Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

കാമുകിയുടെ അനിയത്തി മാലിനി.

(Kaamukiyude aniyatthi maalini)

– ‘ശാലിനിയുടെ ' എന്ന കഥ മുമ്പ് എഴുതിയിട്ടുണ്ട്, പലരും മറ്റ് സൈറ്റുൽ നിന്നും ആ കഥ വായിച്ചിട്ടുണ്ടായിരിക്കും. വായിച്ചിട്ടില്ലെങ്കിലും കുഴപ്പമില്ല. കഥ ഇത്രയുമേയുള്ളൂ – ഒരു പെണ്ണിനെ പ്രേമിച്ചു 200 കളിയും കളിച്ചു, അവസാനം അവൾ എന്നെ തേച്ചിട്ടു പോയി. അത്ര തന്നെ.

ആ കഥയിൽ പറയുന്ന ശാലിനിയുടെ സഹോദരിയാണ് മാലിനി.
ശാലിനി ഒരു അപ്സരസായിരുന്നെങ്കിൽ മാലിനി അതിന്റെ നിഴൽ മാത്രമായിരുന്നു. എല്ലാ രീതിയിലും ശാലിനിയുടെ നേരെ എതിരൂട് സ്വഭാവം. ശാലിനി സൗന്ദര്യം, നിറം, സ്വരം, ചേഷ്ടകൾ എന്നിവയാൽ സമ്പന്നമായ ഒരു അപൂർവ്വ നിർമ്മിതിയായിരുന്നെങ്കിൽ മാലിനി ശരീരസൗന്ദര്യവും, ഹൃദയവിശാലതയും മാത്രം ഉള്ള ആളായിരുന്നു.
ശാലിനിയും, മാലിനിയും തമ്മിൽ ഒന്നര വയസ് മാത്രമായിരുന്നു പ്രായവ്യത്യാസം ഉണ്ടായിരുന്നത്. അതിനാൽ ഇരുവരും “എടീ, പോടീ” എന്നൊക്കെയാണ് വിളിച്ചിരുന്നത്.

പഴയകാല സിനിമ നടി ഷീല നടക്കുന്ന ഒരു രീതിയുണ്ടല്ലോ, നെഞ്ചൊക്കെ തള്ളിപ്പിടിച്ച് ഏന്തൊക്കെയോ താളക്രമത്തിൽ മൊത്തം കൃത്രിമമായി !! അതു പോലായിരുന്നു മാലിനിയുടെ നടപ്പ്. ഞാനാദ്യം മാലിനിയെ കാണുമ്പോൾ അവൾ എന്റെ മുന്നിൽ വരില്ല.

അടുത്തുകൂടെ വല്ലതും നമ്മൾ പോയാൽ “അയ്യോ എന്നെ മുട്ടല്ലേ” എന്നമട്ടിൽ പെട്ടെന്നൊരു തെന്നിമാറൽ ആയിരിക്കും ആഗ്യം കാണിക്കുക, നമ്മളും ഒന്ന്‌ ഞെട്ടും!
നേരെ നോക്കില്ല. സംസാരിക്കുമ്പോൾ ആപാദചൂഡം നാണം പൂത്തുലഞ്ഞപോലാണ് പെരുമാറ്റം; എന്നാൽ അതേ സമയം തന്നെ കാര്യങ്ങൾ പറയേണ്ടിടത്ത് ചീറ്റപ്പുലിയെ പോലെ ക്രൗര്യം കാണിക്കുകയും ചെയ്യും.

ഒരു കീറാമുട്ടി പ്രശ്നമായിരുന്നു മാലിനി.
ആരോടും അധികം അടുപ്പമില്ല. പ്രേമം മുതലായ മൃദുലവികാരങ്ങൾ ഒന്നും ഇല്ല. എടുത്തടിച്ചതു പോലെ സംസാരിക്കും. വെട്ടൊന്ന്‌ മുറി രണ്ട് അതാണ് പ്രകൃതം.
ശാലിനിയേക്കാൾ മുമ്പും പിമ്പും അനിയത്തിയായ മാലിനിക്ക് ഉണ്ടായിരുന്നു.

ഞാനും ശാലിനിയുമായ ബന്ധം ആദ്യം മനസിലാക്കിയത് മാലിനിയായിരുന്നു. അവളത് നേരിട്ട് പറഞ്ഞൊന്നുമില്ല, എന്നാൽ അർത്ഥഗർഭ്ഭമായ ഒരു ചിരിയാൽ എനിക്ക് ശാലിനിയോടുള്ള അവൾ കടിച്ചു കുടഞ്ഞിട്ടിരുന്നു പലപ്പോഴും.

“ശാലിനി താഴെ കടവിലേയ്ക്ക് പോയി”,
“അവൾ കിടന്നുറക്കമാണെന്നാണ് തോന്നുന്നത്”,
“വീട്ടിലെ കുറച്ച് പണി ചെയ്യാൻ കൂടി ഒന്ന്‌ ശാലിനിയോട് പറയണം”,
“അവളെ കെട്ടുന്നവന്റെ കാര്യം പോക്കാണ്”,
“പിണങ്ങിയാണെന്ന്‌ തോന്നുന്നു പിന്നാലേ വിട്ടോ”

എന്നിങ്ങിനെ ഞങ്ങൾ തമ്മിലുള്ള ബന്ധം ആ വീട്ടിൽ ആരെങ്കിലും അറിയുന്നതിന് മുമ്പേ മാലിനി അറിഞ്ഞതിനാൽ എന്നോട് കോളും കൊളുത്തും ചേർത്ത് മുകളിൽ വിവരിച്ചതു പോലെ സംസാരിച്ചിരുന്നു.

അതിൽ നിന്നെല്ലാം മാലിനിക്ക് ഞങ്ങൾ തമ്മിലുള്ള ബന്ധം താൽപ്പര്യമാണ് എന്ന്‌ എനിക്ക് മനസിലായി. അതുകൊണ്ട് തന്നെ ഞങ്ങൾ പിണങ്ങുമ്പോൾ ഇടനിലക്കാരിയായി നിന്നിരുന്നതും മാലിനിയായിരുന്നു.

മാലിനിയെ ഞാൻ എന്റെ സഹോദരിയേപ്പോലെ കണ്ടു എന്നൊക്കെ പറഞ്ഞാൽ അത് ശുദ്ധ നുണയായിരിക്കും. എന്തെന്നാൽ ശാലിനിയുടെ അഭൗമസൗന്ദര്യമാകുന്ന വടവൃക്ഷത്തിന് മുകളിൽ പോലും പാറിപ്പറക്കുന്ന സ്വഭാവഗുണങ്ങളുടെ കളിപ്പട്ടമായിരുന്നു മാലിനി.

പലതുകൊണ്ടും മാലിനി ഒരു തികഞ്ഞ സുതാര്യ പുഷ്പമായിരുന്നു.
കാര്യങ്ങൾ ഇങ്ങിനൊക്കെ പോകവേ, ആ വീട്ടിലെ മല്ലുപിടിച്ച പണികൾക്കെല്ലാം മുന്നിട്ടിറങ്ങുക ഞാനും മാലിനിയുമായിരിക്കും. എന്റെ പ്രേമഭാജനം ആ സമയം മുഴുവൻ ഉറക്കമോ, പൈങ്കിളി വാരികകൾ വായനയോ, ടി.വി കാണലോ ഒക്കെയായി ബിസിയായിരിക്കും.

അതിനാൽ തന്നെ ഞാനും മാലിനിയുമായി ഒരു ഹൃദയബന്ധം ഉടലെടുത്തിരുന്നു. ഒരിക്കലും അന്ന്‌ അത് മോശപ്പെട്ട എന്തെങ്കിലും രീതിയിൽ ഉള്ളതായിരുന്നില്ല. ഒരു ജേഷ്ടൻ ഇല്ലാത്തതിന്റെ കുറവ് മാലിനിക്ക് പതിയെ ഇല്ലാതായി എന്ന്‌ പറയാനേ കഴിയൂ ആ ബന്ധത്തെ.

പ്രേമിക്കുന്ന ശാലിനി എനിക്കായി കാപ്പി കൊണ്ടുവന്ന്‌ തരുന്നതും, ചോറുണ്ണാൻ വിളിക്കുന്നതും, കൂടെ എന്തെങ്കിലും ജോലിക്കിറങ്ങുന്നതും ഒരു ഔചത്യ കുറവുള്ളതിനാൽ ആ ഭാഗം അഭിനയിക്കേണ്ടിയിരുന്നത് മാലിനിയായിരുന്നു. അതിനാൽ തന്നെ മാലിനിയുമായി ഞാനും ഹൃദയം കൊണ്ട് അടുത്തു.
ശാലിനിയുടെ നിഷ്ടൂരമായ പെരുമാറ്റങ്ങൾക്ക് മുന്നിൽ മാലിനി ഒരു ആശ്വാസമായിരുന്നു.

അതേ പെരുമാറ്റങ്ങളോട് മാലിനിക്ക് ഉണ്ടായിരുന്ന വെറുപ്പ് സഹതാപമായി എന്നോട് ഉണ്ടായിരുന്നു താനും.
ഇങ്ങിനൊക്കെ മുന്നോട്ട് പോകുമ്പോൾ പിണക്കങ്ങളും, അതിന്റെ വേദനയും എനിക്ക് പറയാൻ പലപ്പോഴും മാലിനി മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ശാലിനി പിണങ്ങിയാൽ നമ്മൾ അത്രയും കാലവും നൽകിയ സ്നേഹത്തിന് പുല്ലു വില കൽപ്പിച്ച് പോകുക എന്നതാണ് രീതി. പട്ടിയുടെ വില പോലും നമ്മൾക്ക് നൽകില്ല.
എന്നെ തിരിച്ചു വിളിച്ചു കൊണ്ട് വരുവാൻ വീട്ടിൽ വന്നിരുന്നത് മാലിനിയായിരുന്നു. പിന്നീട് ഞങ്ങളെ വീണ്ടും യോജിപ്പിൽ എത്തിച്ചിരുന്നതും അവൾ തന്നെ.


അധികം പഴങ്കഥപറഞ്ഞ് വായനക്കാരെ മുഷിപ്പിക്കുന്നില്ല..
ഇനി സംഭവങ്ങളുടെ സീക്വൻസ് പറയാം.
ഒരു ദിവസം ഞാൻ ആ വീട്ടിൽ ചെല്ലുമ്പോൾ ശാലിനി ഉണ്ടായിരിക്കും എന്നാണ് കരുതിയത്. പുറത്ത് ആരേയും കണ്ടില്ല. പതിയെ പതുങ്ങി ഉള്ളിൽ ചെല്ലുമ്പോൾ മാലിനി ഒരു പുസ്തകം വായിച്ചു കൊണ്ട് കട്ടിലിൽ കിടക്കുന്നു.


(ആ കട്ടിലിനും ഒരു പ്രത്യേകതയുണ്ട് ശാലിനിയുമായി ആദ്യമായി ബന്ധപ്പെട്ടത് ആ കട്ടിലിൽ വച്ചായിരുന്നു)
ശാലിനിയോടുള്ളതു പോലുള്ള അടുപ്പം ഇല്ലെങ്കിലും മാലിനിയുമായും ഞാൻ കളിതമാശകൾ പറഞ്ഞിരുന്നു.
എന്നെ കണ്ടതും മാലിനി ആ പുസ്തകം ഒളിപ്പിക്കാൻ ശ്രമിച്ചു. ഞാനത് പിടിച്ചു വാങ്ങി. പുറം ചട്ട നോക്കിയപ്പോൾ “സ്ത്രീകളും ലൈംഗീകതയും” എന്ന ഒരു പുസ്തകമാണ്. ഞാനത് തിരിച്ചു കൊടുത്തു.


