ലളിത.. ഒരു കാമിനി!!
അതേ.!!
അവള്‍ ഇങ്ങോട്ട് എടുത്തിട്ട ഒരു വാദം ഞാന്‍ അംഗീകരിച്ചപ്പോള്‍ അതിനുള്ള എതിര്‍വാദവും അവള്‍ തന്നെ പറഞ്ഞു തരുന്നു. ഇതെന്തു സാധനം!!!
എനിക്കാണെങ്കില്‍ / ഞാന്‍ വല്ലാതെ പരിഹാസ്യനായപോലൊരു തോന്നല്‍. 1
ഇപ്പോള്‍ ഞാന്‍, അതും ശരിയാണെന്നു പറഞ്ഞാല്‍ ഞാന്‍ വെറും ഒരു മണ്ടന്‍ കുണാപ്പന്‍ ആയിപ്പോവില്ലേ? ഇപ്പോള്‍ എന്തു പറയും?
ഞാന്‍ പുരുഷഗണത്തില്‍ പെടുന്ന ആളാണല്ലോ , ഈ പുരുഷന്‍മാര്‍ക്ക് ഒരു പ്രത്യേകതയുണ്ട് .. എന്തൊക്കെ തന്നെ അബദ്ധങ്ങള്‍ സംഭവിച്ചാലും.. വീഴ്ചകള്‍ സംഭവിച്ചാലും അഹങ്കാരത്തിന് ഒരു കുറവും ഉണ്ടാവില്ല. ഒരിയ്ക്കലും തോല്‍വി സമ്മതിക്കുകയുമില്ല. എത്ര വ്യക്തമായി തോറ്റ്പോയാലും തോല്‍വി അംഗീകരിക്കില്ല. പ്രത്യേകിച്ചു ഒരു സ്ത്രീയുടെ മുന്നില്‍. എല്ലാവരും അങ്ങനെ അല്ല.. ഭൂരിഭാഗം പുരുഷ പ്രജകളും അങ്ങനെയാണ്.
എന്‍റെ ഉള്ളിലും ഇഗോ അതിന്‍റെ വര്‍ക്ക് തുടങ്ങി. ഉടനെ ഈ സാഹചര്യത്തില്‍നിന്ന് രക്ഷപ്പെടാനുള്ള മറുപടികളുമായി “ ഈഗോ “സജ്ജീവമായി രംഗത്തിറങ്ങി.!!
അതേയ് ലളിതേ.. ഞാന്‍ ഫിലോസഫി പറയാനുള്ള ഒരു മനസികാവസ്ഥയിലൊന്നുമല്ല.
തന്നെപ്പോലെ, ഈ അവസരത്തില്‍
എന്തൊക്കെ പറയണം എന്നു മന:പാഠം പഠിച്ചുവന്നതല്ല ഞാന്‍.
താന്‍ പറഞ്ഞ കാര്യങ്ങള്‍ നമുക്ക് പരസ്പരം പറയുകയോ പറയാതിരിക്കുകയോ ചെയ്യാം ..
അതൊക്കെ ഇരിക്കട്ടെ, തനിക്ക് എന്നെ കെട്ടാന്‍ ഇഷ്ടമാണോ ? അത് പറ ?