ലാളന (Laalana)
കുഞ്ഞയുടെ ചൂട് വിരലുകള്‍ എന്റെ മുഖത്ത് പിന്നെയും തഴുകിയ പോലെ. വല്ലാത്ത ഒരു മണം. സുഖമുള്ള ഒരു മണം മൂക്കിലൂടെ എന്റെ ഉള്ളിലേക്ക് പടര്‍ന്നു കയറി. കുഞ്ഞയുടെ പോലെ അല്ല, അല്പം കൂടി കുതിര്‍ന്ന ഒരു മണം. മയക്കത്തിലും ഞാന്‍ പതിയെ. കണ്ണ് തുറന്നു നോക്കി. കുഞ്ഞ എപോഴോ എണീറ്റ് വേഷമൊക്കെ മാറിയിരിക്കുന്നു. ഞാന്‍ കണ്ടിട്ടിലാത്ത ഒരു സാരി. നല്ല മണവും. ഈ കുഞ്ഞക്കു ഇതെന്തു പറ്റി.
“കുഞ്ഞാ,” ഞാന്‍ പതിയെ കണ്ണ് തിരുമ്മി ഉണര്‍ന്നു കൊണ്ടു മേല്പോട്ടു നോക്കി വിളിച്ചു.
“അയ്യോ.” ഞാന്‍ ഞെട്ടി വിളിച്ചു. എന്റെ കട്ടിലില്‍ എന്റെ അടുത്ത് ആരോ ഇരിക്കുന്നു.ആ കൈകള്‍ എന്റെ മുഖത്ത് പതിയെ തടവുന്നു.
“ഹഹ.” ഒരു പൊട്ടിച്ചിരി. ഞാന്‍ പേടിച്ചു പിന്നോട്ട് നീങ്ങി. കുഞ്ഞയല്ല ഇത്രയും നേരം എന്റെ അടുത്തിരുന്നത്. മറ്റാരോ. ഞാന്‍ കണ്ടിട്ടില്ല. സ്വപ്നം ആവുമോ. ഞാന്‍ പിന്നെയും കണ്ണ് തിരുമ്മി നോക്കി.
“ആ. ആരാ. ” എന്റെ മുഖത്തിരുന്ന ആ കൈകള്‍ എടുത്തു മാറ്റാന്‍ നോക്കി കൊണ്ടു ഞാന്‍ പേടിച്ചു പിന്നെയും പിന്നിലേക്കും നീങ്ങി.
“ഹി ഹി. ” പിന്നെയും കൊലുസ്സ് കിലുങ്ങും പോലെ ഉച്ചത്തില്‍ ഉള്ള ചിരി. എനിക്കൊന്നും മനസ്സില്‍ ആയില്ല.
“എടാ മണ്ടൂസേ. ഞാനാ. ആനിയാന്റി. നിന്റെ കുഞ്ഞ പറഞ്ഞില്ലേ. ഞാന്‍ കുഞ്ഞയെ നോക്കാന്‍ വന്നതല്ലേ. നീ പേടിച്ചോ.” ഹോ, എനിക്കു അപ്പോഴാണ് ശ്വാസം നേരെ വീണത്.