Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

കൊച്ചച്ചന്റെ ഭാര്യ എന്റെ സ്വപ്ന സുന്ദരി !! ഭാഗം – 7

(Kocchacchante bhaarya ente svapna sundari !! Part 7)


ഈ കഥ ഒരു എന്റെ സ്വപ്ന സുന്ദരി !! സീരീസിന്റെ ഭാഗമാണ് , മറ്റ് 9 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
കൊച്ചച്ചന്റെ ഭാര്യ എന്റെ സ്വപ്ന സുന്ദരി !!

സുന്ദരി – “ഓ ശരിയാ ഞാൻ വിശ്വസിക്കാൻ കൊള്ളാത്തവൻ ആണല്ലോ ല്ലേ “.

ഞാൻ മനോവേദനയോടെ ചോദിച്ചു.

“അതല്ല.. ആരെങ്കിലും അറിഞ്ഞാൽ…അല്ലെങ്കിലേ നമ്മുടെ നാടാണ് “.

അവൾ പറഞ്ഞു നിർത്തി.

“അങ്ങനെ ഒക്കെ നോക്കിയാൽ എന്തെങ്കിലും നടക്കുമോ അമ്മൂസെ. ഒരു പൂച്ചകുഞ്ഞു പോലും അറിയാതെ നമുക്ക് പോയി വരാം. “

“ആഹ് നോക്കാം. നീ ഇപ്പൊ കിടന്നുറങ്ങു.വയ്യാത്ത കയ്യും വെച്ചു ഉറക്കം കളയണ്ട “

അവൾ ഗൗരവത്തിൽ പറഞ്ഞു.

“അതിനു മുന്നേ ഒരു കാര്യം കൂടെ ഉണ്ട്. “

“എന്ത് കാര്യം? .

അവൾ സംശയത്തോടെ ചോദിച്ചു.

ഞാൻ പതിയെ എഴുന്നേറ്റ് കട്ടിലിനടുത്തേക്ക് നടന്നു.

അവൾ കട്ടിലിനു കുറുകെ ആണ്
കിടക്കുന്നത്. ഞാൻ കിടക്കുന്ന ഭാഗത്തേക്ക് കാൽ വെച്ചു.

ഞാൻ മുട്ടുകുത്തി അവളുടെ
കാൽക്കീഴിൽ ഇരുന്നു.

എന്റെ പ്രവർത്തി കണ്ട് നേരത്തെ സംഭവിച്ചത് പോലെ എന്തെങ്കിലും
സംഭവിക്കുമോ എന്നുള്ള പേടിയിൽ അവളുടെ മാൻപേട കണ്ണുകൾ ഇളകി മറിയുന്നുണ്ട്.

‘നീ എന്തിനുള്ള പുറപ്പാടാ “.

അവൾ കയ്യുയർത്തി പേടിയോടെ ചോദിച്ചു.

ഞാൻ ഒന്നും മിണ്ടാതെ അവളുടെ കാൽക്കീഴിൽ ഇരുന്നു

ആ കാലുകൾ രണ്ടും കൂട്ടി
കെട്ടിപിടിച് അതിലേക്ക് മുഖം അമർത്തി.

ആദ്യം ഒന്ന് വലിക്കാൻ നോക്കിയെങ്കിലും അവൾ
പിന്നെ എതിർക്കാതെ അങ്ങനെ തന്നെ കിടന്നു.

അവളെ ഞെട്ടിച്ചു കൊണ്ട് തൊട്ടടുത്ത നിമിഷം ഞാൻ പറഞ്ഞു.

“പെണ്ണുങ്ങളെ ബഹുമാനിക്കാനാണ് എന്റെ ലച്ചു എന്നെ പഠിപ്പിച്ചിട്ടുള്ളത്, ഇത് വരെ ഒരു പെണ്ണിനോടും ഞാൻ അപമര്യാദയായി പെരുമാറിയിട്ടില്ല. നേരത്തെ ഒരു കൈയ്യബദ്ധം പറ്റി.. അത് മേമയെ അല്ല.. അമ്മുവിനെ എനിക്ക് ഇഷ്ടമായതുകൊണ്ടാണ്. അല്ലാതെ ഈ ശരീരം
മോഹിച്ചിട്ടല്ല. എന്നെ വെറുക്കരുത്‌ എന്നോട് പൊറുക്കണം.”