അവൾ നന്നായി ചമ്മിയതുപോലെ കാണപ്പെട്ടു.
“എന്താ ഇപ്പോ ഇതു പോലുള്ള പുസ്തകം ഒക്കെ വായിക്കാൻ?”
“ഓ ഒന്നുമില്ല” അവൾ ലജ്ജിച്ച് മൊഴിഞ്ഞു.
മാറ്റാരെങ്കിലും ആയിരുന്നെങ്കിൽ എന്റെ സംഭാഷണം ആ രീതിയിൽ ആകുമായിരുന്നില്ല മുന്നോട്ട് പോകുക. “എന്നിട്ട് എല്ലാം പഠിച്ചോ?”,
“നിനക്ക് ഇതൊക്കെ അറിയാമെന്നാണ് ഞാൻ കരുതിയിരുന്നത്”,
“വായിച്ചു കഴിഞ്ഞ് എനിക്ക് തരണം കെട്ടോ, നിങ്ങൾ മാത്രം ഇതെല്ലാം പഠിച്ചിരുന്നാൽ ഞങ്ങൾ ആണുങ്ങളുടെ കാര്യം കുഴപ്പത്തിലാകില്ലേ?”,
“എവിടുന്ന്‌ കിട്ടി ഈ സംഭവം?” എന്നിങ്ങിനെ ചാനൽ തിരിച്ചു വിടുന്ന എന്തെങ്കിലും ഒക്കെ ഞാൻ പയറ്റുമായിരുന്നു.


മാലിനി എന്റെ ട്രാക്കിൽ വീഴുമോ എന്നതിനേക്കാൾ ശാലിനിയോടുള്ള സത്യസന്ധതയുടെ പേരിൽ ഞാൻ ഒരു ഭാവവ്യത്യാസവും കാണിക്കാതെ ആ മുറിവിട്ട് പോയി.


എന്നിരുന്നാലും ആ സംഭവത്തോടെ കുറച്ച് നാളത്തേയ്ക്ക് അവൾക്ക് എന്റെ അടുത്ത് ഭയങ്കര വിമ്മിഷ്ടം ഉള്ളതായി മനസിലാകുമായിരുന്നു.
ഈ കാലഘട്ടത്തിൽ സിനിമയിലെ ഒരു പ്രസിദ്ധമായ ഗാനം മാലിനിയെ കളിയാക്കാനായി ഞാൻ പാടിയിരുന്നു. പിന്നെ പിന്നെ ഈ ഗാനത്തിന്റെ റ്റ്യൂൺ ചൂളം വിളിക്കുമ്പോഴെ മാലിനി ചമ്മുമായിരുന്നു. അതിന് പ്രത്യേകിച്ച് എന്തെങ്കിലും ദുരർത്ഥം ഒന്നും ഇല്ലായിരുന്നു. ക്രമേണ ഞാൻ എവിടെങ്കിലും ഉണ്ടെങ്കിൽ മാലിനിയ്ക്കും ശാലിനിക്കും സിഗ്നൽ കൊടുക്കാൻ ഈ റ്റ്യൂൺ ചൂളം വിളിക്കാൻ തുടങ്ങി.


അന്ന്‌ അയൽവക്കത്തുള്ളവർക്കൊക്കെ അറിയാമായിരുന്നു ഈ വിസിലടി ഞാനാണ് നടത്തുന്നതെന്നും ശാലിനിയെ അന്വേഷിച്ചാണ് അടിക്കുന്നതെന്നും.
അതായത് മാലിനിയെ കളിയാക്കാനുപയോഗിച്ച റ്റ്യൂൺ പിന്നീട് എന്റെ ഒരു ബ്രാൻഡ് ആയി മാറി. മാലിനിയിൽ നിന്നും അത് ശാലിനിയിലേയ്ക്ക് എത്തി.
അടുത്ത സംഭവം ചുരുക്കി പറയാം.


മാലിനിയുമായി സന്ധ്യാസമയത്താണ് ഷഡാങ്ങ് വച്ചിരുന്നത്.
താഴത്തെ തൊട്ടിയിൽ ( പറമ്പ്, വസ്തു) ഒരു ഇടുങ്ങിയ കയ്യാലകൾ ചേരുന്ന പൊഴിയുണ്ടായിരുന്നു. പുറമെ നിന്ന്‌ നോക്കുന്നവർക്ക് ശരിക്ക് കാണാൻ സാധിക്കില്ല. മാലിനി-ശാലിനിമാരുടെ വീട്ടിൽ നിന്നും ഇറങ്ങി ആ കൈയ്യാലയുടെ മുകളിൽ നിന്ന്‌ താഴേയ്ക്ക് നോക്കിയാൽ ഞങ്ങളെ കാണാൻ സാധികും. അതിന് സാധ്യത തീരെ കുറവായിരുന്നു. മുൻപ് പറഞ്ഞ വിസിലടി വഴിയാണ് ഞാൻ ഇരുവരേയും താഴെ എത്തി എന്ന്‌ അറിയിച്ചിരുന്നത്. അവിടെ ഒരു കവുങ്ങ് ( കമുക്) ഉണ്ടായിരുന്നു. അതിന്റെ താഴെയായിരുന്നു ഞങ്ങളുടെ സംഗമ സ്ഥലം.


ഈ സമയം തന്നെ പുറത്തുള്ള കുളിമുറിയിൽ മാലിനി കയറും. ശാലിനിയെ അന്വേഷിച്ച് നോ മറ്റോ വീട്ടിൽ നിന്നും തിണ്ണയിൽ ഇറങ്ങിയാൽ മാലിനി അറിയും. അവൾ കുളിമുറിയിൽ നിന്നും ഞങ്ങളോട് പറയും “എടീ അച്ഛൻ അന്വേഷിക്കുന്നു വേഗം വാ”.
പലപ്പോഴും ഞങ്ങൾ അത് കേട്ടാലും പിരിയില്ല.
ചിലപ്പോൾ കളിയാണെങ്കിൽ മാലിനി പറയുന്നത് കിതപ്പിനും, താണ്ഡവത്തിനും ഇടയിൽ കേൾക്കില്ല.


കേട്ടാലും അപ്പോൾ ഊരാവുന്ന സ്ഥിതിയും ആയിരിക്കില്ല.
ഒരു ദിവസം പതിവിന് വിപരീതമായി നിന്നു കൊണ്ട് ഞാനും ശാലിനിയും കളിച്ചു കൊണ്ടിരിക്കുകയാണ്. അപ്പോൾ ആണ് അച്ഛൻ വന്നു എന്ന്‌ മാലിനി കുളിമുറിയിൽ നിന്നും പറയുന്നത്.
ശാലിനി കമുകിൽ ചാരി നിൽക്കുന്നു, ഒരു കാൽ മറ്റൊരു മരത്തിൽ ഉയർത്തി ചവിട്ടിയാണ് സംഭവം അകത്ത് കയറ്റിയിരിക്കുന്നത്.
ഞാൻ അടിക്കുന്നു. ഫുൾ ഡ്രെസ്സിലാണ് രണ്ടു പേരും.
ഇരുട്ട് വീണെന്ന്‌ പറയനാകില്ല, നിഴലുപോലെ കാണാം.


പലതവണ വിളിച്ചിട്ടും ഞങ്ങളെ കാണാത്തതിനാൽ മാലിനി വാതിൽ തുറന്ന്‌ 4 ചുവട് നടന്ന്‌ കൈയ്യാലയുടെ മുകളിലെത്തി. ഞാൻ നോക്കുമ്പോൾ കാണുന്നത് മാലിനി ഞാൻ ഫിറ്റ് ചെയ്തുകൊണ്ടിരിക്കുന്നത് മുകളിൽ നിന്നും നോക്കുന്നതാണ്. സുഖം മൂത്ത് നിൽക്കുമ്പോൾ നിർത്താനും വയ്യ. ( മാലിനി ആയതിനാലാണ് ആ സ്വാതന്ത്ര്യം).
“എടീ വാടീ, നിങ്ങൾ എന്തെടുക്കുകയാ ഇവിടെ?”
ഒന്നും മനസിലാകാത്തതു പോലാണ് മാലിനിയുടെ സംസാരം.
ശാലിനിക്ക് തിരിഞ്ഞു നോക്കാതെ മാലിനിയെ കാണാൻ സാധിക്കില്ല.
സുഖത്തിന്റെ അവസാന നിമിഷത്തിൽ നിൽക്കുന്ന അവൾ ഊരാൻ ശ്രമിച്ചില്ല. ഞാൻ പക്ഷേ തള്ളുന്നത് നിർത്തി.


“ഇപ്പോൾ വരാമെടീ”
എന്ന്‌ മാത്രം ശാലിനി പറഞ്ഞു.
മാലിനി പെട്ടെന്ന്‌ അവിടം വിട്ടു.
അടുത്ത പത്തിരുപത് അടിക്കുള്ളിൽ ഞങ്ങൾക്ക് രണ്ട് പേർക്കും പോയി. ഒതുക്കുകല്ലുകൾ കയറി, ഒരു തോർത്തും കറക്കിക്കൊണ്ട് ശാലിനി മാലിനി കുളിക്കുന്ന കുളിമുറിയുടെ അടുത്ത് പോയി ഇരുന്നു. അച്ഛൻ വന്ന്‌ നോക്കിയാലും അനിയത്തിക്ക് കൂട്ടിരിക്കുന്ന ചേടത്തി.!! നല്ല കുട്ടി.
ആ സംഭവത്തോടെ മാലിനിയുടെ കണ്ണിൽ എന്നോട് “നീ ആള് അത്ര പാവമല്ലല്ലേ?” എന്നൊരു ചോദ്യം ഉള്ളതായി എനിക്ക് തോന്നിയിരുന്നു. എന്നെ കാണുമ്പോഴേ ഒരു കൃത്രിമ ദേഷ്യം.


പിന്നീട് പലപ്പോഴും ഈ സംഭവം ഞങ്ങൾ പുതപ്പിച്ച് പറഞ്ഞിരുന്നു.
തെളിച്ച് ഒരിക്കലും മാലിനി പറഞ്ഞില്ല “നിങ്ങൾ അവിടെ ചെയ്തതെന്താണെന്ന്‌ ഞാൻ കണ്ടു” എന്ന്‌.
എന്നാൽ “സൂക്ഷിച്ചും കണ്ടും ഒക്കെയാണെങ്കിൽ രണ്ടു പേർക്കും കൊള്ളാം” എന്നെല്ലാം മാലിനി പലപ്പോഴായി സൂചിപ്പിച്ചു. ഞാനും ശാലിനിയും ഇതിനെല്ലാം ചെറു ചമ്മലോടെ പുഞ്ചിരിയിൽ മറുപടി ഒതുക്കി! അല്ലാതെന്ത് പറയാൻ.


ഒരു ദിവസം ശാലിനി എന്നെ അവളുടെ വീട്ടിൽ വച്ച് ഒരു കളിക്ക് വിളിച്ചു. അവളുടെ അച്ഛനും, അമ്മയും, മാലിനിയും ദൂരെ എങ്ങോ പോകുന്നതിനാൽ ഉച്ചകഴിഞ്ഞ് വൈകിട്ട് വരെ ഞങ്ങൾക്ക് ഇഷ്ടം പോലെ സമയം ഉണ്ടായിരുന്നു. ഞാൻ ആ വീട്ടിനകത്ത് കയറിയപ്പോൾ വെള്ളം കോരാൻ വന്ന ഏതോ സ്ത്രീ ശാലിനിയെ പോസ്റ്റാക്കി.


സ്വരം കേൾപ്പിക്കാതെ ഞാൻ അകത്തിരിക്കുന്നു. മരംകൊണ്ടുള്ള ഒരു ക്രാസിയിൽ നോക്കിയപ്പോൾ കുറെ പാന്റീസുകൾ കിടക്കുന്നു. പലതും ശാലിനിയുടേതാണ്, അതെല്ലാം ഞാൻ കണ്ടിട്ടുള്ളതും ആണ്.
കാണാത്ത ഒരെണ്ണം കണ്ട് ഞാൻ കൈയ്യിലെടുത്തു.
എന്റെ ശരീരം വിറച്ചു.
ഇത് മാലിനിയുടേതായിരിക്കാനാണ് സാധ്യത.


