ലാളന (Laalana)
“അത് പിന്നെ ആന്റി. ” കുഞ്ഞ നിര്‍ത്തി തിരിഞ്ഞു എന്നെ നോക്കി.
“കുട്ടന് ക്ലാസ്സില്‍ പൊയ്ക്കോളൂ കുഞ്ഞ ടീച്ചറോട് ഒന്നു പറഞ്ഞിട്ടു പോയേക്കാം.” കുഞ്ഞ പറഞ്ഞു.
എനിക്കാകെ പേടിയായി. വെളുക്കാന്‍ തേച്ചത് പാണ്ടാവുമോ. കുഞ്ഞ ടീച്ചറോടു എന്തേലും പറയുമോ. ഞാന്‍ മെല്ലെ ക്ലാസ്സിലേക്ക് നടന്നു.
ഉച്ച കഴിഞ്ഞു ക്ലാസ്സില്‍ രമ ടീച്ചര്‍ വന്നു. വന്ന പാടെ എൻറെ അടുത്തേക്ക് വന്നു.
“കുട്ടാ. വേറെ കാര്യങ്ങള്‍ ഒന്നും ഓര്‍ത്തു പഠിക്കുന്ന സമയം കളയരുത് കേട്ടോ.” അല്പം സ്നേഹം ആ വാക്കുകളില്‍.? കുട്ടാ എന്ന് വിളിക്കുന്നൂ. എനിക്കു എന്തോ പന്തികേടു തോന്നി.
ക്ലാസ്സ് കഴിഞ്ഞു പോവും മുന്‍പേ ടീച്ചര്‍ എൻറെ അടുത്തേക്ക് പിന്നെയും വന്നു. പക്ഷെ നോട്ടം എൻറെ കൂട്ടുകാരുടെ നേരെ ആയിരുന്നു.
“ദേ, എല്ലാവരോടും ആയി പറയുകയാ. അതുമിതും പറഞ്ഞു മറ്റുള്ള കുട്ടികളെ കളിയാക്കുകയോ മറ്റോ ചെയ്താല്‍ ഉണ്ടല്ലോ, വെച്ചേക്കില്ല ഒന്നിനെയും സ്കൂളില്‍. ഓര്‍ത്തോ.”
എന്റീശ്വരാ. ടീച്ചറുടെ സ്വഭാവവും ദേഷ്യവും എല്ലാര്ക്കും അറിയാവുന്ന കൊണ്ടു എല്ലാരും കുനിഞ്ഞു ഇരുന്നതെ ഉള്ളൂ. പൊതുവേ പറഞ്ഞ ഒരു കര്യമായെ എല്ലാരും അതിനെ കരുതിയുള്ളൂ.
പക്ഷെ എനിക്കു കാര്യം പിടികിട്ടി. ദൈവമേ. കുഞ്ഞ എന്നെ പിള്ളേര് കളിയാക്കുന്ന കാര്യം ടീച്ചറോടു പറഞ്ഞു. എനിക്കു തല ചുറ്റും പോലെ തോന്നി.