കേരളാ സ്റ്റോറി
എപ്പോഴും ബഹളം വച്ചു നടക്കുന്ന അവളെ പ്രായമായി എന്നംഗീംകരിക്കാനും ഇങ്ങനെയുള്ള കാര്യങ്ങൾ പറയാനും തനിക്കു കഴിയുമായിരുന്നില്ല.
ഏതായാലും സിസ്റ്റർ മാഗി എന്റെ ചുമടിറക്കി വക്കാൻ പറ്റിയ ഒരത്താണിയായി. സിസ്റ്ററൂമായി ചങ്ങാത്തം കൂടിയതിനു ശേഷം മാത്തച്ചായനെ ഒരു പരിധിവരെ ഒഴിവാക്കാൻ തനിക്കു കഴിഞ്ഞു.
അങ്ങനെയിരിക്കെയാണ് നിർണ്ണായകമായ ആ കാഴ്ച കാണാൻ ഇടയായത്.
ഉച്ചയുണു കഴിഞ്ഞു മാത്തച്ചായൻ കിടക്കാൻ വട്ടം കൂട്ടുമ്പോഴേക്കും ഞാൻ എന്തെങ്കിലും കാരണം പറഞ്ഞു തടിതപ്പുകയാണു പതിവ്.
അന്നും ഞാൻ വീട്ടിൽനിന്നും ഇറങ്ങി. ഹാൻഡ്ബാഗെടുക്കാൻ മറന്നതുകൊണ്ട് ബസ് സ്റ്റോപ്പിൽനിന്നും തിരിച്ചു വീട്ടിലേക്ക് മടങ്ങി.
ആരേയും ഉണർത്താതെ ബാഗുമെടുത്തു സ്ഥലം കാലിയാക്കാമെന്നു കരുതി ഞാൻ ബെഡ്റൂമിന്റെ വാതിൽ പതിയെ തുറന്നു. ഭാഗ്യം അച്ചായൻ കട്ടിലിലില്ല. ബാത്ത് റുമിലോ മറ്റോ ആകും എന്നോർത്തുകൊണ്ട് ഞാൻ ബാഗുമെടുത്തു മുറിയിൽ നിന്നുമിറങ്ങി.
പെട്ടെന്നാണു അമ്മയുടെ മുറിയിൽനിന്നും എന്തോ അപശബ്ദങ്ങൾ ചെവിയിൽ പതിച്ചത്. കിതപ്പും ഞരക്കവും കൂട്ടത്തിൽ ചെറിയ പിറുപിറുക്കലും. ആദ്യം അമ്മക്കെന്തോ പറ്റിയതാകും എന്നു ഭയന്നുവെങ്കിലും വാതിലിനോട് കൂടുതൽ അടൂത്തപ്പോൾ കാര്യം ഏതാണ്ട് മനസ്സിലായി.