കൗതുകമോ, കാമമോ എന്ന്‌ പറയാനൊക്കില്ല ആ പാന്റീസ് ഞാൻ പരിശോധിച്ചു. അതിൽ യോനി ചേരുന്നിടം നോക്കിയപ്പോൾ എംബ്രോയ്ഡറിയിൽ കുരുങ്ങി ചുരുളായുള്ള ഒരു രോമം!
ഉള്ളതു പറയാം, അതിന് ഭീകരമായ നീളമുണ്ടായിരുന്നു.
എന്റെ ശരീരത്തിൽ പോലും അത്രയും നീളമുള്ള രോമം ഉണ്ടായിരുന്നില്ല. ഞാനത് എന്റെ ഫോൺ നമ്പർ എഴുതുന്ന ഡയറിക്കുള്ളിൽ വച്ച് അടച്ചു.
കുറച്ചു കഴിഞ്ഞ് ശാലിനി വന്നു.


ഞാൻ അവളോട് ചോദിച്ചു “ഇത് കുറേ ഉണ്ടല്ലോ?”
“എന്റേതല്ല എല്ലാം, ദാ ആ ഇരുണ്ട നിറമുള്ളതൊക്കെ മാലിനിയുടേതാ, ഞാൻ ലൈറ്റ് കളറുകളേ ഉപയോഗിക്കൂ”
( പറയുന്നത് കേട്ടാൽ തോന്നും ഞാനാദ്യമായിട്ടാണ് അത് അറിയുന്നത് എന്ന്‌, അവളുടെ എല്ലാ ഷഡ്ഡിയും ഞാൻ ഊരിയിട്ടുള്ളതാണ്. പലപ്പോഴും പെണ്ണുങ്ങളുടെ സംസാരം തീരെ ബാലിശമാണ് എന്ന്‌ നമ്മുക്ക് തോന്നും – “ഈ എന്നോടോ ബാല” – എന്നല്ലാതെ എന്ത് പറയാൻ?) അങ്ങിനെ ആ രോമം മാലിനിയുടെ യോനീതടത്തിലേതാണെന്ന്‌ എനിക്ക് മനസിലായി. അവിടെ കിടന്നിരുന്ന വലിയ കപ്പുള്ള ബ്രാകൾ മാലിനിയുടേതാണെന്ന്‌ കണക്കുകൂട്ടാൻ ബുദ്ധിമുട്ടൊന്നും ഉണ്ടായിരുന്നില്ല.

മാലിനിയുടെ കൾ ഒറ്റ നോട്ടത്തിൽ തന്നെ ശാലിനിയുടേതിലും വലുതായിരുന്നതിനാൽ സംശയത്തിന് കാര്യമൊന്നും ഇല്ലായിരുന്നു.
ആ ഒരു സംഭവത്തോടെ പലപ്പോഴും മാലിനിയുടെ കടിതടപ്രദേശമോർത്ത് ഞാൻ വാണമടിച്ചിരുന്നു. എനിക്കത് ഒന്ന്‌ കാണെണം എന്നും, നക്കണം എന്നും ഭയങ്കര ആഗ്രഹമായി. പക്ഷേ ശാലിനിയേയും, എന്റെ മനസാക്ഷിയേയും വഞ്ചിക്കാനും വയ്യ. അതിനാൽ ആ സംഭവം വിട്ടു.


കുറേ നാളുകൾക്ക് ശേഷം മുമ്പു പറഞ്ഞ കമുകിന് അടുത്ത് വന്ന്‌ ഞാൻ ട്രേഡ്മാർക്ക് ചൂളം അടിച്ചു.
അന്ന്‌ പതിവിന്റെ അത്രയും ഇരുട്ടിയിരുന്നില്ല.
ശാലിനിയാണ് കുളിക്കുന്നത് എന്നാണ് ഞാൻ കരുതിയത്.
പെട്ടെന്ന്‌ ആ വാതിൽ തുറന്ന്‌ മാലിനി ഡ്രെസ് ധരിച്ച് കയ്യാലയ്ക്ക് മുകളിൽ വന്നു.
താഴേയ്ക്ക് ഒന്നുമില്ല, അതെനിക്ക് വെളിച്ച കുറവുമൂലം കാണാൻ വയ്യ. എന്നാൽ സംസാരിക്കാനായി അടുത്ത പറമ്പിലേയ്ക്ക് ഞാൻ കയറിയപ്പോൾ ആണ് മാലിനിയുടെ മാറുകൾ കണ്ടത്.


പോളിസ്റ്റർ നിറമുള്ള ഒരു ഇളം വയലറ്റ് ചുരിദാർ ടോപ്പാണ് അവൾ ഇട്ടിരുന്നത്!! ഉരുണ്ട് കൊഴുത്ത് നെഞ്ച് മുഴുവൻ നിറഞ്ഞു നിൽക്കുന്ന ഇരു മുലകളിലേയ്ക്കും ആ ടോപ്പ് നനഞ്ഞ് ഒട്ടിയതിനാൽ നഗ്നമായി മുലകൾ കാണുന്നതു പോലെ തന്നെ ആയിരുന്നു അത് കാണാൻ.
ഹൊ ഒരു അപാര ദൃശ്യം!!
ശാലിനിയുടെ മുലകളിലും ധാരാളിത്തമുള്ള ആ മുലകളിൽ തന്നെ പലപ്പോഴും ഞാൻ നോക്കി. മാലിനി കാണുന്നുണ്ടായിരുന്നിരിക്കില്ല, എന്തെന്നാൽ എന്റെ മുഖത്ത് ഇരുട്ടാണ് വീണിരുന്നത്. ശാലിനിയുടെ ശരീരത്തിൽ വീട്ടിൽ നിന്നും ഉള്ള വെളിച്ചം വീണിരുന്നു.


മാലിനി ഇന്നിവിടില്ലാ എന്നും മറ്റുമുള്ള കാര്യങ്ങൾ പറഞ്ഞ് ഞങ്ങൾ പിരിഞ്ഞു.
പഴയ കഥയിൽ പറഞ്ഞ ഒരു കാര്യം ഇവിടേയും പറയുന്നു.
ശാലിനിയും ഞാനും അവളുടെ ഒരു കൂട്ടുകാരിയുടെ വീട്ടിൽ സന്ധിച്ചിരുന്നു.
മാലിനി അവിടേയും അന്വേഷിച്ച് വരും.
ഒരു ദിവസം ഞാനും ശാലിനിയും കട്ടിലിൽ ഇരിക്കുന്നു.
മാലിനി അന്വേഷിച്ച് വന്നു.


കളി നടന്നിട്ടില്ല, അതിനാൽ തന്നെ മാലിനി വന്ന്‌ വിളിച്ചാലും പോകാനുള്ള ഒരു പ്ലാനും ശാലിനിക്കില്ല.
ഞങ്ങളുടെ മുന്നിൽ ഒരു കസേരയിൽ ആണ് മാലിനി ഇരിക്കുന്നത്.
ശാലിനി എന്റെ മുന്നിലായും.
ഞാൻ ശാലിനിയുടെ പുറകിൽ പതിയെ മുഖം ഉരയ്ക്കുന്നുണ്ട്.
ചേച്ചിയും അനിയത്തിയും എന്തൊക്കെയോ തർക്കിക്കുന്നു.
ഞാൻ പിന്നിൽ നിന്നും പെറ്റിക്കോട്ടും ബ്രായുടെ ഹുക്കും ടോപ്പിന് മുകളിലൂടെ പതിയെ കടിച്ച് വലിച്ച ശേഷം വിടും. മാലിനിക്ക് ഇത് കാണാം.


അവൾക്ക് ഊഹിക്കാം എന്നല്ലാതെ ശാലിനിയുടെ പിൻഭാഗം കാണുവാൻ സാധിക്കില്ലല്ലോ?
അന്നത്തെ ലൂസ് ടോപ്പ് ആയതിനാൽ നന്നായി പിന്നിലേയ്ക്ക് ബ്രാ കടിച്ച് വലിക്കാൻ സാധിക്കുമായിരുന്നു. ( ഇന്നും ആ ടോപ്പിന്റെ നിറം ഓർമ്മയുണ്ട് – ഇളം പച്ച)
അവസാനമായി ഞാൻ പറ്റുന്നത്ര പിന്നിലേയ്ക്ക് വലിച്ച ശേഷം ഒറ്റ വിടീൽ.
ടപ്പേ എന്ന്‌ ചെന്ന്‌ അത് ശാലിനിക്കിട്ട് അടിച്ചു.
അവൾ ഒന്ന്‌ പുളഞ്ഞു, നെഞ്ച് മുന്നിലേയ്ക്ക് തള്ളിപോയി.!
“എന്നതാടീ ഇതൊക്കെ” എന്ന്‌ മാത്രം നാണം കലർന്ന ശകാരത്തോടെ പറഞ്ഞ ശേഷം അവൾ കസേരയിൽ നിന്നും എഴുന്നേറ്റു.


എന്റെ മുഖത്തേയ്ക്കും ശാലിനിയുടെ മുഖത്തേയ്ക്കും മാറി മാറി നോക്കിയ ശേഷം ” വരുന്നുണ്ടെങ്കിൽ നീ വാ” എന്നും പറഞ്ഞ് പുറത്തിറങ്ങി പോയി.
കാലം പിന്നെയും അതിന്റെ സമയം ചവിട്ടിക്കുഴച്ച് മുന്നോട്ട് കടന്നു പോയി.
ഞാനും ശാലിനിയും ആയി ഭീകരമായ പിണക്കം സംഭവിച്ചു.
അവൾ മറ്റൊരാളുമായി അടുപ്പമായി.
ഹൃദയം തകർന്ന ആ സമയത്ത് പോലും മാലിനി എനിക്ക് സപ്പോർട്ടായി നിന്നു.
“അവളോട് ആര് പറയാൻ?, അല്ലെങ്കിൽ ആരെങ്കിലും പറയുന്നത് അവൾ കേൾക്കുമോ?” എന്നെല്ലാം മാലിനി പറഞ്ഞു.
തകർന്ന ഹൃദയവുമായി ഒരു ദിവസം അവരുടെ വീടിന് കുറെ മാറി ഒരു സ്ഥലത്തുവച്ച് എനിക്ക് മാലിനിയുമായി സംസാരിക്കാൻ അവസരം കിട്ടി. അന്നാദ്യമായി ഞാൻ മാലിനിയോട് പറഞ്ഞു..


“ഒരു പക്ഷേ ഞാനും നീയും ആയിരുന്നു അടുത്തിരുന്നതെങ്കിൽ, അല്ലെങ്കിൽ ഞാൻ ശാലിനിയുമായി ബന്ധം ഇല്ലാതിരുന്നെങ്കിൽ നീയുമായി തീർച്ചയായും വളരെ നല്ല ഒരു ബന്ധം ഉണ്ടാകുമായിരുന്നു” മാലിനി അത് ശരി വച്ചു.
അവൾ സമ്മതിച്ചു അവൾക്ക് എന്നെ ഇഷ്ടമായിരുന്നു എന്ന്‌. പക്ഷേ ഇനി അതിന് വയ്യ.
ചേച്ചി എന്നെ ഉപേക്ഷിച്ചെങ്കിലും ഇനി അങ്ങിനെ കാണാനാകില്ല..
വിധിയുടെ കോമാളി കളികൾക്കിടയിൽ ഞാനും ശാലിനിയും വീണ്ടും അടുത്തു. പക്ഷേ അപ്പോഴേയ്ക്കും അവൾ വളരെയധികം പിന്നെയും മാറിയിരുന്നു. ശാരീരീക ബന്ധം ഇഷ്ടംപോലെ നടന്നുകൊണ്ടിരുന്നു.


ഞാൻ പറഞ്ഞിട്ടും കേൾക്കാതെ ജോലിക്കാരിയായി അന്യദേശത്തേയ്ക്ക് പോയി. ശാലിനി ഇവിടെ നിന്ന്‌ പോകുന്നതിന് തലേദിവസം പല തവണ ബന്ധപ്പെട്ടു. അന്ന്‌ അറിയാതെ ഒരു തവണ ഉള്ളിൽ പോയി.
എനിക്ക് നല്ല ഭയമായി.