മനസ്സിലുള്ള കാര്യങ്ങൾ പറഞ്ഞു കഴിഞ്ഞതോടെ എന്റെ നിയന്ത്രണം വിട്ടു ഞാൻ
പൊട്ടികരഞ്ഞു.

എന്റെ കണ്ണീർകൊണ്ട് അവളുടെ കാൽപാദങ്ങൾ ഞാൻ കഴുകി.

അവൾ കാലുവലിക്കാതെ എണീറ്റിരുന്നു. മടിച്ചു മടിച്ചു എന്റെ നെറുകയിൽ ഒന്ന് തലോടി.

“സാരമില്ല. നമുക്കത് പിന്നെ സംസാരിക്കാം. നീ ഇപ്പൊ ഉറങ്ങിക്കോ…”

അവൾ എന്റെ മുഖം
പിടിച്ചുയർത്തിക്കൊണ്ട് പറഞ്ഞു.

ഞാൻ അവളുടെ കൈയിൽ വീണ്ടും ചുംബിച്ചു. ഇത്തവണ അവൾ കൈ വലിച്ചില്ല.
പകരം എന്നെ നോക്കി
ഒന്ന് പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.

“ഉറങ്ങിക്കോ കണ്ണാ ഞാൻ രാവിലെ വിളിക്കാം..”

ഞാൻ അവളിൽ നിന്ന് മാറി വീണ്ടും എന്റെ കിടക്കയിലേക്ക് കിടന്നു. അവളും ഒരു
നെടുവീർപ്പോടെ കിടക്കയിലേക്ക് ചുരുണ്ടു.

വിരൽ അപ്പോഴും നല്ല വേദനയുണ്ട്. അങ്ങനെ
എപ്പോഴോ ഭാരമൊഴിഞ്ഞ മനസ്സുമായി ഞാൻ ഉറക്കത്തിലേക്ക് വഴുതി വീണു.

“കണ്ണാ എണീക്ക് നേരം ഏഴു മണിയായി”.

രാവിലെ അമ്മുവാണ് എന്നെ കുലുക്കി വിളിച്ചത് . അവളുടെ വളകിലുക്കം കേട്ട് ഞാൻ കണ്ണു
തുറന്ന് നോക്കുമ്പോൾ അവൾ ഒരു ചുവന്ന കളർ പട്ടുസാരിയുടുത്തു റെഡിയായി നിൽക്കുന്നു.

വീട്ടിലേക്ക് പോവുന്ന സന്തോഷം ആയിരിക്കണം.

ഞാൻ മനസ്സിലോർത്തു.

ഞാൻ എണീറ്റ് മുണ്ടുടുത്തപ്പോൾ ആണ് വിരലിന്റെ പരിക്ക് ശ്രദ്ധിക്കുന്നത്. ചോര
കല്ലച്ചിരിക്കുന്നു. വിരൽ നേരെ പിടിക്കാൻ പറ്റുന്നില്ല.

“അച്ഛമ്മയോട് എന്ത് പറയും?

അലമാരയിലെ കണ്ണാടിയിൽ നോക്കി ഒരുങ്ങിക്കൊണ്ടിരിക്കുന്ന അവളുടെ പിന്നിൽ നിന്ന് ഞാൻ
ചോദിച്ചു.

എന്റെ pg സർട്ടിഫിക്കേറ്റ് മേടിക്കാൻ നിന്നേം കൂട്ടി പോവാണെന്നാ പറഞ്ഞത് .ഇനി നീ
മാറ്റിപറയല്ലേ.

അവൾ കള്ളച്ചിരിയോടെ പറഞ്ഞു.

മ്മ്…. ഞാൻ മൂളി.

സുന്ദരിയാണ് ട്ടോ

“നീ എന്നെ സോപ്പിടാതെ പോയി പെട്ടന്ന് കുളിച്ചിട്ട് വന്നേ”.

അവൾ എന്നെ നോക്കാതെ
ഗൗരവത്തിൽ പറഞ്ഞു.

