നിന്നെ എനിക്ക് വേണം
“അവനോടു നീയെല്ലാം പറഞ്ഞോ അപ്പൊ?!!” പേടിച്ചുകൊണ്ട് രേവതിയത് ചോദിച്ചപ്പോൾ..
“ഇല്ലമ്മേ… അതൊരിക്കലും ഞാൻ പറയില്ല, എനിക്കതിനു കഴിയില്ല….”
“ആഹ് മോളെ ഈ കാര്യത്തിൽ ഉപദേശിക്കാനോ തിരുത്താനോ എനിക്കാവില്ല, മോള് ചെയ്യുന്നത് ശരിതന്നെയാണ് എന്ന് വിശ്വസിക്കാനാണിഷ്ടം.. പക്ഷെ അച്ഛനോട്…”
“അച്ഛൻ സ്വയം അറിഞ്ഞോട്ടെ അമ്മെ…”
“ഹം…”
അവർക്കൊരിക്കലും എതിർക്കാനാവില്ലെന്നു മാത്രമല്ല, പ്രകൃതിയുടെ വിധി അതാണ്, ഒരിക്കൽ അവളെ തീരാ ദുഖത്തിലേക്ക് തള്ളിവിട്ട അതെ ജീവൻ തന്നെ അവളുടെ കളിയും ചിരിയും മുഖത്ത് കൊണ്ടുവരുമ്പോ നോക്കി നിൽക്കാൻ മാത്രമേ രേവതിക്കായുള്ളു.
“ചേച്ചീ ….ബ്രെക്ഫാസ്റ് ആയോ, ഞാൻ റെഡിയായി….”
“ആഹാ, നല്ല കുട്ടി, നേരത്തെ എണീറ്റ് കുളിച്ചൊക്കെ വന്നല്ലോ! ബ്രെക്ഫാസ്റ് തരാം ഇരിക്ക് …” രമയത് പറഞ്ഞുകൊണ്ട്, ഹോട്ബോക്സിൽ നിന്നും ദോശ പ്‌ളേറ്റിലാക്കി ടേബിളിൽ അവനു നൽകി.
രമയും കഴിക്കാൻ തുടങ്ങുകയായിരുന്നു, രേവതി സാംബാർ വിളമ്പിയശേഷം രമേഷിന്റെയും രമയുടെയും എതിരെ ചെന്നിരുന്നു.
തന്നെ നോക്കി തല താഴ്ത്തി ചിരിക്കുന്ന രമേഷിന്റെ മുഖത്തേക്കവർ നോക്കുമ്പോ, ഈ വീട്ടിൽ ഒരു മാസത്തോളം കൊണ്ടുള്ള അവന്റെ മാറ്റങ്ങൾ രേവതി ഓർത്തെടുത്തു.
രമേഷിന്റെ വസ്ത്രധാരണത്തിൽ പോലുമുണ്ട് ചെറിയ മാറ്റങ്ങൾ, എല്ലാത്തിലും ഒരു പുരുഷ ഭാവം, അവൻ മുൻപൊക്കെ ചെറിയ കാര്യങ്ങൾക്ക് പോലും കരയുന്നത് താൻ കണ്ടിട്ടുണ്ട്. അവന്റെ ഉള്ളിലെ കുട്ടിത്തം മാറാതെ ഇരിക്കുന്നത് തന്റെ വളർത്തുദോഷം കൊണ്ടും കൂടെയാണെന്ന് അവർ വിശ്വസിച്ചിരുന്നു, പക്ഷെ ഇന്നിപ്പോൾ അതെല്ലാം അവൻ മറികടന്നിരിക്കുന്നു,