ശാലിനിയും ചെറുതായി അൺകൺഫർട്ടബിൾ ആയെന്ന്‌ എനിക്ക് തോന്നി.
അന്ന്‌ എന്നെ നേരിട്ട് വിളിക്കാൻ ശാലിനിക്ക് മാർഗ്ഗമൊന്നുമില്ല. വീട്ടിലേയ്ക്ക് ശാലിനി വിളിക്കും എന്നാണ് കേട്ടത്. അടുത്ത മാസത്തെ മെൻസസ് ആകാതെ ടെൻഷൻ തീരില്ല.
“ഫോൺ ചെയ്യുമ്പോൾ “കുഴപ്പമൊന്നുമില്ല” എന്ന്‌ മാലിനിയോട് നീ ജെസ്റ്റ് ഒന്ന്‌ പറഞ്ഞാൽ മതി” എന്നു ഞാൻ പറഞ്ഞു.


രണ്ട്മൂന്ന്‌ ആഴ്ച്ച കഴിഞ്ഞപ്പോൾ മാലിനിയെ വിളിച്ച സമയത്ത് അവൾ എന്നോട് പറഞ്ഞു “മാലിനി പറഞ്ഞു കുഴപ്പമൊന്നും ഇല്ലാ എന്ന്‌ പറയാൻ”
ഒരു നിമിഷം ഞാൻ നിശബ്ദനായി, പിന്നെ ഒരു ചിരി ചിരിച്ചു.
“എനിക്കെല്ലാം മനസിലാകുന്നുണ്ട് കെട്ടോ”
“ആണോ?” ഞാൻ ചോദിച്ചു.
“രണ്ടിന്റേയും ഒരു കാര്യം!” അവൾ പരിഹാസവും, ശകാരവും ചേർത്ത് പറഞ്ഞു.
“അങ്ങിനൊക്കെ സംഭവിച്ചു പോയി”
“ഉം”
ആ വിഷയം അവിടെ വിട്ടു, എനിക്കും ഒരു ചമ്മൽസ്…!!
ശാലിനി പതിയെ ഞാനുമായുള്ള ബന്ധം വീണ്ടും ഉഴപ്പുന്നതായി തോന്നി. പിന്നെ പിന്നെ എഴുത്തും ഇല്ലാതായി. ഞാൻ വിവരങ്ങൾ അറിയാൻ മാലിനിയെ വിളിക്കുകയും, ഇടയ്ക്ക് കാണാൻ ചെല്ലുകയും ചെയ്തിരുന്നു. എന്നും മാലിനി മാത്രം എന്നോടൊപ്പം പിന്നിൽ നിന്നും മാനസീക ശക്തിയായി ഉണ്ടാകും എന്നൊരു ധാരണ എനിക്കുണ്ടായിരുന്നു.


ഒരു ദിവസം.
സങ്കടക്കടലിൽ നീറിയ ഞാൻ നന്നായി മദ്യപിച്ചിരുന്നു.
മാലിനിയെ എനിക്ക് കാണെണം എന്ന്‌ പറഞ്ഞു.
“വൈകിട്ട് വാ വീട്ടിൽ ആരും ഇല്ല, അവർ വരുമ്പോൾ പാതിരാത്രിയാകും” എന്ന്‌ മാലിനി പറഞ്ഞു.
ആ ധൈര്യത്തിൽ സന്ധ്യാസമയത്ത് ഞാൻ മാലിനിയുടെ വീട്ടിൽ ചെന്നു.
ശാലിനി ഇല്ലാത്തതിനാൽ എനിക്ക് അവിടെ പോകുന്നതിന് ആര് കണ്ടാലും തടസങ്ങൾ ഒന്നുമില്ലായിരുന്നു.


ഞാൻ ചെന്നപ്പോൾ മാലിനി മാത്രമേ ഉള്ളൂ.
കുളിച്ച് ഈറനായി അവൾ കയറി വന്നതേ ഉണ്ടായിരുന്നുള്ളൂ..
അവളെ അഭിമുഖീകരിക്കുമ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.
ശാലിനിയുടെ തിരസ്ക്കരണത്തിന്റെ കഥകൾ ഒന്നൊന്നായി ഞാൻ കെട്ടഴിച്ചു.
മാലിനി എല്ലാത്തിനും മറുപടി തന്നുകൊണ്ട് എന്നെ ആശ്വസിപ്പിച്ചു.
എനിക്ക് കാപ്പിയെടുക്കാനായി അവൾ അടുക്കളയിലേയ്ക്ക് കയറി. ഞാനും സംസാരിച്ച് അടുത്തു ചെന്നിരുന്നു.


ഒരു റോസ് നിറമുള്ള നൈറ്റിയായിരുന്നു അവൾ ധരിച്ചിരുന്നത്. അത് ശാലിനിയുടേതായിരുന്നു. ഈ സമയത്ത് ആരുമില്ലാത്തപ്പോൾ കാണാൻ വിളിച്ചതിനാലോ, അതീവ സുന്ദരിയായി അപ്പോൾ തോന്നിയതിനാലോ, അതോ സാഹചര്യത്തിന്റെ ആനുകൂല്യം മൂലമോ പെട്ടെന്ന്‌ ഞാൻ അവളെ ഗാഡമായി പുണർന്ന്‌ ആ ചെഞ്ചൊടികൾ ചുംബിച്ചു.


ഒരു നിമിഷം പകച്ച ശേഷം എന്നെ അവൾ തള്ളി മാറ്റി.
മുഖം അടച്ചൊരടി.
ആദ്യമായും അവസാനമായും ഒരു സ്ത്രീയുടെ തല്ല് വാങ്ങുന്നത് അന്നാണ്.
“സോറി”
“നീ എന്താ എന്നെ കാണിച്ചേ?”
( ചേട്ടാ എന്ന്‌ വിളിച്ചുകൊണ്ടിരുന്ന മാലിനിയാണ് നീ എന്ന്‌ എന്നെ വിളിച്ചത്)
“സോറി, പറ്റിപ്പോയി”
പെട്ടെന്ന്‌ അവൾ പൊട്ടിക്കരഞ്ഞു.
എന്റെ കണ്ണുകളും നിറഞ്ഞു.


ശാലിനിയോടുള്ള അരിശം എന്നൊക്കെ ന്യായീകരിക്കാൻ പറയാമെങ്കിലും അതല്ല സത്യം എന്നത് എനിക്കും അവൾക്കും അറിയാമായിരുന്നു.
കുറെ നാളുകളായി ഒരു സ്ത്രീയുമായി ബന്ധവും ഇല്ലാത്തതിന്റെ വേദനയിൽ നിന്നും അവസരം കിട്ടിയപ്പോൾ ഉള്ളിലുള്ള മൃഗം പുറത്തു ചാടി അത്ര തന്നെ.
‘നല്ലവൻ നാറിയായാൽ പരമനാറി'.
അവൾ പിന്നിലെ അടുക്കള വാതിലിന്റെ പടിയിൽ പോയി തലകുമ്പിട്ടിരുന്ന്‌ കരഞ്ഞു.
സമയം രാത്രിയായി.


വീട്ടുകാർ എപ്പോൾ വേണമെങ്കിലും വരാം.
ഞാൻ അവളെ ആശ്വസിപ്പിച്ചുകൊണ്ടിരുന്നു.
പൂസെല്ലാം പറപറന്നു. മാലിനി പ്രശ്നം ഉണ്ടാക്കിയാൽ എല്ലാം അവസാനിച്ചു.
ശാലിനി പിന്നെ ഒരു കാലത്തും കണ്ണിന്റെ മുന്നിൽ പോലും വരില്ല.
“ചേട്ടൻ ഇപ്പോൾ പോ, നമ്മുക്ക് പിന്നെ സംസാരിക്കാം” അവൾ പിന്നെയും അവൾക്കുണ്ടായ ഷോക്ക് എന്നെ പറഞ്ഞ് മനസിലാക്കാൻ ശ്രമിച്ചു..
ഗദ്ഗദ ഹൃദയവുമായി ഞാൻ അവിടം വിട്ടു.


പിറ്റേന്നു മാലിനിയെ ഫോൺ ചെയ്ത് ക്ഷമാപണം വീണ്ടും നടത്തി.
കുറച്ചു ദിവസങ്ങൾക്കുള്ളിൽ അത് പതിയെ തണുത്തു.
അപ്പോഴേയ്ക്കും അവൾ നോർമ്മൽ ആയിരുന്നു.!
എനിക്ക് തെല്ല് ആശ്വാസമായി.
ഞാൻ പറഞ്ഞു.


“നിനക്കറിയില്ലേ ഞങ്ങൾ തമ്മിൽ ഉണ്ടായിരുന്ന ബന്ധം? അവളുടെ ശരീരത്തിൽ ഞാൻ കാണാത്തതായി ഒന്നും ഉണ്ടായിരുന്നില്ല. അങ്ങിനൊക്കെ കഴിഞ്ഞിട്ട് കുറെ നാൾ ഇല്ലാതെ വന്നപ്പോൾ, പോരാത്തതിന് മദ്യവും”
“അപ്പോൾ മദ്യപിച്ച് ഇതു പോലെ മറ്റ് പലരോടും ചെയ്തിട്ട് കാണുമല്ലോ”
“ഇല്ല, ആദ്യത്തെ സംഭവമാണ്”
“അത് ഇങ്ങിനെയായി! എനിക്ക് ഒരുത്തനിട്ട് തല്ലുകൊടുക്കാനും, ചേട്ടന് ഒരു പെണ്ണിന്റെ തല്ലുകൊള്ളാനും ഉള്ള യോഗം ഉണ്ടായിരുന്നു എന്ന്‌ കരുതിയാൽ മതി”
നമ്മൾക്കിട്ട് ഒരു സ്ത്രീയുടെ തല്ലുകിട്ടിയാൽ അതിന്റെ വേദന മാറണമെങ്കിൽ അവളെ പ്രാപിക്കണം എന്നത് ഒരു വാശിയായി മാറും എന്ന്‌ പറയാതെ വയ്യ.


മാലിനി പൊറുത്തെങ്കിലും ആ അടി എനിക്ക് ഒരു കുറച്ചിലായി ഉള്ളിൽ വിങ്ങി.
ഫോൺ വിളികൾ തുടർന്നു കൊണ്ടിരുന്നു.
ശാലിനിയാണ് വിഷയം എങ്കിലും മാലിനിയുമായി ഞാൻ കൂടുതൽ അടുത്തു.
എന്റെ ഫോൺ കോളുകൾക്ക് അവൾ കാത്തിരിക്കാൻ തുടങ്ങി.
എനിക്കിട്ട് അടിക്കേണ്ടിവന്നതിൽ അവൾക്ക് ആത്മാർത്ഥമയും ദുഖമുണ്ടെന്ന്‌ അവൾ പറഞ്ഞു.
തമാശയ്ക്ക് ഞാൻ ചോദിച്ചു.


“ഇനിയും ഞാൻ അത് പോലെ ചെയ്താൽ നീ അടിക്കുമോ?”
“അറിയില്ല”
“അതെന്താ?”
“എന്തോ എനിക്ക് ചേട്ടനെ ഭയങ്കര ഇഷ്ടമാണ്, പക്ഷേ അത് ആ രീതിയിലുള്ള ഇഷ്ടമൊന്നുമല്ല”
“പിന്നേതാ?”
“ആ ആർക്കറിയാം, ചേട്ടൻ ശാലിനിയുടേതാ. അവൾക്കുള്ളത് ഞാൻ കൈവശപ്പെടുത്തുന്നത് തെറ്റല്ലേ?”
“ഒരു പക്ഷേ ഞാൻ പുറത്ത് പോയി എന്നാണ് നീ അറിഞ്ഞിരുന്നതെങ്കിൽ നീ പിന്നെ ഞാനും ശാലിനിയുമായി ഉള്ള ബന്ധത്തിന് സമ്മതിക്കുമായിരുന്നോ?”
“അതൊരിക്കലുമില്ല, ഞങ്ങൾ രണ്ടു പേരും ചേർന്ന്‌ ഇതിനെ കൊന്നു കളഞ്ഞേനെ”
“അത് കൊള്ളാം, അപ്പോൾ നിന്നോട് അങ്ങിനൊക്കെ ആയാലും നീ ക്ഷമിക്കുമായിരുന്നു?”


