ലളിത.. ഒരു കാമിനി!!
എനിക്ക്പറയാനുള്ള ആ കാര്യങ്ങള്‍ എന്തുതന്നെ ആയിരുന്നാലും പൂര്‍ണ്ണമായും സ്വീകരിക്കാന്‍ തയ്യാറുള്ള ആളായിരിക്കണം എന്‍റെ ഭര്‍ത്താവ്. എന്നെ അനുകൂലിക്കണ്ട.. ഞാന്‍ ചെയ്തത് ശരിയാണ് എന്നു പറയേണ്ട.. എന്നെ തിരുത്താം.. എങ്കിലും …. എന്നെ അവഞ്ജയോടെ.. അല്ലെങ്കില്‍ വെറുപ്പോടെ കാണരുത്.. എന്‍റെ ഭര്‍ത്താവ്.
എന്താണ് കാര്യമെന്നറിയാതെ തന്നെ എന്നെ വിവാഹം കഴിക്കാന്‍ തയ്യാറുള്ള ആളായിരിക്കണം എന്‍റെ ഭര്‍ത്താവ്.
ഞാന്‍ : കഴിഞ്ഞോ ?
ഇല്ല.!
‘എങ്കില്‍ തുടര്‍ന്നു പറയൂ. ‘
എനിക്കൊരു ഭര്‍ത്താവുണ്ടാകുമെങ്കില്‍ അത് അജയേട്ടന്‍ മാത്രമായിരിയ്ക്കും.
അതുകേട്ടതും ഞാന്‍ വല്ലാതെ ഞെട്ടിപ്പോയി!!
ഞാനും ഇവളുമായി മുന്നേ ഇങ്ങനെ ഒരു ബന്ധവുമില്ല.. പിന്നെ എന്തുകൊണ്ട് ഇവള്‍ ഇങ്ങനെ പറയുന്നു..!!
ഞാന്‍ : അതെന്താ അങ്ങനെ ? നിനക്കു എന്നോടു പ്രേമം ഉള്ളതായി എനിക്ക് അറിയില്ലല്ലോ?
അജയേട്ടാ.. അജയേട്ടനെ ഞാന്‍ പ്രണയിച്ചിട്ടില്ല !!
പിന്നെ എന്താണ് നീ ഈ പറഞ്ഞതിന്‍റെ അർത്ഥം ?
അജയേട്ടന്‍ എന്നെ വിവാഹം കഴിക്കുകയാണെങ്കില്‍ , ഒരിക്കൽ എനിക്ക് സമയമായി എന്നു തോന്നുന്ന ഒരിക്കല്‍, ഞാന്‍ അജയേട്ടനോട് പറയാം.. എന്താണ് എനിക്ക് അജയേട്ടനോടുള്ള… അജയേട്ടനുമായുള്ള ബന്ധമെന്ന്.. എനിക്കിപ്പോള്‍ ഒന്നും .. ഒന്നും പറയാന്‍ കഴിയില്ല.!! പിന്നെ ഒരു അപേക്ഷയുണ്ട്, അപേക്ഷയല്ല യാചന…