മാലിനി എന്റെ ട്രാക്കിൽ വീഴുമോ എന്നതിനേക്കാൾ ശാലിനിയോടുള്ള സത്യസന്ധതയുടെ പേരിൽ ഞാൻ ഒരു ഭാവവ്യത്യാസവും കാണിക്കാതെ ആ മുറിവിട്ട് പോയി.
എന്നിരുന്നാലും ആ സംഭവത്തോടെ കുറച്ച് നാളത്തേയ്ക്ക് അവൾക്ക് എന്റെ അടുത്ത് ഭയങ്കര വിമ്മിഷ്ടം ഉള്ളതായി മനസിലാകുമായിരുന്നു.
ഈ കാലഘട്ടത്തിൽ തമിഴ് സിനിമയിലെ ഒരു പ്രസിദ്ധമായ ഗാനം മാലിനിയെ കളിയാക്കാനായി ഞാൻ പാടിയിരുന്നു. പിന്നെ പിന്നെ ഈ ഗാനത്തിന്റെ റ്റ്യൂൺ ചൂളം വിളിക്കുമ്പോഴെ മാലിനി ചമ്മുമായിരുന്നു. അതിന് പ്രത്യേകിച്ച് എന്തെങ്കിലും ദുരർത്ഥം ഒന്നും ഇല്ലായിരുന്നു. ക്രമേണ ഞാൻ എവിടെങ്കിലും ഉണ്ടെങ്കിൽ മാലിനിയ്ക്കും ശാലിനിക്കും സിഗ്നൽ കൊടുക്കാൻ ഈ റ്റ്യൂൺ ചൂളം വിളിക്കാൻ തുടങ്ങി.
അന്ന് അയൽവക്കത്തുള്ളവർക്കൊക്കെ അറിയാമായിരുന്നു ഈ വിസിലടി ഞാനാണ് നടത്തുന്നതെന്നും ശാലിനിയെ അന്വേഷിച്ചാണ് അടിക്കുന്നതെന്നും.
അതായത് മാലിനിയെ കളിയാക്കാനുപയോഗിച്ച റ്റ്യൂൺ പിന്നീട് എന്റെ ഒരു ബ്രാൻഡ് ആയി മാറി. മാലിനിയിൽ നിന്നും അത് ശാലിനിയിലേയ്ക്ക് എത്തി.
അടുത്ത സംഭവം ചുരുക്കി പറയാം.
മാലിനിയുമായി സന്ധ്യാസമയത്താണ് ഷഡാങ്ങ് വച്ചിരുന്നത്.
താഴത്തെ തൊട്ടിയിൽ ( പറമ്പ്, വസ്തു) ഒരു ഇടുങ്ങിയ കയ്യാലകൾ ചേരുന്ന പൊഴിയുണ്ടായിരുന്നു. പുറമെ നിന്ന് നോക്കുന്നവർക്ക് ശരിക്ക് കാണാൻ സാധിക്കില്ല. മാലിനി-ശാലിനിമാരുടെ വീട്ടിൽ നിന്നും ഇറങ്ങി ആ കൈയ്യാലയുടെ മുകളിൽ നിന്ന് താഴേയ്ക്ക് നോക്കിയാൽ ഞങ്ങളെ കാണാൻ സാധികും. അതിന് സാധ്യത തീരെ കുറവായിരുന്നു. മുൻപ് പറഞ്ഞ വിസിലടി വഴിയാണ് ഞാൻ ഇരുവരേയും താഴെ എത്തി എന്ന് അറിയിച്ചിരുന്നത്. അവിടെ ഒരു കവുങ്ങ് ( കമുക്) ഉണ്ടായിരുന്നു. അതിന്റെ താഴെയായിരുന്നു ഞങ്ങളുടെ സംഗമ സ്ഥലം.