മമ്മിയ്ക്ക് വേണ്ടി അവൻ.. അങ്ങനെ
അത് പിന്നെ..
ഗ്രിഗറി ഒന്നും പറയണ്ട.. വേഗം കഴിക്കാൻ നോക്ക്..
അതും പറഞ്ഞ് അവൾ പിന്നെയും കഴിക്കാൻ തുടങ്ങി. ജെസ്സി ഇടക്ക് ഒളികണ്ണിട്ട് ഗ്രിഗറിയുടെ പേടി ശ്രദ്ധിച്ചു. അവൾ ഗ്രിഗറിയോട് മനസ്സിൽ ക്ഷമ പറഞ്ഞു. അപ്പോ എന്നെ പേടിയൊക്കെ ഉണ്ടെന്ന് ജെസ്സി മനസ്സിൽ പറഞ്ഞു.
ജെസ്സി ഭക്ഷണം കഴിഞ്ഞിട്ട് റൂമിൽ പോയി. ഗ്രിഗറി ഭക്ഷണം കഴിച്ചു കഴിഞ്ഞ് ആലോചിച്ചു.. പോയി ഒരു സോറി പറയാം.. ആ പ്രശ്നം തീരാണെങ്കിൽ തീരട്ടെ.. എന്തൊക്കെ പറഞ്ഞാലും ഒരു കളിയാ പോയെ..
ഗ്രിഗറി സ്വയം പഴിച്ചുകൊണ്ട് റൂമിൽ കേറി. അവൻ ശബ്ദം ഉണ്ടാക്കാതെ കട്ടിലിൽ കിടന്നു. ഗ്രിഗറി തിരിഞ്ഞു കിടക്കുന്ന ജെസ്സിയെ നോക്കി ഒന്ന് തൊടാൻ കൈ ഉയർത്തിയെങ്കിലും പക്ഷെ തൊട്ടില്ല. ഗ്രിഗറി മാപ്പ് പറയാൻ വേണ്ടി ജെസ്സിയെ വിളിച്ചു.
ജെസ്സീ ..
ജെസ്സി ഉറങ്ങിയിട്ടില്ല. എഡ്ഗർ വിളിച്ചത് അവൾ കേട്ടു. പക്ഷെ ഉറങ്ങിയത് പോലെ അഭിനയിച്ചു.
ഗ്രിഗറി മനസ്സിൽ ഉറപ്പിച്ചു. നാളെ കാല് പിടിച്ചിട്ട് ആണെങ്കിലും പ്രശ്നം സോൾവ് ആക്കണം.
ഗ്രിഗറി കിടന്നു കുറച്ചുനേരം കഴിഞ്ഞ് ജെസ്സി ഗ്രിഗറിയെ നോക്കി ശബ്ദം ഉണ്ടാക്കാതെ പറഞ്ഞു:
സോറി ഗ്രിഗറി, ഞാൻ തമാശക്ക് ചെയ്യ്തതാ. ഗ്രിഗറി ഇത്രനാളും എന്നെ കളിപ്പിച്ചതല്ലെ. അല്ലെങ്കിൽ വേണ്ടാ.. ഗ്രിഗറി ഇന്ന് എന്നെ ഒരുപാട് ആഗ്രഹിച്ചതല്ലെ.. ഞാനായി എതിര് നിൽക്കുന്നില്ല..