അവൾ ഇരുവർക്കും ഇടയിൽ ഒരു അതിർത്തി വെക്കുവാണ്.
ഞാൻ മനസ്സിൽ ഓർത്തു.
അരുതാത്തതൊന്നും സംഭവിക്കാതിരിക്കാൻ!.

ഞാൻ പെട്ടെന്ന് പോയി പല്ല് തേച്ചു കുളിച്ചു ചായകുടിക്കാനിരുന്നു.

അച്ഛമ്മ രാവിലെ എണീറ്റ് അമ്പലത്തിൽ പോയതായിരുന്നു.

അമ്മു ഇഡ്ഡലിയും സാമ്പാറും മേശമേൽ കൊണ്ട് വെച്ചു. ചായയും ഗ്ലാസ്സിലേക്ക് പകർന്നു.

“മാഡം ഒന്ന് വാരിത്തരാമോ എന്റെ കയ്യിനു വയ്യാ. ഇന്നലെ ഒരു ദുഷ്ട കയ്യൊടിച്ചു”.

ഞാൻ ചിരിയോടെ പറഞ്ഞു.

അവളുടെ മുഖത്തു കുറ്റബോധം നിഴലിച്ചു. ജാള്യതയോടെ ഒന്ന് ചിരിച്ചെന്ന് വരുത്തി അവൾ
തിരിച്ചടിച്ചു.

“കയ്യിലിരിപ്പ് ശരിയല്ലെങ്കിൽ ഇതൊക്കെ ഉണ്ടാവും. “.

“വാരി തരുന്നുണ്ടോ ഇല്ലയോ?

ഞാൻ പതർച്ച പ്രകടമാക്കാതെ ചോദിച്ചു.

“ഒന്നിനെ കെട്ടിക്കൊണ്ട് വന്നിട്ട് പറ വാരിത്തരാൻ “.

അവൾ എന്നെ നോക്കി കുറുമ്പൊടെ പറഞ്ഞു.

“എന്റെ ജാതകത്തിൽ രണ്ടാം കെട്ടായ ഒരു പെണ്ണിനെ കെട്ടാനാ യോഗം “.

ഞാൻ നിഷ്കളങ്കമായി
അവളെ നോക്കി പറഞ്ഞു

“അതിനു മുന്നേ നാട്ടുകാരുടെ തല്ലു കൊണ്ട് തീരും”.

അവൾ ദേഷ്യം അഭിനയിച്ചു കൊണ്ട് പറഞ്ഞു.

അവൾക്കുവേണ്ടി മരിക്കാനും ഞാൻ തയ്യാറാണ് !

“ദേ കണ്ണാ വേഗം കഴിച്ചു വന്നേ പോണ്ടേ?

അവൾ പെട്ടന്ന് വിഷയം മാറ്റി.

“ഞാൻ എങ്ങനെ കഴിക്കാനാ, വാരിത്തന്നില്ലെങ്കിലും ഒന്ന് കുഴച്ചെങ്കിലും താ മേമേ.

ഞാൻ കെഞ്ചി.
എന്റെ അവസ്ഥ കാണ്ടാവണം അവൾ എന്റെ അടുത്ത് സ്റ്റൂളിട്ട് വന്നിരുന്നു. എന്റെ പാത്രം
അടുത്തേക്ക് നീക്കി. എന്റെ കണ്ണിലേക്കു നോക്കിക്കൊണ്ട് ചോദിച്ചു.

“ഞാൻ കുഴച്ചാൽ ഇഷ്ടപ്പെടുമോ, അല്ല നല്ല വൃത്തിക്കാരൻ ആണെന്നാ കേട്ടിട്ടുള്ളത് “.

“അതെന്താ മേമക്ക് പകർച്ച വ്യാധി വല്ലോം ഉണ്ടോ? ഉണ്ടെങ്കിലും എനിക്ക് വിഷയമല്ല ഒരുമിച്ച് മരിക്കെങ്കിലും ചെയ്യാലോ !

ഞാൻ കിട്ടിയ ഗ്യാപ്പിൽ ഗോളടിക്കാൻ നോക്കി

“മതി മതി കൂടുതൽ ഡയലോഗൊന്നും വേണ്ട”.

