ലളിത.. ഒരു കാമിനി!!
ഞാന്‍ എന്താണ് എന്ന ആര്‍ത്ഥത്തില്‍ അവളുടെ മുഖത്തേക്ക് നോക്കി.
ദയവായി അജയേട്ടന് എന്നെ വിവാഹം കഴിക്കണം. എനിക്ക് അജയേട്ടനെ വേണം, അജയേട്ടന് ഇല്ലാതെ എനിക്ക് പറ്റില്ല.
എനിക്ക് മനസ്സിലാകുന്നില്ല
‘എന്താണ് ഞാന്‍ ഇവളുടെ ഈ അപൂര്‍വ്വമായ പ്രസ്താവനകളില്‍ നിന്നു മനസിലാക്കേണ്ടത്.!!
അവള്‍ക്ക് രണ്ടു രഹസ്യങ്ങള്‍ എന്നോടു പറയാനുണ്ട്. അവിഹിതമല്ല.
ഇവള് കള്ളം പറയുന്നവള്‍ ആണോ എന്നൊന്നും എനിക്കറിയില്ല, പക്ഷേ ഇവള് സത്യമാണ് പറയുന്നതെന്ന് ഞാൻ പൂര്‍ണ്ണമായും വിശ്വസിക്കുന്നു!!
അവള്‍ക്ക് എന്നെ തന്നെ കെട്ടണം.. അവള് എന്നെ അല്ലാതെ വേറെ ആരെയും കെട്ടില്ല പോലും !!
പക്ഷേ, അവള്‍ക്ക് എന്നോടു പ്രണയമില്ല!!!
വിവാഹം കഴിഞ്ഞിട്ടിപ്പോൾ മൂന്നു മാസമായി. ഞങ്ങള്‍ തമ്മിലുള്ള നിബന്ധനകള്‍ പ്രകാരം ഞാന്‍ അവളോടും അവള് എന്നോടും ഞങ്ങളുടെ ജീവിതത്തില്‍ ഉണ്ടായ എല്ലാ കാര്യങ്ങളും വള്ളിപുള്ളി കുത്ത് കോമ വിടാതെ പറയണം. പക്ഷേ പരസ്പരം ഒരിയ്ക്കലും നിര്‍ബന്ധിക്കരുത്.
അതുകൊണ്ടുതന്നെ ഇപ്പോഴും അതെല്ലാം രഹസ്യമായിത്തന്നെ കിടക്കുകയാണ്.
എന്റെ ജീവിതം ഇപ്പോള്‍ ഒരു detective story പോലെയാണ്. ചുരുളുകള്‍ അഴിയുവാന്‍ വേണ്ടി കാത്തിരിക്കുന്നു.!!
അങ്ങനെ ഒരു നിബന്ധന പരസ്പരം ഉള്ളതുകൊണ്ടാണെന്ന് തോന്നുന്നു ഞങ്ങള്‍ തമ്മില്‍ വളരെ സ്നേഹത്തിലാണെങ്കിലും എന്തോ ഒരു അകല്‍ച്ചയും നിലനിന്നിരുന്നു.!!