ലാളന (Laalana)
മാര്‍ക്ക് കുറഞ്ഞത് മുതല്‍ ടീച്ചര്‍ എന്നെ ഒരു നോട്ടപ്പുള്ളി ആക്കി വെച്ചിരിക്കുകയായിരുന്നു. ഞാന്‍ കുഞ്ഞയോടു ആവും വിധം പറഞ്ഞതാ എക്സ്ട്രാ ക്ലാസ്സ് എന്നൊന്നും പറയരുത് എന്ന്. ഞാന്‍ പേടിച്ചു പേടിച്ചു കുഞ്ഞയേം കൂട്ടി ടീച്ചറുടെ അടുത്ത് ചെന്നു.
ആ മുഖത്ത് നേരെ നോക്കാന്‍ പോലും എനിക്കു പറ്റുന്നില്ല അത്രയ്ക്ക് പേടി.
“ആഹ്. രമയാന്‍റിയോ . ആന്‍റിയാണോ ഇവൻറെ ടീച്ചര്‍. എന്നിട്ടാണോ ഇവനിത്ര മാര്‍ക്ക് കുറവ്.” ടീച്ചറെ കണ്ടതും കുഞ്ഞ ഓടി അടുത്ത് ചെന്നു ചോദിച്ചു.
ഈശ്വരാ തകര്‍ന്നു. കുഞ്ഞക്കു ടീച്ചറെ നേരത്തെ അറിയാം എന്ന് തോന്നുന്നു. ആന്‍റി എന്നാ വിളിച്ചത്.
“ആഹാ ഇതാരാ. ഈ വികൃതി നിൻറെ ചേച്ചിയുടെ മോനാണോ. ഈശ്വരാ ഞാന്‍ അറിഞ്ഞില്ലല്ലോ.” ടീച്ചര്‍ കുഞ്ഞയോടു പറഞ്ഞു.
“മനുക്കുട്ടാ ഇങ്ങടുത്തു വാ.” എല്ലാം തകര്‍ന്നു. ദേ കുഞ്ഞ അങ്ങോട്ട് വിളിക്കുന്നു. ഞാന്‍ മടിച്ചു മടിച്ചു അങ്ങോട്ട് ചെന്നു.
“മനുക്കുട്ടാ ഇതു നിൻറെ കൊച്ചച്ചൻറെ മാമിയാ. രമയാന്‍റി. ഇനി നിൻറെ പഠിപ്പൊക്കെ ആന്‍റി നോക്കിക്കൊള്ളും.” എല്ലാം കൈവിട്ട പോലെ.
“ഇവന്‍ എന്താ ഈയിടെ ഒരു ശ്രദ്ധയും ഇല്ലാതെ? രണ്ടു മൂന്നു ദിവസം ആയി ഞാന്‍ ശ്രെദ്ധിക്കുന്നു. എന്തോ മിണ്ടാട്ടം ഇല്ലാത്ത പോലെയാ.” ടീച്ചര്‍ കുഞ്ഞയോടു തിരക്കി.