നിന്നെ എനിക്ക് വേണം
സ്വപ്നസഞ്ചാരത്തിൽ തന്നെ ആയിരുന്നു രമേഷ് ബസിൽ ഇരിക്കുമ്പോഴും.
ഓർമ വെച്ച നാൾമുതൽ അമ്മ രേവതിയും രമയും ഒഴികെ താൻ ഇതുവരെ ഒരു പെണ്ണുമായും അടുത്തിടപഴകിയിട്ടില്ല, അതിനു കഴിഞ്ഞിട്ടുമില്ല.
എന്നും വേട്ടയാടിയിരുന്ന അപകർഷതാബോധം തന്നെ ആയിരുന്നു കാരണം…ഇന്നിവിടെ ജീനയുമായുള്ള നിമിഷങ്ങൾ ഓർക്കുമ്പോൾ മനസ്സിൽ എവിടെയൊക്കെയോ ഒരു നനവ് പടരുന്നത് അവനറിയുന്നുണ്ട്.
“മോൻ..ഒരഞ്ചു മിനിറ്റ് സ്വപ്നത്തിൽ നിന്നൊന്നിറങ്ങാവോ….”
പുച്ഛം തിങ്ങിയ സ്വരം കേട്ട് കണ്ണ് തിരിച്ച രമേഷിന്റെ മുഖം വിളറി വെളുത്തു. സ്വതവേ വെളുത്ത മുഖം വീണ്ടും ഐസ് പോലെ ആയി.
“എന്നെ നീ മറക്കില്ലെന്നറിയാം…
അതോണ്ട് പരിചയപ്പെടുത്തുവൊന്നും വേണ്ടല്ലോ…”
വികൃതമായി ചിരിച്ചുകൊണ്ട് ജിഷ്ണു അവനിരുന്ന സീറ്റിൽ ഇരുന്നു അഖിലും ബാക്കി ഉള്ളവരും അവനു ചുറ്റും സ്ഥലം പിടിച്ചു.
“നിന്റെ തന്തയെ കണ്ടുപിടിച്ചോടാ…”
ജിഷ്ണുവിന്റെ നാവിൽനിന്നും വീണ വിഷം കേട്ട രമേഷിന്റെ ചെവി കരിഞ്ഞു.
“അതെന്താടാ ജിഷ്ണു കണ്ടുപിടിക്കാൻ…”
“ആഹ് അത് നിനക്കൊന്നും അറിയേല…നീ ഇവന്റെ തന്തയെന്നും പറഞ്ഞു ഇപ്പോൾ നടക്കുന്ന ആളെ കണ്ടിട്ടുണ്ടോ…”
ജിഷ്ണു മുഖം പൊക്കി അഖിലിനോട് ചോദിച്ചു.
“ഇല്ല…എന്ത്യെടാ…”
“ആഹ് കണ്ടാൽ പിന്നെ നിനക്കും സംശയം വരും….
എനിക്കിത് ഇവൻ പ്ലസ്റ്റുവിന് വന്നപ്പോൾ മുതലുള്ള സംശയമാ…അന്ന് എന്തൊക്കെ നടന്നു എന്നറിയുവോ.. ആ സംശയം ഒന്ന് മാറി കിട്ടാൻ…എന്നിട്ട് മാറിയതുമില്ല…
ആ ഇനിയിപ്പോൾ നീ ഇവിടെ ഉള്ളോണ്ട് സൗകര്യം പോലെ തീർക്കാല്ലോ അല്ലെ…”