“അതൊന്നുമില്ല”
“എന്ന്‌ പറഞ്ഞാൽ?”
“ചേട്ടൻ ബലമായി എന്തെങ്കിലും ചെയ്താൽ ഞാനെന്തു ചെയ്യും? അവൾ അറിഞ്ഞാൽ സത്യം എന്ത് തന്നെയായാലും എന്നെ കൂടി സംശയിക്കും, അവളുടെ സ്വഭാവം അറിയാമല്ലോ?”
“അത് നേരാണ് എന്ത് പറയാനാണ്, നമ്മൾ തമ്മിൽ അടുത്താൽ മതിയായിരുന്നു”
“അത് വേണ്ട, നിങ്ങൾ തന്നെയാണ് ചേരുക – ശാലിനി ചേച്ചിയും ചേട്ടനും അതാണ് എന്നും എന്റെ മനസിൽ”


(അവൾ ആദ്യമായാണ് ശാലിനിയെ ചേച്ചി എന്ന്‌ വിളിച്ച് ഞാൻ കേൾക്കുന്നത്)
“ഹും അതാണ് വിധിച്ചതെങ്കിൽ അത് നടക്കും, അതല്ലെങ്കിൽ”
“അല്ലെങ്കിൽ.. തീർച്ചയായും നിന്നെ ഞാൻ സ്വീകരിക്കും”
“അപ്പോൾ അവളെ ഉപക്ഷിക്കാൻ പോകുകയാ?”
“എയ് അല്ല, അവൾ എന്നെ ഉപക്ഷിച്ചാൽ മാത്രമേ അങ്ങിനെ ഒരു ചോദ്യം ഉദിക്കുന്നുള്ളൂ”
“അതൊന്നും വേണ്ട കെട്ടോ, ഞാൻ നിങ്ങളുടെ ഇടയിൽ വരുന്നേയില്ല”
ഹൃദയം ഹൃദയത്തോട് പതിയെ അടുക്കുകയാണ്.


ശാലിനിയെ പോലെ തന്നെ മാലിനിയും എന്റെ ഉള്ളിൽ കുടിയേറി തുടങ്ങി. ഒരു പുരുഷന് ഒരു ഇണ എന്നതൊക്കെ ഒരിക്കലും സത്യമാണെന്ന്‌ പറയാനാകില്ല. പുരുഷന്റെ ജനിതകമായി തന്നെയുള്ള സ്വഭാവം പോളിഗാമി ആണ് എന്നത് അന്നൊന്നും അറിയില്ലായിരുന്നു.
എന്റെ മനസിനെ പിടിച്ചാൽ എനിക്കു തന്നെ കിട്ടില്ലാത്ത അവസ്ഥയായിരുന്നു.
മാലിനിയുടെ മനസിൽ എന്തായിരിക്കാം എന്നത് ഊഹിക്കാനേ കഴിയൂ, എന്നിരുന്നാലും എനിക്കിട്ട് മുഖമടച്ച് അടി തന്നത് അവൾക്ക് വലിയ മനോവിഷമം ഉണ്ടാക്കി എന്ന്‌ മാത്രമാണ് എനിക്ക് മനസിലായിരുന്നത്.


ഞങ്ങളുടെ ഫോൺ വിളികൾ രാത്രി കാലങ്ങളിലേയ്ക്ക് നീണ്ടു.
നനഞ്ഞ് ശരീരത്തിലൊട്ടിയ ഡ്രെസുമായി അവൾ ബാത്ത് റൂമിൽ നിന്നും ഇറങ്ങിവന്ന കഥയും അവളുടെ നിധികുംഭങ്ങൾ തെളിമയാർന്ന്‌ കണ്ടതും മാലിനിയോട് ഞാൻ കളിയാക്കാനായി പറഞ്ഞു.
യാകാൻ പോകുന്ന ആളുടെ അനിയത്തിയോട് ഇതൊക്കെ പറയുന്നത് മോശമല്ലേ എന്നൊന്നും അവൾ ചോദിച്ചില്ല.

ഏത് പെൺകുട്ടിയേയും പോലെ അവളുടെ ശരീരഭംഗിയിൽ ഞാൻ ആകൃഷ്ടനായതും, അതിനെ പുകഴ്ത്തുന്നതും സ്വൽപ്പം ലജ്ജയോടെ അവൾ കേൾവിക്കാരിയായി മാത്രം ആസ്വദിച്ചു എന്ന്‌ തോന്നുന്നു.
ഇതിനൊപ്പം തന്നെ വൃത്തികെട്ടവനായ ഞാൻ ശാലിനിയുടെ അഭൗമ സൗന്ദര്യമൊഴുകുന്ന ശരീര ഭാഗങ്ങളും മാലിനിയോട് വർണ്ണിച്ചിരുന്നു.
“അവളുടെ താഴെയൊക്കെ എന്ത് നിറമാണെന്നറിയുമോ? സിനിമാ നടിമാർ തോറ്റ് പോകും!”
“എല്ലാം വെട്ടി ഒതുക്കിയാണ് വരുന്നത്”
“ഞെട്ടുകളൊക്കെ ചെറിയ ഒരു ബ്രൗൺ നിറമാണ് കൂമ്പിയിരിക്കും, നിന്റേത് പിന്നെ എങ്ങിനാണെന്ന്‌ എനിക്ക് ഊഹിക്കാം”
ഈ രീതിയിലൊക്കെയായി സംസാരങ്ങൾ.


ശാലിനി ചെയ്യും എന്നത് മാത്രം ഞാൻ പറഞ്ഞില്ല (അത് അനിയത്തിയോട് പറയുന്നത് നീതിക്ക് നിരക്കുന്നതായി എനിക്ക് തോന്നിയില്ല – അല്ല ഞാൻ കാണിക്കുന്നതൊന്നും നീതിക്ക് നിരക്കുന്നതായിരുന്നില്ല), എന്നാൽ ഞങ്ങൾ ഒരു ദിവസം പല തവണ ബന്ധപ്പെടുമായിരുന്നു എന്നും. എവിടെല്ലാം വച്ച് ചെയ്തിട്ടുണ്ട് എന്നും മാലിനിയോട് പറഞ്ഞിരുന്നു. അതൊക്കെ ചേച്ചിയുടെ ഒരു കഴിവെന്ന രീതിയിലാണ് മാലിനി എടുത്തിരുന്നത്. എല്ലാം ‘ബയോളജിക്കൽ നീഡ്സ്'.
ചേച്ചിയുടെ എല്ലാ കാര്യത്തിലും അവൾക്ക് സ്നേഹത്തിന്റെ തേനുറവ കിനിഞ്ഞിരുന്നു.


ശാലിനി പോയിട്ട് ഒരു വർഷവും പതിനൊന്ന്‌ മാസവും കഴിഞ്ഞു.
പുറത്ത് ഒരു കളിയും എനിക്കുണ്ടായിട്ടില്ല.
ഇടയ്ക്ക് അതും ഞാൻ മാലിനിയോട് സൂചിപ്പിച്ചു.
പലതിനും നിശബ്ദമായും, ചിലപ്പോൾ ഒരു ചിരിയിലും മാലിനി സംസാരം അവസാനിപ്പിച്ചു.


ഈ കാലഘട്ടത്തിൽ എനിക്ക് പിന്നാലേ ഒരു കോടാലി കേസ് നടപ്പുണ്ടായിരുന്നു. കൊല്ലും എന്ന്‌ പഞ്ഞാൽ പോലും അതിനെ ഞാൻ മൈൻഡ് ചെയ്യില്ലായിരുന്നു. പക്ഷേ മാലിനിയുടെ അടുത്ത് അവൾ എന്നെ ഫോൺ വിളിക്കുന്നതും മറ്റും ഞാൻ അറിയിച്ചുകൊണ്ടിരുന്നു. കുറച്ചൊക്കെ പൊടിപ്പും തൊങ്ങലും സഹിതം.
“ചേച്ചി വരുമ്പോൾ ഇതുവല്ലതും അറിഞ്ഞാൽ പിന്നെ എന്നെ തന്നെ കെട്ടേണ്ടി വരും” അവൾ തമാശ പറഞ്ഞു.


“അതിനും അവൾ സമ്മതിക്കില്ലല്ലോ?”
“അതും ശരിയാ”
“ചേട്ടൻ എന്തിനാ ആ അസത്തിന്റെ ഫോൺ വിളി മുന്നോട്ട് കൊണ്ടുപോകുന്നത്?”
“ദേ നിങ്ങൾ പെണ്ണുങ്ങളെ പോലല്ല ഞങ്ങൾ ആണുങ്ങൾ, നിനക്കറിയരുതോ? ദിവസവും ഡിസ്ചാർജ്ജ് ചെയ്തു കൊണ്ടിരിക്കണം. അതിന് എന്തെങ്കിലും ഒരു ഇൻസ്പിരേഷൻസ് വേണം. നിനക്ക് എന്നോട് അങ്ങിനൊന്നുമില്ല, അലൗകീക സ്നേഹം മാത്രമല്ലേയുള്ളൂ?”
“ങേ ഞാനായോ ഇപ്പോൾ കുറ്റക്കാരി?”
“കുറ്റക്കാരി എന്നൊന്നുമല്ല, എനിക്ക് നിന്നോട് അത്രയ്ക്കങ്ങ് കടന്ന്‌ സംസാരിക്കാൻ ഇതുവരെ സാധിച്ചിട്ടില്ല.

കുഴപ്പം എന്റേത് ആയിരിക്കും. എന്റെ അതു പോലുള്ള കാര്യങ്ങളൊക്കെ അവളോട് ഫോണിൽ സംസാരിക്കുമ്പോൾ സാധിക്കും. നിന്റെ ചേച്ചിയോട് കാണിക്കുന്ന തെറ്റായിരിക്കാം ( വഞ്ചന എന്ന വാക്ക് ഒഴിവാക്കിയത് ശ്രദ്ധിക്കുക). എങ്കിലും മുഴുവനായും ഞാനും ശാലിനിയും ആയുള്ള ബന്ധം ഇല്ലാതാകുന്നതിലും നല്ലതല്ലേ ഇത്?”
“അവൾക്ക് ഒരു സൂചന കിട്ടിയാലുള്ള കാര്യം ആലോചിച്ചിട്ടുണ്ടോ?”
“നീ എന്നെ പേടിപ്പിക്കാതെ”
“അപ്പോൾ പേടിയുണ്ട്?”
“നീ പറയാതെ ഇത് അവൾ അറിയില്ല”
“ഞാൻ പറയില്ല”
“അതെന്താ?”
“ആ എനിക്കറിയില്ല”


“ഒക്കെ ഞാനും കീർത്തനയും ആയുള്ള ബന്ധം ശാലിനി അറിഞ്ഞ് അവൾ എന്നെ ഉപേക്ഷിച്ചാലും നീ എന്നെ സ്വീകരിക്കുമോ?”
“അയ്യോടാ എന്താ ഒരു പൂതി, ചേച്ചി ചോരയൂറ്റിക്കഴിഞ്ഞ് ചണ്ടി എനിക്ക്?!!”
“പൊയ്ക്കോണം ഞാൻ നല്ല എക്സ്പീരിയെൻസ്ഡ് ഹാൻഡാ എന്ന്‌ കരുതിയാൽ മതി”
“ഓ അത്രയ്ക്ക് എക്സ്പീരിയെൻസ് നമ്മക്ക് വേണ്ടേ”
“വേണ്ടെങ്കി വേണ്ട”
“വെറുതെ അതുമിതുമൊക്കെ കാട്ടിക്കൂട്ടാതെ മര്യാദയ്ക്ക് ജീവിക്ക്. കീർത്തനയുമായി ഒരു ഇടപാടും ഇനി വേണ്ട കെട്ടോ”
“നോക്കട്ടെ”
“ഇതിനെന്താ ഇത്ര നോക്കാൻ?”
“പിന്നെ നീ തരുമോ അവളുടെ അടുത്തു നിന്നും എനിക്ക് കിട്ടുന്നതൊക്കെ?”
“അതിനല്ലേ ശാലിനി?”


