എന്റെ ജീവിതം എന്റെ രതികൾ
രതികൾ – ആദ്യമായി എന്റെ അമ്മയെ കൂടാതെ എന്റെ ബൈക്കിൽ കയറുന്നവൾ അവളായിരുന്നു.
ഞാൻ പൂർണമായും നനഞ്ഞു.
ഇനി എന്തിന് റെയിൻ കോട്ട്.. അതൊക്കെ അവളുടെ കൈയ്യിലേക്ക് കൊടുത്തു.
അവൾ ഭാര്യ ബൈക്കിൽ ഇരിക്കുന്നപോലെയാണ് ഇരന്നത്..
അവളുടെ ബാഗ് ബൈക്കിന്റെ ഫ്രണ്ടിൽ തന്നെ വെച്ച് ആ മഴയും നനഞ്ഞ് ഞാൻ അവളെയും കൊണ്ട് വീട്ടിലേക്ക് പോകുമ്പോൾ മഴ കുറയുന്നത് കണ്ട്
ബൈക്ക് സൈഡിൽ ഒതുക്കിട്ട്
ഞാൻ അവളോട് പറഞ്ഞു
“എടി ദേവികയെ ”
“ഉം ”
“നിന്നെ ഞാൻ ക്യാമ്പിൽ നിന്നാണ് വിളിച്ചു കൊണ്ട് വരുന്നേ.. എന്ന് പറയാം കേട്ടോ. അല്ലാതെ ഇപ്പൊ കാണിച്ചത് ഒന്നും എന്റെ അമ്മയോട് പറയരുത്. അതറിഞ്ഞാൽ എന്നെ മുറിയിൽ പൂട്ടി ഇടും.
അതുമല്ലാ ഞാൻ നിന്റെ ഭർത്താവാണെന്നുള്ള കാര്യവും അമ്മയും അച്ഛനും ഇപ്പോ അറിയരുത്. സമയമാകുമ്പോൾ ഞാൻ തന്നെ പറഞ്ഞോളാം .”
“ഞാൻ പറയില്ല.. അന്ന് എനിക്ക് വേറെ വഴിയില്ലാത്തത്കൊണ്ട് ആയിരുന്നെടാ.”
ഞാൻ ഒന്നും മിണ്ടിയില്ല.
ഞാൻ ബൈക്ക് വീട്ടിലേക്ക് തിരിച്ചു.
വീടിന്റെ മുൻവശത്തു തന്നെ അമ്മയും അച്ഛനും കസേരയിൽ ഇരിക്കുന്നുണ്ട്.
അച്ഛന് കട്ടൻചായ കൊടുത്തിട്ട് ഇരിക്കുന്നതാണെന്ന് എനിക്ക് മനസിലായി.
ഞാൻ ഏതോ പെണിനെ വിളിച്ചു കൊണ്ട് വരുന്നതാണെന്ന് കണ്ട് അമ്മ ചാടി എഴുന്നേറ്റു.
ബൈക്ക് ഷെഡിൽ കയറ്റിവെച്ച് അങ്ങോട്ട് ചെന്നു.
മഴയത് നനഞ്ഞ് അവൾ എന്റെ വീട്ടിലേക്ക് വലതു കാൽ വെച്ച്തന്നെ കയറി.
നനഞു വന്ന ഞങ്ങളെ കണ്ട് .. എന്താടാ ഇത്? എന്ന് ചോദിച്ചുകൊണ്ട് അമ്മയുടെ സാരി തുമ്പുകൊണ്ട് എന്റെ തല തോർത്താൻ തുടങ്ങി.
അവൾ അത് കണ്ടു തണുത്തു വിറച്ചു നോക്കി നിന്നു…
“അമ്മേ ഇവൾ ദേവിക.. എന്റെ കൂടെ പഠിക്കുന്നതാ. വേറെനാട്ടിൽ നിന്ന് വന്നു പഠിക്കുന്നതാ.. ക്യാമ്പിയിൽ ആരെയും അറിയാത്തത് കൊണ്ട് ഇവളെ ഇങ്ങോട്ട് കൊണ്ട് വന്നു.”
ഞാൻ പറഞ്ഞൊപ്പിച്ചു.
അച്ഛൻ അപ്പൊത്തന്നെ
അത് നന്നായടാ എന്ന് പറഞ്ഞപ്പോൾ എനിക്ക് സന്തോഷമായി.
അമ്മ എന്റെ തല തോർത്തിക്കഴിഞ്ഞു തണുത്തുവിറച്ച അവളുടെ തലമുടി തോർത്ത് എടുത്തുകൊണ്ട് വന്നു തോർത്തി.
അവൾക്ക് ആദ്യ അനുഭവമാണെന്നപോലെ അവൾ അമ്മയെത്തന്നെ നോക്കിയിരുന്നു.
ഞാ നനഞ്ഞ ഡ്രസ്സ് മാറ്റി. പക്ഷേ അവൾക്കിടാൻ വേറെ ഒന്നും ഇല്ലായിരുന്നു.
എന്റെ ബനിയനും ഷർട്ടും ഒരു പാന്റും അമ്മ എടുത്തു കൊടുത്തു.
മോളാദ്യമൊന്ന് കുളിക്ക്..എന്നിട്ടിതൊക്കെ ഇട്ടേ.. ഇവിടെ പെൺകുട്ടികളൊന്നുമില്ല.. അതാ..