അവൾ അതും പറഞ്ഞു നാല് ഇഡ്ഡ്ലി എടുത്തിട്ട്
സാമ്പാർ ഒഴിച്ച് കുഴച്ചു പാത്രം എന്റെ അടുത്തേക്ക് നീക്കി വച്ചു.

“ഇന്ന് ഒരു പ്രത്യേക സ്വാദ്”.

ഞാൻ കൈ കഴുകാൻ പോവുന്ന അവളെ നോക്കി
കണ്ണിറുക്കിക്കൊണ്ട് പറഞ്ഞു.

അതിന് നീ ആദ്യമയിട്ടല്ലേ ഞാൻ ഉണ്ടാക്കിയത് കഴിക്കുന്നേ .വല്ലാതെ തല്ലണ്ട..

അത് പുട്ടല്ലാ ഇഡ്ഡലിയാ.. അവൾ എന്നെ കളിയാക്കിക്കൊണ്ട് പറഞ്ഞു.

ചൂളിപ്പോയ ഞാൻ വേഗം കഴിച്ചു തീർത്തു വന്നപ്പോഴേക്കും അവൾ മുറ്റത്തേക്കിറങ്ങിക്കഴിഞ്ഞിരുന്നു.

പോവാം!.

ഞാൻ അവളെ നോക്കി ചോദിച്ചു.

“വേഗം എടുക്ക് നേരം വൈകി!

അവൾ കലിപ്പിലാണ്.

ഇതെന്ത് ജീവി?

ഞാൻ മനസ്സിൽ ഓർത്തുകൊണ്ട് ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു.

അനു സാരിതലപ്പ് മുന്നോട്ടു പിടിച്ചു വശം ചെരിഞ്ഞു കയറി ഇരുന്നു.

“പതിയെ പോയാൽ മതി”.

അവൾ വാണിങ് തന്നു.

ഞാൻ വണ്ടിയെടുത്തു കുറച്ചു ദൂരം പോയപ്പോൾ അതാ
അച്ഛമ്മ ഞങ്ങൾക്കെതിരെ നടന്നു വരുന്നത്‌ കണ്ടു

ഞാൻ വണ്ടി നിർത്തി അച്ഛമ്മയെ
കാത്തിരുന്നു. അച്ഛമ്മയെ കണ്ടതും ആദ്യമേ സീറ്റിന്റെ തലപ്പത്തിരുന്ന അനു എന്റെ
തോളത്തുനിന്നും കൈയ്യെടുത്ത്‌ ഒന്നും കൂടെ അറ്റത്തേക്ക് നീങ്ങിയി രുന്നു..

അച്ഛമ്മ എന്റെ അരികിൽ എത്തി. മോണ കാട്ടി ചിരിച്ചു…

“സൂക്ഷിച്ചു പോണം ട്ടോ കണ്ണാ. എവിടേം നിക്കാതെ വേഗം വരേം വേണം. “

എന്നും പറഞ്ഞു അച്ഛമ്മ കൈയിലെ വാഴയില ചീന്തിൽനിന്നും ചന്ദനം എടുത്ത് എന്റെ നെറ്റിയിൽ
തൊടുവിച്ചു.

മിണ്ടാതെ ഇരിക്കുന്ന അനുവിനോടായി പറഞ്ഞു.

“വേഗത്തിൽ പോവാൻ സമ്മതിക്കണ്ട ട്ടോ “.

“ആ… അനു മൂളി. പോയിട്ട് വരാം അമ്മേ” .

അവൾ പറഞ്ഞു.

ഞങ്ങൾ വീണ്ടും യാത്ര തുടർന്നു.

അനു മറ്റേ ധ്രുവത്തിൽ ആയതു കൊണ്ട് വണ്ടി ചെറുതായി പാളുന്നുണ്ട്.

“ഒന്നടുത്തേക്കിരിക്ക് മാഡം ഞാൻ പിടിച്ചു തിന്നുവൊന്നും ഇല്ല”

ഞാൻ അവളോടായി പറഞ്ഞു.

എനിക്ക് ബൈക്കിൽ കയറി അധികം പരിചയമില്ല.

അവൾ എന്റെ അടുത്തേക്ക് അല്പം നീങ്ങിഇരുന്ന് എന്റെ കാതിൽ പറഞ്ഞു.

