നിന്നെ എനിക്ക് വേണം
എനിക്ക് വേണം – “ഇല്ലട….പിന്നെ അധികം ചുറ്റലൊന്നും വേണ്ട…എങ്ങാനും അച്ഛന്റെ മുൻപിൽ പോയി ചാടിയാൽ അറിയാലോ..”
രമ അവനെ ചിരിയോടെ നോക്കിയപ്പോൾ അവൻ അവളുടെ കവിളിൽ ഒരുമ്മ കൊടുത്തു ചേർന്നിരുന്നു.
“ഡാ അഖിലെ ദേ അവൻ കേറി…”
കോളേജ് ബസിൽ രമേഷ് കേറുമ്പോൾ അവനെ കാത്ത് പിന്നിലെ സീറ്റിൽ അവരുണ്ടായിരുന്നു, കോളേജിൽ ജീനയുടെ പിന്നാലെ കൂടിയവരിൽ ഒരു കൂട്ടം. പലവട്ടം ജീനയോട് കൂട്ടത്തിലെ അഖിൽ ഇഷ്ടം പറഞ്ഞെങ്കിലും ജീന അത് മൈൻഡ് ചെയ്യാനെ പോയിരുന്നില്ല, അതോടെ ജീനയുടെ കൂടെ എപ്പോഴും നടക്കുന്ന രമേഷിനോട് ഉണ്ടായിരുന്ന അസൂയ കലിയായി മാറാൻ അധികനാൾ വേണ്ടിവന്നില്ല.
രമേഷ് കയറി സീറ്റിൽ ഇരുന്നതും പിന്നിൽ നിന്നും അവർ മുന്നിലേക്ക് നീങ്ങി രമേഷ് ഇരുന്ന സീറ്റിനെ ചുറ്റി നിന്നു.
ചുറ്റും മൂനാലുപേർ വട്ടമിട്ടത് കണ്ട് പെട്ടെന്നാണ് രമേഷ് മുഖം ഉയർത്തിയത്.
തനിക്ക് ചുറ്റും നിൽക്കുന്നവരെ കണ്ടപ്പോൾ അവനു മനസ്സിലായി ജീനയുടെ പിറകെ നടക്കുന്നവർ, സീനിയേഴ്സ് ആണ്,.
അവൻ ഒന്ന് കൂടെ ഒതുങ്ങി ഇരുന്നു.
“ഡാ നീയും ജീനയും തമ്മിൽ ഇഷ്ടത്തിലാണോ….”
കൂട്ടത്തിലൊരുത്താൻ അവനോടു ചോദിച്ചു.
വിരണ്ടു പോയ രമേഷിന് ആ സമയം ഒന്നും മിണ്ടാനാവാതെ അവർക്ക് നേരെ മാറി മാറി നോക്കാനെ കഴിഞ്ഞുള്ളു.
“ആഹ് ഇനി ഇഷ്ടത്തിൽ ആണെങ്കിലും പൊന്നുമോൻ അവളെ അങ് മറന്നേക്ക്…”