“അവളിവിടില്ലല്ലോ? തന്നെയുമല്ല അവളുടെ സ്വഭാവം വച്ച് അവളിപ്പോൾ അവിടെ ആരൊക്കെയായി ബന്ധം ആയിക്കാണും എന്ന്‌ ആർക്കറിയാം?!!”
“ചേട്ടാ അങ്ങിനൊക്കെ പറയാതെ, അവൾക്കൊരുതവണ തെറ്റ് സംഭവിച്ചു എന്നും കരുതി എന്നും ആ കണ്ണിലൂടെ കാണരുത്.”
“ഞാൻ ചുമ്മാ പറഞ്ഞതാ”
“എനിക്കിതെല്ലാം കേട്ടിട്ട് പേടിയാകുന്നു. ഈ ബന്ധം എന്താകുമോ എന്തോ?”
“അത് എനിക്കും ഇപ്പോൾ തോന്നുന്നുണ്ട്”
“ഞാൻ അവളോട് അവധി കിട്ടുമ്പോൾ വരുവാൻ പറഞ്ഞിട്ടുണ്ട്”
“നീ ഞങ്ങൾക്ക് വേണ്ട സൗകര്യം ഒക്കെ ചെയ്ത് തരണം”
“എന്തോന്ന്‌? പൊയ്ക്കോണം”


“ങാ ഇതാ കുഴപ്പം, നിനക്ക് ഒന്നും കഴിയില്ല ഞാൻ അവളെ കെട്ടുകയും വേണം”
“അതെല്ലാം കല്യാണം കഴിഞ്ഞിട്ട് പോരെ?”
“അതിരിക്കട്ടെ നിനക്ക് നൂറുശതമാനം ഉറപ്പ് പറയാൻ കഴിയുമോ, ശാലിനിക്ക് ഇപ്പോൾ മറ്റൊരു ബന്ധം ഇല്ലാ എന്ന്‌?”
അവൾ നിശബ്ദയായി.
“പറ്റില്ല അല്ലേ?”
“അങ്ങിനെ ചിന്തിക്കാതെ, അവൾക്ക് ചേട്ടനെ വലിയ കാര്യമാണ്”
“ദേ എനിക്ക് അവളേയും വലിയ കാര്യമല്ലേ, എന്നിരുന്നാലും ഞാൻ ഇപ്പോൾ കീർത്തനയുമായി ഫോൺ ചെയ്ത്തും മറ്റുമില്ലേ? നീ എന്റെ സ്വന്തമായതിനാലും, ശാലിനിയേക്കാൾ നിന്നോട് അടുപ്പമുള്ളതിനാലുമല്ലേ നിന്നോട് ഞാനിതൊക്കെ പറയുന്നത്?”


“ശാലിനി അങ്ങിനൊന്നും പോകില്ല”
“ഇപ്പോൾ നിന്റെ തന്നെ കാര്യം നോക്ക്; ചേച്ചിയുടെ കെട്ടിയോനാകാൻ പോകുന്ന എന്നോട് ആ ഒരു ബന്ധമാണോ നിനക്കുള്ളത്?”
“ആ ബന്ധം തന്നെയാണ്”
“അല്ല എന്ന്‌ ഞാൻ പറയും, മനസിൽ എങ്കിലും ചേച്ചിയില്ലായിരുന്നെങ്കിൽ എന്ന്‌ ചിലപ്പോഴെങ്കിലും നീ ചിന്തിച്ചിട്ടില്ലേ?”
“പോ ചേട്ടാ”
“ആ പോ ചേട്ടായ്ക്ക് ഒരു ശക്തിയില്ല”
“നല്ല ശക്തിയുണ്ട്”
“അതൊക്കെ ചുമ്മാ”
“എന്നാൽ ചുമ്മായാണ്”


“മാലിനി കണ്ണടച്ച് ഇരുട്ടാക്കരുത്, ശാലിനി ഇല്ലായിരുന്നെങ്കിൽ നീയിപ്പോൾ എന്റെ ഒപ്പം എല്ലാം കഴിഞ്ഞേനെ, എനിക്കും നിനക്കും അതിനൊക്കെ ആഗ്രഹമുണ്ട്, ശാലിനിയാണ് അതിനുള്ള വിലങ്ങുതടി”
“ഞാൻ ഫോൺ വയ്ക്കുകയാണ്”
“ഓക്കെ”
അങ്ങിനെ ആ സംസാരം അവിടെ അവസാനിച്ചു.
അടുത്ത ദിവസം ഫോൺ വരുന്ന സമയമായിട്ടും അവൾ വിളിച്ചില്ല. എനിക്ക് വിളിക്കാൻ സാധിക്കില്ല, അവരുടെ വീട്ടിൽ ആരെങ്കിലും ഉണ്ടായിരിക്കും, പോരാത്തതിന് പെൺകുട്ടികൾ ഉള്ള വീടായതിനാൽ കോളർ ഐഡിയും ഉണ്ടായിരുന്നു.


മാലിനി വിളിക്കില്ലാ എന്ന്‌ തോന്നിയപ്പോൾ ഞാൻ ടൗണിലേയ്ക്ക് പോകാൻ ഇറങ്ങി. അപ്പോൾ പിന്നിൽ നിന്നും ഫോൺ റിങ് ചെയ്തു.
ഹൃദയത്തിൽ ഐസ് കട്ട വച്ചതു പോലെ. ( നസ്റിയ പറയുന്നത് വയറിൽ തണുപ്പ് എന്നാണ്! – ഓം ശാന്തി ഓശാന)
ഓടി ചെന്ന്‌ ഫോൺ എടുത്തു.


“ചേട്ടൻ പുറത്തേയ്ക്ക് പോയി എന്ന്‌ ഞാൻ കരുതി”
“പുറത്ത് പോകുവാൻ തുടങ്ങുകയായിരുന്നു, നിന്റെ ഫോൺ വരാഞ്ഞതിനാൽ ഞാൻ കരുതി ഇന്നലെ ഞാൻ പറഞ്ഞത് കേട്ട് നീ പിണങ്ങിയെന്ന്‌”
“ഓ അത്. അതിനൊക്കെ പിണങ്ങാൻ പോയാൽ പിണങ്ങാനേ നേരം കാണൂ”
“നീ പിണങ്ങി എന്നു കരുതി എനിക്ക് ഭയങ്കര വിഷമമായി പോയി”
“കീർത്തനയെ വിളിക്കാൻ വയ്യായിരുന്നോ?”
“അത് നിനക്ക് ഇഷ്ടമല്ലല്ലോ?”
“അതിരിക്കട്ടെ കീർത്തനയുടെ അടുത്ത് എന്റെ കാര്യങ്ങളും പറഞ്ഞിട്ടുണ്ടോ?”
“ആം ഉണ്ട്, ഞാനും നീയും പോലുള്ള ബന്ധമല്ല കീർത്തനയുമായി, എന്തും പച്ചയ്ക്ക് പറയാം”


“ഹും ഇപ്പോൾ ഇവിടെ നടന്നുകൊണ്ടിരിക്കുന്നത് പിന്നെന്താ?”
“അത് നിനക്ക് തോന്നുന്നതാണ്, ഞങ്ങൾ കാര്യങ്ങളൊക്കെ പറയാറുണ്ട്”
“ചേട്ടൻ എന്നോടും പറയാറില്ലേ?”
“തെളിച്ച് പറയാറില്ല”
“ഒരു കൂട്ടുകാരി വന്നിരിക്കുന്നു, ചേട്ടന് നാണമില്ലേ കണ്ടതുങ്ങളോടൊക്കെ അതുമിതുമൊക്കെ പറയാൻ?”
“അതു പിന്നെ..”
“കേൾക്കട്ടെ എന്നെക്കുറിച്ച് എന്തൊക്കെ പറഞ്ഞിട്ടുണ്ട് അവളോട്?”
“അത് പറയാൻ പറ്റില്ല”
“ച്ഛെ ഇല്ലാത്തത് വല്ലതും പറഞ്ഞിട്ടും കാണും?”
“ഏയ് അങ്ങിനെ ഞാൻ പറയില്ല, പിന്നെ നിന്നെ എനിക്കൊരു നോട്ടമുണ്ട് എന്ന്‌ പറഞ്ഞിട്ടുണ്ട്”


“അത് ഞാൻ അറിഞ്ഞില്ലല്ലോ?”
“അതും ഞാൻ പറഞ്ഞിട്ടുണ്ട്”
“എന്ത്?”
“എനിക്ക് നോട്ടമുണ്ടെന്നൊക്കെ അവൾക്ക് അറിയാം എന്നാലും അവള് അറിയാത്ത പോലെ പൊട്ടി കളിക്കുകയാണ് എന്ന്‌”
“പോ ചേട്ട, എനിക്കൊരു നോട്ടവും ഇല്ല” ( ഞാൻ എന്റെ നോട്ടം പറയുമ്പോൾ അവൾ തിരിച്ചാണ് പറയുന്നത്!)
“അത് ചുമ്മാ”
“അല്ല”
“എങ്കിൽ പിന്നെ നമ്മൾ ഫോൺ ചെയ്യുകയേ വേണ്ടല്ലോ?”
“വേണ്ട”
ഞാൻ ഒരു നിമിഷം നിർത്തി.
“കള്ളപ്പരിഷ തന്നെ”
“ഞാൻ?”
“ഉം അതെ”


“ഒരാളോട് നല്ല രീതിയിൽ സംസാരിച്ചാൽ അത് മോശം ചിന്താഗതിയാണെന്ന്‌ പറയുന്നത് കഷ്ടമാണ്.”
“ഓഹോ?, ഇതാണോ നല്ല മാന്യമായ രീതി”
“ഞാൻ ഒന്നും മോശമായി സംസാരിക്കാറില്ല, ചേട്ടനാണ് വേണ്ടാത്ത വിഷയങ്ങളൊക്കെ എടുത്തിടുന്നത്”
“എങ്കിൽ ശരി ഞാനിനി അങ്ങിനൊന്നും പറയുന്നില്ല”
“അതാ നല്ലത്”
ഞാൻ സംസാരം നിർത്തി.
“ഒന്നും പറയാനില്ല?” ഞാൻ ചോദിച്ചു.
അവൾ ഒന്നുമില്ല എന്ന അർത്ഥത്തിൽ മൂളി.
“ഫോൺ വച്ചേക്കട്ടെ?”
“ചേട്ടൻ പിണങ്ങിയോ?”


“ഇല്ല, അതിന് നീ എന്ത് പറഞ്ഞു, സത്യമല്ലേ പറഞ്ഞത്. ഞാനാണ് അനാവശ്യം പറയുന്നത്”
“അയ്യോ അങ്ങിനൊന്നും ഞാൻ ഉദ്ദേശിച്ചില്ല, ചേട്ടൻ എന്നോട് പിണങ്ങി ഫോൺ വയ്ക്കരുത് എനിക്ക് വിഷമമാകും”
“നിനക്ക് എന്നോട് അങ്ങിനുള്ള കൺസിഡറേഷൻസ് ഒക്കെ ഉണ്ടോ?”
“അതില്ലായിരുന്നെങ്കിൽ ഈ പറയുന്ന ചപ്പെല്ലാം ഞാൻ കേട്ടുകൊണ്ടിരിക്കുമോ?”
“എനിക്ക് നിന്നോടുള്ള ഇഷ്ടം നിനക്ക് ചപ്പ് അല്ലേ?”
“ചേട്ടാ ആ ഇഷ്ടം ശരിയല്ലാത്തതിനാലല്ലേ, ശാലിനി?”
അവൾ നിർത്തി…


“എടാ ( ഞാനാദ്യമായണ് അങ്ങിനെ അവളെ വിളിക്കുന്നത്) ശാലിനി വരുന്നത് വരെ എങ്കിലും നിനക്ക് എന്നെ ഒന്ന്‌ ..” വാക്ക് കിട്ടാതെ ഞാൻ വിഷമിച്ചു. എന്റെ സംസാരം തീരെ ലോ പിച്ചിൽ ആയിരുന്നു..
“ഒന്ന്‌?”
“പരിഗണിക്കരുതോ?”
അപ്പുറത്ത് നിന്നും മറുപടിയില്ല.
“വിഷമമായോ?”
“ഇല്ല”
“എന്താണ് ഞാൻ ഉദ്ദേശിച്ചതെന്ന്‌ നിനക്ക് മനസിലായോ?”
“എന്ന്‌ പറഞ്ഞാൽ ഞാൻ പൊട്ടിയല്ലേ?”
“പൊട്ടിയല്ലെന്ന്‌ എനിക്കറിയാം, പക്ഷേ പൊട്ടികളിയാണ്”
“അത് ശാലിനിയെ ഓർത്താണ്”
അടിച്ചെടാ മോനേ ലോട്ടറി!


