കാഴ്ചകൾ ആഗ്രഹമായപ്പോൾ
കോളേജിൽ ലൈഫ് വളരെ നല്ല രീതിയിൽ മുൻപോട്ട് പോകുമ്പോഴായിരുന്നു മൃദുലയുടെ കൂട്ടുകാരിയായ സബിതയുടെ അച്ഛന്റെ മരണം നടക്കുന്നത്. മരണം എന്ന് ഒറ്റവാക്കിൽ പറയാൻ പറ്റില്ല.. കാരണം, അത് രാഷ്ട്രീയ കൊലപാതകമായിരുന്നു. സബിതയുടെ അച്ഛൻ ഒരു പൊളിറ്റിക്കൽ ലീഡറാണ്. അത് അശ്വിന്റെ അച്ഛൻ വിശ്വനാഥന്റെ പാർട്ടിയുടെ എതിരെയുള്ള പ്രതിപക്ഷ പാർട്ടിയുമാണ്. ആ കൊലപാതകം തികച്ചും ആസൂത്രണം നിറഞ്ഞതായിരുന്നു.
കൊലപാതകത്തിന്റെ സൂത്രധാരൻ മറ്റാരും തന്നെയല്ല അശ്വിൻ തന്നെ ആയിരുന്നു. അവൻ തന്റെ ഗുണ്ടാപ്പടയെ അതിനായി നിയോഗിച്ചു. അശ്വിനാണ് അത് ചെയ്തതെന്നും വിശ്വനാഥന് വേണ്ടിയാണ് അത് ചെയ്തതെന്നും നാട്ടിൽ എല്ലാവർക്കും അറിയാമായിരുന്നു.
ഒരു വലിയ ജനവാലിയ്ക്ക് ഇടയിൽ വെച്ചാണ് ആ അരുംകൊല നടന്നത്. അശ്വിന്റെ വലം കൈയായ ഉമ്മറാണ് അത് ചെയ്തത്. എന്നിട്ടും വിശ്വനാഥൻ കൈയിൽ ഒരു റീത്തുമായി അന്ത്യോപചാരങ്ങൾ അർപ്പിക്കാൻ എത്തി.
അയാൾ അങ്ങനെ ചെയ്തു പോകുമ്പോൾ ജനക്കൂട്ടം നിശബ്ദനായി നോക്കി നിന്നു.. മൃദുല അതെല്ലാം കണ്ട് കണ്ണുകൾ നിറഞ്ഞു അച്ഛനെ നോക്കി.
അച്ഛന് ഒരു ഭാവവ്യത്യാസവും ഇല്ല. പ്രതികളെ മുൻപിൽ കണ്ടിട്ടും പ്രതികരിക്കാത്ത അച്ഛനോട് അവൾക്കു നന്നായി ദേഷ്യം വന്നു. അവളുടെ മനസ്സിലെ സത്യസന്ധനായ പോലീസ് യൂണിഫോം ഇട്ട അച്ഛനെ അവൾക്ക് നഷ്ടമായി.
One Response
Bro oru revenge ending undavumo