന്നു രമേ, ഒത്തിരി നടന്നില്ലേ ….”
ശാരിക രമയുടെ മുഖത്ത് നോക്കി ചിണുങ്ങിയപ്പോൾ,
“മടിച്ചി” എന്നുപറഞ്ഞവളേ നോക്കിയൊന്നു കണ്ണുരുട്ടിയിട്ട് ബസിന്റെ മുൻവശത്തേക്ക് രമ വീണ്ടും നടന്നു.
അവൾ മിസ്സിനോട് “തനിച്ചു ഞാൻ പൊയ്ക്കോട്ടേ”യെന്ന് ചോദിച്ചു.
ഒരു നിമിഷം ആലോചിച്ചുകൊണ്ടവർ “പെട്ടന്ന് വേണം കേട്ടോ…” എന്ന് മാത്രം പറഞ്ഞുകൊണ്ട് രമയ്ക്കായി കാത്തിരുന്നു. ര