മമ്മിയ്ക്ക് വേണ്ടി അവൻ.. അങ്ങനെ
ഫ്രണ്ട് എന്ന് പറയുമ്പോൾ ? ജെസ്സി ചോദിച്ചു.
ബെസ്റ്റ് ഫ്രണ്ട്.. ഗ്രിഗറി ..
ഞാൻ ഗ്രിഗറിയുടെ കൂടെയാണോ താമസം?
അതെ .
ജെസ്സി സംശയത്തോടെ ചോദിച്ചു
എത്ര നാൾ ആയി നമ്മൾ ഒന്നിച്ച് ?
അത് കൂറേ ആയി. നമുക്ക് സംസാരിച്ചു നിൽക്കാൻ സമയമില്ല.. പെട്ടെന്ന് റെഡിയാവാൻ നോക്ക്..
എന്തിനാ? നമ്മൾ എങ്ങോട്ടെങ്കിലും പോവുന്നുണ്ടോ?
അതെ.. നമ്മൾ ഒരു യാത്ര പോകുന്നു.. ഈ വീക്കെൻഡ് അടിച്ചു പൊളിക്കാൻ .
എവിടെ ?
നമ്മുടെ എസ്റ്റേറ്റിൽ !!
എനിക്കിപ്പോൾ യാത്ര ചെയ്യാനുള്ള ഒരു മൂഡ് തോന്നുന്നില്ലല്ലോ.. . തലയിൽ ആകെ ഒരു വിങ്ങലുണ്ട്.
അതൊക്കെ മാറണമെങ്കിൽ നമുക്കൊരു change വേണം.. അതിനാ നമ്മൾ ഈ അന്തരീക്ഷത്തിൽ നിന്നും മാറുന്നത്..
അവിടെ എന്താ കാണാനുള്ളത്?
അവിടെ കാണാനെയുള്ളു..
നമുക്ക് പിന്നെ എപ്പോഴെങ്കിലും പോയാൽ പോരെ ?
ആ അത് കൊള്ളാം. ജെസ്സി തന്നെയല്ലെ അവിടെ പോവാമെന്ന് പറഞ്ഞെ ?
ആണോ?
അതെ നമ്മൾ എല്ലാം നേരത്തെ പ്ലാൻ ചെയ്യ്തതല്ലെ. അതിന് വേണ്ടി ഞാൻ ലീവും എടുത്തു..
എന്നാൽ മാറ്റണ്ട
എനിക്കറിയാം ജെസ്സിക്ക് പോവാൻ താല്പര്യമില്ലെന്ന്.. പക്ഷെ നമ്മൾ കുറച്ചു നാൾ ഇവിടന്ന് മാറി നിന്നെ പറ്റൂ..
ഓക്കെ
ജെസ്സിക്ക് ഞാൻ ഉറപ്പ് തരുന്നു.. അവിടെ എത്തിയാൽ ഈ വേദനയും മടുപ്പുമൊക്കെ മാറും. വാ നമുക്ക് പെട്ടന്ന് തന്നെ പോണം. [ തുടരും]