കാഴ്ചകൾ ആഗ്രഹമായപ്പോൾ
വിശ്വനാഥൻ വൈശാഖന്റെ നേരെ നടന്നു വന്നു എന്നിട്ട്..
എന്താ സാറെ സുഖം തന്നെ അല്ലെ. എന്നാലും ഇത് ആരായാലും വല്ലാത്തൊരു ചെയ്ത്തായിപ്പോയല്ലേ !!
അവർ രണ്ടു പേർ മാത്രം കേൾക്കുന്ന സൗണ്ടിൽ വൈശാഖൻ പറഞ്ഞു.
എന്തിനാ നിങ്ങൾ ഇങ്ങനെ അഭിനയിച്ചു തകർക്കുന്നത് ? ഉമ്മർ ആരുടെ ആളാണെന്നും എന്തിനാണ് ഇത് ചെയ്തതെന്നുമുള്ള എല്ലാ കാര്യവും എന്നെപോലെ തന്നെ ഈ നാട്ടിലെ കൊച്ചുകുട്ടികൾക്ക് വരെ അറിയാം..
വിശ്വനാഥന്റെ മുഖം നല്ല പോലെ മാറി വരുവാൻ തുടങ്ങി. എന്നിട്ട് ഒരു നോട്ടം മൃദുലയിൽ നോക്കിയിട്ട്:
അത് നിന്റെ മകളല്ലെ. കൊള്ളാം.. നല്ല കുട്ടി.
അയാൾ അങ്ങനെ പറഞ്ഞപ്പോൾ .. അതുവരെ അവിടെ കണ്ട വൈശാഖൻ അല്ലായിരുന്നു പിന്നീട് കണ്ടത്. അയാൾ നന്നായി വിറയ്ക്കാൻ തുടങ്ങി. മൃദുല ദൂരെ നിന്ന് അത് നോക്കിക്കൊണ്ടു.. പക്ഷേ സംഭാഷണം എന്താണെന്നവൾക്കു പിടികിട്ടിയില്ല. അച്ഛനും ഇപ്പോൾ അയാളുടെ കൂടെ കൂടി എന്നവൾക്ക് തോന്നി.
വൈശാഖൻ ചുറ്റും നോക്കി, എന്നിട്ട് അയാളുടെ മുഖത്ത് നോക്കി പറഞ്ഞു: ദയവുചെയ്ത് എന്റെ കുടുംബം നശിപ്പിക്കല്ലേ…
വിശ്വനാഥൻ : ഹേയ്.. സാർ പേടിക്കണ്ട.. ഞാനൊന്ന് ഓർമ്മിപ്പിച്ചെന്ന് മാത്രം. അശ്വിന്റെ കൈയിൽനിന്നും വാങ്ങിച്ചതിന്റെ ചൂട് ആറിയിട്ടില്ലല്ലോ. നീ ഒന്നും കണ്ടില്ല.. കേട്ടില്ല എന്ന് വെച്ചങ്ങു പൊയ്ക്കൊള്ളണം. ഇടയ്ക്ക് ചൊറിച്ചിൽ തോന്നുമ്പോൾ ഭാര്യയെയും മകളെയും ഒന്ന് ഓർത്താൽ മതി.
One Response
Bro oru revenge ending undavumo