ശരിയാണ് അവളുടെ അച്ഛനും ഭർത്താവിനും വണ്ടി ഓടിക്കാൻ
അറിയില്ല. പിന്നെ അവൾ എവിടുന്ന് കയറാനാണ്

അവൾക്കാണെങ്കിൽ കൊഞ്ചിക്കാനും ലാളിക്കാനും
പറയത്തക്ക ബന്ധുക്കളും ഇല്ല. മില്ലിൽ പണിക്ക് പോയ അവളുടെ അച്ഛൻ അവിടെ അടുത്തുള്ള വീട്ടിലെ കുട്ടിയായ അവളുടെ അമ്മയെ പ്രേമിച്ചു ചാടിച്ചോണ്ട് വന്നതാണ്.

രണ്ടു കുടുംബക്കാരും അംഗീകരിക്കാത്തതിനാൽ അവർ വേറെ നാട്ടിൽ വീട് വെച്ചു
താമസിച്ചതാണ്.

കൊല്ലം പത്തിരുപത്തേഴായി ഇപ്പോഴും ഇരു വീട്ടുകാരും അവരെ തിരിഞ്ഞു നോക്കീട്ടില്ല.

അങ്ങനെ ഓരോന്ന് ഓർത്ത് ഹോസ്പിറ്റലിൽ എത്തിയത് അറിഞ്ഞില്ല.

ഞാൻ അനുവിനെ ഇറക്കി വണ്ടി പാർക്കിങ്ങിൽ കൊണ്ടു പോയി ഇട്ട് വരുമ്പോൾ അവൾ എനിക്കായി
കാത്തിരിക്കുന്നുണ്ടായിരുന്നു. നിഷ്കളങ്കമായി നഖം കടിച്ചു എന്നെ കാത്തിരിക്കുന്ന
അവളെ ചുറ്റും ഉള്ളവൻമാർ ചോര ഊറ്റികുടിക്കുന്നുണ്ട്.

26വയസാണെങ്കിലും പെണ്ണിനെ
കണ്ടാൽ 20വയസേ പറയൂ. ചുവന്ന സാരിയിൽ അവൾ കൂടുതൽ മനോഹരിയായി തോന്നി.

സൂര്യ രശ്മികൾ അവളുടെ തുടുത്ത കവിളിൽ തട്ടി മഴവില്ല് വിരിയിക്കുന്നതും കണ്ട് ഞാൻ അവളുടെ അടുത്തെത്തി.

പ്രൈവറ്റ് ഹോസ്പിറ്റൽ ആയതിനാൽ ആകെ കുറച്ചു പേരെ ഉണ്ടായിരുന്നുള്ളു.
ഓർത്തോപീഡിയാക്കിനെയാണ് കാണിക്കുന്നത്.
13 ആണ് ടോക്കൺ കിട്ടിയത്. ഞങ്ങളുടെ ഊഴം
കാത്ത് ഞാനും അനുവും ഇരുമ്പിന്റെ കസേരയിൽ ഇരുന്നു.

അനുവിന്റെ കയ്യിൽ ഒരു ലേഡീസ്
ബാഗും ഉണ്ട്.

ഇപ്പോൾ അവളുടെ മട്ടും ഭാവവും കണ്ടാൽ അവൾ എന്റെ ഭാര്യ തന്നെ ആണെന്നേ തോന്നൂ.

പരിചയമുള്ള ആരും ഇല്ലാഞ്ഞത് ഞങ്ങൾക്ക് ആശ്വാസമായി.

ഞാൻ അവളുടെ അടുത്തേക്ക് നീങ്ങിയിരുന്നു. എനിക്കെന്തോ പറയാൻ ഉണ്ടെന്നു മനസ്സിലായ അവൾ ചെവി എന്റെ അടുത്തേക്ക് നീക്കി.

“ഇതിപ്പോ കാണിച്ചിട്ട് എന്താ കാര്യം. മിക്കവാറും ഇന്ന് രാത്രി എന്റെ തല പോവും !

“ആ മിക്കവാറും പോവും “.

അവൾ എടുത്തടിച്ചപോലെ പറഞ്ഞു.
[ തുടരും ]

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)