ഇതു പോലെ ഒരു നൂലിഴയുടെ തുമ്പ് അവളുടെ കാരിരുമ്പൊത്ത ഹൃദയത്തിൽ നിന്നും പിടികിട്ടാനാണ് ഈ കാലമത്രയും വാക്കുകൾ കൊണ്ട് അമ്മാനമാടിയിരുന്നത്!…
“അപ്പോൾ നിനക്കും വേണമെന്നൊക്കെയുണ്ട്?”
“എന്ത്?”
“ഞാനും ശാലിനിയും ആയി ഉണ്ടായിരുന്നതു പോലെ”
“അയ്യോ അങ്ങിനൊന്നും ഇല്ല'
“വേണ്ട മോളേ ഉരുളേണ്ട, നിന്റെ കൈയ്യിൽ നിന്നും പോയി”
“ഒന്നും പോയിട്ടില്ല”
“ശാലിനിയെ ഓർത്താണ് എന്ന്‌ പറഞ്ഞാൽ – അതല്ലായിരുന്നെങ്കിൽ നീ എല്ലാത്തിനും ഓക്കെയാണ് എന്നാണ് അർത്ഥം”
“ഞാൻ സ്നേഹത്തിന്റെ കാര്യമാണ് പറഞ്ഞത്”
“സ്നേഹമുള്ളിടത്ത് മറ്റേത് തന്നെ വന്നുകൊള്ളും”
“പിന്നെ”


“നമ്മുക്ക് കാണാം”
“ങാ കാണാം”
“അപ്പോൾ ഏതായാലും നിനക്ക് എന്നോട് സ്നേഹമുണ്ട്.”
“അത് പിന്നെയില്ലേ?”
“ആ സ്നേഹമല്ല”
“പിന്നെ”
ഞാൻ സ്വരം താഴ്ത്തി പതിയെ പറഞ്ഞു..
“കടിച്ചു പറിച്ചു തിന്നാനുള്ള സ്നേഹം”
“പോ ചേട്ടാ”
“ഉരുളല്ലേ കുട്ടാ”
“ഒന്നുമില്ല”
“ഏതായാലും ഇന്നു മുതൽ കീർത്തനയെ ഞാൻ വിടുകയാണ്”
“എന്നിട്ട് ഞാൻ അതുമിതുമൊക്കെ ചേട്ടൻ പറയുന്നത് കേൾക്കണം?”
“അതല്ലാതേയും പല മാർഗ്ഗങ്ങളും ഉണ്ട്”
“പുറത്ത് പോകുന്നില്ലേ?”


“പോകണം, ഇതിനൊരു തീരുമാനമാകട്ടെ”
“വേഗം പോകാൻ നോക്ക്”
“എന്നാൽ ശരി ഞാൻ ഫോൺ വയ്ക്കുകയാ”
“ചേട്ടൻ പിണങ്ങിയൊന്നും അല്ലല്ലോ അല്ലേ?”
“ഏയ് അല്ല”
അവൾ ഫോൺ വച്ചു, ഞാനും.
കറക്കമെല്ലാം കഴിഞ്ഞ് തിരിച്ചുവന്ന്‌ കിടന്ന്‌ രാത്രി 11:30 ആയപ്പോൾ ഒരു മിസ് കോൾ. എടുക്കുന്നതിന് മുമ്പ് കട്ടായി.
ഒരു മിനിറ്റ് കഴിഞ്ഞ് അടുത്ത കോൾ.
ഞാൻ ഫോൺ എടുത്തു.
“ചേട്ടൻ ഉറങ്ങിയോ?”
“ഇല്ലല്ലോ”
“എപ്പോൾ വന്നു?”


“10:30 ആയിക്കാണും”
“ഭക്ഷണമൊക്കെ കഴിച്ചോ?”
“ഉം”
“എനിക്കൊരു സഹായം ആവശ്യമുണ്ടായിരുന്നു”
“പറ”
“എന്റെ ഒരു വള പണയം വച്ചൊന്ന്‌ തരുമോ? ഇവിടെ പറ്റില്ല, നാട്ടുകാർ അറിയും, കുറച്ച് ദൂരെ എവിടെങ്കിലും..?”
“ഓ അതിനെന്താ, പരിചയമുള്ള കടയുണ്ട്, എന്താ ഇപ്പോൾ അത്യാവശ്യം?”
“അമ്മയ്ക്കാ, ബാങ്കിലെ ലോൺ അടയ്ക്കാനുണ്ട്, വേറെ മാർഗ്ഗമില്ല, ചിട്ടി കിട്ടുമെന്ന്‌ ഓർത്തിട്ട് കുറി വീഴുന്നുമില്ല..”
“വള എങ്ങിനെ എന്റെ അടുത്ത് എത്തിക്കും?”
“നാളെ ഞാൻ കൊണ്ടുവന്ന്‌ തരാം..”
അങ്ങിനെ പിറ്റേന്ന്‌ വള എന്റെ കൈയ്യിൽ കൊണ്ടുവന്നു തന്നു. ഞങ്ങൾ രണ്ടു പേരും ബൈക്കിൽ കയറി ആ സ്ഥാപനത്തിലെത്തി പണയം വച്ചു.


( ഈ കഥയിൽ ഒരു ചെറിയ സംഭവം ചേർക്കുന്നു, ആ ബൈക്ക് പുറകൊക്കെ പൊങ്ങി ചെത്ത് ടൈപ്പ് ആയിരുന്നു. ഇവൾ ആദ്യമായിട്ടാണെന്ന്‌ തോന്നുന്നു അതു പോലൊരു ബൈക്കിന്റെ പിന്നിൽ കയറുന്നത്. ഞാൻ ക്ലെച്ച് വിട്ടതും ആശാട്ടി ഡിം എന്ന്‌ താഴെ… ആരും കണ്ടില്ല, കടയുടെ സൈഡിലുള്ള പാർക്കിങ്ങിൽ ആയിരുന്നു ഈ സംഭവം. തീർന്നില്ല, എന്റെ ദേഹത്ത് മുട്ടാതെയാണ് ഇരിക്കുന്നത്. പോകുന്ന വഴി നാരങ്ങാ വെള്ളം കുടിക്കാൻ നിർത്തി. വീണ്ടും തിരിച്ചു കയറി, ഇരിപ്പ് എന്നെ തൊടാതെ ഒരു കിലോമീറ്റർ മാറിയാണ്, ക്ലെച്ച് അയച്ചതും രണ്ടാമത് ഒന്നു കൂടി ഡിം എന്നൊരു വീഴിച്ച.!! ഇത്തവണ പരിക്കൊന്നും പറ്റിയില്ലെങ്കിലും ആളുകൾ കണ്ടു, പോരാത്തതിന് ഞാൻ അറിഞ്ഞുകൊണ്ട് വീഴിക്കുന്നതാണോ എന്നും അവൾക്ക് സംശയം!, അവളത് ചോദിക്കുകയും ചെയ്തു.

ചെറിയ പരിഭവവും മുഖത്തുണ്ടായിരുന്നു. ഒരു പക്ഷേ എക്സൈറ്റ്മെന്റ് കാരണം എന്റെ ഡ്രൈവിങ്ങും മോശമായതും കാരണമാകാം! – ഇത് കഥയുമായി വലിയ ബന്ധമൊന്നും ഉള്ളതല്ല , പറഞ്ഞാൽ ആരും വിശ്വസിക്കുകയും ഇല്ല. എങ്കിലും കുറിച്ചു എന്ന്‌ മാത്രം – ശാലിനിക്ക് ഈ സംഭവം അറിയാം.)
അങ്ങിനെ എന്റെ പിന്നിൽ ശാലിനിയല്ലാതെ ആദ്യമായി ഒരാൾ ബൈക്കിൽ കയറി. വൈകിട്ട് ഫോൺ ചെയ്തപ്പോൾ ഒന്നും ഒരു മോശം സംസാരവും ഞങ്ങളുടെ ഇടയിൽ ഉണ്ടായില്ല, എന്തെന്നാൽ പണയവും, സാമ്പത്തീകവും ആയിരുന്നു ആ ദിവസങ്ങളിലെ ചർച്ച മുഴുവനും.


മാലിനി എന്റെ കൂടെ കറങ്ങാൻ വരാൻ സാധ്യതയുണ്ടെന്ന്‌ എനിക്ക് തോന്നി.
എന്തെങ്കിലും കാര്യമുള്ള കാര്യം ആയിരിക്കണം എന്ന്‌ മാത്രം, പോരാത്തതിന് ആ നാട്ടിലൊരിടത്തു വച്ചും വരികയുമില്ല.


കുറെ ദൂരെയുള്ള ഒരു ഉത്സവത്തിന് പോകാൻ ഞാൻ പ്ലാനിട്ടു.
വിഷയം അവതരിപ്പിച്ചതേ ഞാൻ കരുതിയ പോലെ അവൾ പറഞ്ഞു. “ഇനിയും എന്നെ ഉരുട്ടിയിടാനല്ലേ? രണ്ടാമത് വീണപ്പോൾ എനിക്ക് നല്ല വേദനയെടുത്തു; ഞാനൊന്നും വരുന്നില്ലേ ഇതിന്റെ കൂടെ, പോയി ഡ്രൈവിങ്ങ് ശരിക്ക് പഠിക്ക്”
ഏതായാലും അധികം നിർബന്ധിക്കാതെ തന്നെ അവൾ വരാൻ സമ്മതിച്ചു.
അങ്ങിനെ ഉത്സവവും, ഭക്ഷണം കഴിപ്പും എല്ലാം ആയി ഞങ്ങൾ കറങ്ങി.
അതൊരു രഹസ്യമായി ഇരുവരും സൂക്ഷിക്കാൻ തീരുമാനിച്ചിരുന്നു. ഒരു കാരണവശാലും ശാലിനി അറിയരുതെന്നും ഉറപ്പിച്ചു.


