കസിൻസ് ആയതിനാൽ അവർക്ക് ഒരു തരത്തിലുള്ള ബന്ധവും ആകുകയുമില്ലായിരുന്നു, അത് രണ്ടു പേർക്കും അറിയാമായിരുന്നിട്ടും, അവർ മനസുകൊണ്ട് പോകാവുന്നതിന്റെ അങ്ങേയറ്റം എഡ്ജ് വരെ എത്തി.
അപ്പോഴേയ്ക്കും അവൻ കവിതയെ മറ്റൊരു കണ്ണിലൂടെ ശ്രദ്ധിക്കാൻ തുടങ്ങിയിരുന്നു. വെണ്ണക്കല്ലുകൊണ്ടുള്ള കൈകാലുകൾ, അവൾ അടുത്തുവരുമ്പോൾ തന്നെ മത്തുപിടിപ്പിക്കുന്ന ഗന്ധം, ചുരുളുകളായി പരന്നുകിടക്കുന്ന മുടി. ഒതുങ്ങിയ വയർ, കഴുത്തിൽ നിന്നും താഴേയ്ക്കുള്ള ഭാഗങ്ങൾ മുഴുവനും കാമം ഉണർത്തിവിടുന്നതായിരുന്നു.
ഒരു ദിവസം : കവിതയുടെ എന്തോ ഒരു ക്രീമിന്റെ പ്ലാസ്റ്റിക്ക് ടിന്ന് ശ്യാമിനവൾ കൊടുത്തു. ശ്യാം അതിന്റെ വായ്ഭാഗം ഒരു പ്ലാസ്റ്റിക്ക് പേപ്പർ കവർ ചെയ്ത് ചെറിയ ഒരു തുളയിട്ടിട്ട് അതിലേയ്ക്ക് ഒന്ന് ഊതാമോ എന്ന് കവിതയോട് ചോദിച്ചു.
അവൾ ചോദ്യഭാവത്തിൽ ഒന്നു നോക്കി, പിന്നെ അതിലേയ്ക്ക് ചുണ്ടുകൾ ചേർത്ത് ഊതി. അവൻ അതിന്റെ അടപ്പ് അടച്ച് സൂക്ഷിച്ചു. കവിതയ്ക്ക് അതിൽ നിന്നും എന്തോ മനസിലായിരുന്നു.
അവളുടെ കണ്ണുകൾ അവനേയും അവന്റെ കണ്ണുകൾ അവളേയും എപ്പോഴും തിരഞ്ഞുകൊണ്ടിരുന്നു.
അവളുടെ ഒരു കണ്ണുനീർതുള്ളി പോലുള്ള ലോക്കറ്റ് അവന് സമ്മാനമായി അവൾ കൊടുത്തു.
( ഈ സംഭവങ്ങൾ എല്ലാം, ആദ്യം പറഞ്ഞതുപോലെ ചിന്നിച്ചിതറിക്കിടക്കുന്ന ഓർമ്മകളാണ് ; അവയ്ക്ക് വേണമെങ്കിൽ കുറേക്കൂടി ഭാവന നൽകാം… എന്നിരുന്നാലും, വായനക്കാരുടെ ചിന്തയ്ക്കായി ഈ രണ്ട് സംഭവങ്ങൾ അപൂർണ്ണമായി വിടുകയാണ് )