അടുത്തുള്ള സംസാരവും, ഇടപെടലും മാലിനിയിൽ മാറ്റങ്ങൾ ഉണ്ടാക്കും എന്ന്‌ എനിക്കറിയാമായിരുന്നു.
പിന്നീടുള്ള ദിവസങ്ങളിൽ ഫോൺ വിളി മുറുകി.
“ചേട്ടാ ഇത് ഇങ്ങിനെ പോയാൽ ശരിയാകുമോ? – ചേട്ടൻ എന്താ തീരുമാനിച്ചിരിക്കുന്നത്?”
“ആ എനിക്കറിയാമോ? നീ എന്ത് തീരുമാനിക്കുന്നോ അതു പോലെ”
“എന്റെ തീരുമാനം നമ്മുക്ക് എല്ലാം നിർത്താം എന്നാണ്”
“അതിന് നമ്മൾ ഒന്നും തുടങ്ങിയില്ലല്ലോ?”
“ഹും ഇതിൽ കൂടുതൽ എന്താ ഇനി തുടങ്ങാനുള്ളത്?”
“അറിയില്ലാ?”
“ഇല്ല”


“ഉറങ്ങുന്നവരേ അല്ലേ ഉണർത്താൻ പറ്റൂ”
“ചേട്ടാ, ചേട്ടന്റെ മനസിൽ എന്താണ് എന്നൊക്കെ എനിക്കറിയാം..”
“നിനക്കറിയാം എന്ന്‌ എനിക്കും അറിയാം – അറിയാമെങ്കിൽ പിന്നെ പൊട്ടികളിക്കണോ?”
“ചേട്ടന് ആ ഒരു ഇഷ്ടമേ എന്നോടുള്ളോ?”
“സത്യത്തിൽ അല്ല, തുറന്ന്‌ പറയട്ടെ?”
“ഉം” ആ സ്വരം തേങ്ങുന്നതു പോലെ തോന്നി. അവളുടെ ചിന്ത എനിക്ക് ശാരീരീക ആകർഷണം മാത്രമാണെന്നായിരുന്നിരിക്കാം.
“നിന്റെ സ്വഭാവമാണ് എന്നെ ഏറ്റവും ആകർഷിച്ചത്., ശാലിനിയുടെ സ്വഭാവമാണ് എന്നെ ഏറ്റവും വേദനിപ്പിച്ചത്”


“എനിക്കെന്ത് ചെയ്യാൻ പറ്റും ചേട്ടാ”
“അതെനിക്കറിയാം, എങ്കിലും എനിക്ക് നിന്നോട് അങ്ങിനെ വേണ്ടാത്ത ഒരു ആഗ്രഹം തോന്നിപോയി, എന്തു ചെയ്യാനാണ്”
“ശാലിനി ഇല്ലായിരുന്നെങ്കിൽ ഞാൻ ഒന്നിനും എതിരു പറയില്ലായിരുന്നു”
“പക്ഷേ ഒന്നുണ്ട്, ശാലിനിയും ഞാനുമായി വിവാഹം നടന്നാലും ഇല്ലെങ്കിലും, നീ മറ്റൊരാളുടെ ആയാലും നമ്മുടെ രണ്ടു പേരുടേയും ഉള്ളിൽ ഇതൊരു ഇച്ഛാഭംഗമായി എന്നും കാണും”
“അത് ചിലപ്പോൾ ശരിയായിരിക്കും”
“എനിക്ക് അന്ന്‌ ആ കാപ്പിയെടുത്ത സമയത്ത് നിന്നെ കണ്ടതു മുതൽ എന്തോ ഉള്ളിൽ കുടുങ്ങി കിടക്കുകയാണ്”


“സോറി കെട്ടോ അന്ന്‌ അങ്ങിനൊക്കെ…”
“സോറി പറയേണ്ടത് ഞാൻ തന്നെയാണ്”
“എനിക്കതോർത്ത് ഇപ്പോഴും നല്ല സങ്കടമുണ്ട്”
“തല്ലു തന്നതിനോ അതോ ആ അവസരം വെറുതെ നശിപ്പിച്ചതിനോ?”
“അവസരമോ? ഹും ചുമ്മാ ഒരു പെണ്ണിനെ കയറി പിടിക്കുക! അതിന് ഇഷ്ടമുണ്ടോ ഇല്ലയോ എന്നൊന്നും ചോദ്യവും പറച്ചിലും ഒന്നുമില്ല!”
“അതിൽ ഒരു ചെറിയ കുഴപ്പം സംഭവിച്ചു, എന്താണെന്നോ? “ആരും ഇല്ല വീട്ടിൽ വരാൻ” പറഞ്ഞില്ലേ? അപ്പോൾ മുതൽ ഞാൻ തെറ്റിദ്ധരിച്ചു പോയി”
“ഞാൻ അങ്ങിനൊന്നും ചിന്തിച്ചു പോലും ഇല്ലായിരുന്നു”
“എനിക്കറിയാം മാലൂ, തെറ്റ് എന്റേതാ”
“എന്താ എന്നെ വിളിച്ചേ?”
“മാലൂ എന്ന്‌, മാലിനി.. മാലൂ”
“അങ്ങിനൊക്കെ വിളിക്കാതെ?”


“ഉം എന്താ?”
“അതൊക്കെ കൂടുതൽ അടുപ്പമുള്ളവർ മാത്രം വിളിക്കുന്നതല്ലേ?”
“നമ്മൾ കൂടുതൽ അടുപ്പമുള്ളവർ ആണല്ലോ?”
“ചേട്ടാ ശാലിനി ഇതെന്നെങ്കിലും അറിയില്ലേ?”
“ഒരിക്കലും അറിയില്ല, നീ എന്റെ മനസ് എന്താണെന്ന്‌ മനസിലാക്കിയിട്ടുണ്ട്. എനിക്കെന്താണ് വേണ്ടതെന്നും നിനക്കറിയാം. ഒരു തവണത്തേയ്ക്ക്.. നിനക്കും ആഗ്രഹമില്ലേ?”
“എനിക്കൊന്നും പറയാനില്ല”
“സത്യം പറയ്, അന്നത്തെ പോലെ ഇനിയും എന്നെ അടിക്കുമോ?”
“അതില്ല”
“അപ്പോൾ നിനക്ക് കുഴപ്പമില്ലാ എന്ന്‌”
“അയ്യോ കുഴപ്പമുണ്ട്”
“എങ്കിൽ നീ തല്ലിക്കോ”
“പോ ചേട്ടാ ഒരോന്ന്‌ പറയാതെ”


എന്റെ ഹൃദയം പെരുമ്പറകൊട്ടി തുടങ്ങി. ഇനി എപ്പോൾ, എവിടെ വച്ച് എന്ന്‌ മാത്രമേ അറിയേണ്ടതുള്ളൂ..
“അടുത്ത ദിവസം ഞാൻ നിന്നെ വന്ന്‌ കാണട്ടെ”
“ന്റെ ദൈവമേ, ഈ വേണ്ടാത്തതെല്ലാം സംസാരിച്ചിട്ടോ? എനിക്ക് മുന്നിൽ വരാൻ തന്നെ ചമ്മലാ”
“അത് സാരമില്ല, ആദ്യമേ ചമ്മൽസ് ഒക്കെ കാണൂ”
“വേണ്ട ചേട്ടാ”
“ഞാൻ വരും”
“അയ്യോ എന്ന്‌?”
“ശ്ശെടാ എനിക്കിപ്പോൾ അവിടെ വരുന്നതിന് എന്താണ് കുഴപ്പം?”
“അല്ല ഇവരൊക്കെ എന്ത് കരുതും?”
“എങ്കിൽ അവരില്ലാത്ത സമയം പറയ്”
“അയ്യോടാ അങ്ങിനിപ്പോൾ സുഖിക്കേണ്ട”


“എങ്കിൽ അവരുള്ളപ്പോൾ വരാം”
“ങാ വന്നോ”
“നാളെ വരട്ടെ”
“ആ എനിക്കറിയാമോ?”
“നീ തന്നെ തീരുമാനിക്ക്”
“എനിക്കൊന്നും പറയാനില്ല”
“എങ്കിൽ പറയേണ്ട”
“ഞാൻ ഫോൺ വയ്ക്കുകയാ”
“ആം”
അവൾ ഫോൺ വച്ചു.


ആലോചിക്കാൻ സമയം കൊടുക്കേണ്ടത് ആവശ്യമാണ് എന്നെനിക്കറിയാമായിരുന്നു. ഇനി പന്ത് അവളുടെ കോർട്ടിലാണ്. മാലിനി മെന്റലി പ്രിപ്പേർഡ് ആണെന്നത് ഉറപ്പ്. അവൾക്ക് അറ്റ്മോസ്ഫിയർ ആണ് ഇനി ശരിയാകാനുള്ളത്. പിന്നെ സമ്മതമല്ലാ എന്ന രീതിയിൽ എന്റെ അടുത്ത് പെരുമാറുകയും, ഞാൻ നിർബന്ധിച്ച് സമ്മതിപ്പിക്കുന്നതായി നടിക്കുകയും വേണം.
അവൾ ഏത് സമയം കണ്ടെത്തും എന്നത് അവൾക്ക് തന്നെ ഞാൻ വിട്ടുകൊടുത്തു.
പിറ്റേന്ന്‌ രാവിലെ അവൾ ഫോൺ വിളിച്ചു പറഞ്ഞു “ഇന്ന്‌ ഇവിടെ വിരുന്നുകാരുണ്ട് ചേട്ടൻ വരുന്നില്ലല്ലോ അല്ലേ” എന്ന്‌.


“ഒന്ന്‌ ശരിയായി കാണാൻ പോലും സാധിക്കാതെ ഞാനെന്തിന് വരണം”
“എങ്കിൽ സന്ധ്യയ്ക്ക് പഴയ കൈയ്യാലയുടെ അടുത്ത് വന്ന്‌ സംസാരിച്ചിട്ട് പൊയ്ക്കോ”
( കയ്യാല എന്നാണ് പറയുന്നത്, കമുക് ബോധപൂർവ്വം അവൾ ഒഴിവാക്കി. അത് ശാലിനിയുടെ ഒരു സ്പെസിഫിക്ക് ആയുള്ള സ്ഥലം ആയതിനാലാണോ? അറിയില്ല)
“ഓ അത് വേണ്ട”
“ഉം അതെന്താ?”
“ഒന്നാമത് സംസാരിക്കാൻ അധികം സമയം കിട്ടില്ല, പിന്നെ ഇരുട്ട് വീണുകഴിഞ്ഞാൽ നിനക്ക് വീട്ടിലേയ്ക്ക് പോകേണ്ടിയും വരും.”
“എങ്കിൽ വരേണ്ട”
“ശരി വരുന്നില്ല”
“ദേഷ്യത്തിലാ”


“ഞാൻ നിർബന്ധിക്കണം, അതല്ലേ സംഗതികളുടെ കിടപ്പ് വശം?”
“അതൊന്നുമല്ല, എനിക്ക് പേടിയായിട്ടാ”
“ഞാൻ പിടിച്ച് തിന്നുകയൊന്നുമില്ല”
“പറയാനൊക്കില്ല, ഒരു കാട്ടുപോത്താണല്ലോ?”
“കാട്ടുപോത്ത് ചിലപ്പോൾ കുത്തിയെന്നും ഇരിക്കും”
ഡബിൾ മീനിങ്ങ് മനസിലാകാഞ്ഞിട്ടാണോ അതോ മനസിലായിട്ടും മിണ്ടാഞ്ഞതാണോ എന്നറിയില്ല, അവൾ അതിന് മറുപടി പറഞ്ഞില്ല.
“ഒരു കാര്യം ചെയ്യ് നാളെ കഴിഞ്ഞ് പകല് ഇവർ ആരും ഇവിടെ കാണില്ല എന്ന്‌ തോന്നുന്നു. അമ്മ ബാങ്കിൽ പോകും, പിന്നെ തയ്ക്കാനുള്ള തുണിയെടുക്കാൻ പോകണം എന്ന്‌ പറഞ്ഞു കേട്ടു. അച്ഛൻ രാവിലെ എന്നും പോകുന്നതുപോലെ പോകും വൈകിട്ടേ വരൂ.”


“ഞാൻ ഒരു 11 മണിക്ക് വരട്ടെ?”
“10 മണിക്ക് വിളിക്ക് ഇങ്ങോട്ട്, വേറാരെങ്കിലും ആണ് ഫോൺ എടുക്കുന്നതെങ്കിൽ കട്ട് ചെയ്തേക്ക്”
എനിക്ക് തുള്ളിച്ചാടാൻ തോന്നി. ഇന്നല്ലെങ്കിൽ നാളെ ഇത് സംഭവിക്കും എന്നറിയാമായിരുന്നു.

ഈ കിട്ടാൻ ബുദ്ധിമുട്ടുള്ള ഒരെണ്ണത്തിനെ വളച്ച് എടുക്കുമ്പോഴാണ് സുഖം കൂടുതൽ. കളിയോ മറ്റെന്തെങ്കിലും താൽപ്പര്യത്തിലും അധികമായി അവർ നമ്മുക്ക് വശംവദയായി വീണുപോയി എന്ന ആ ഒരു അവസ്ഥയുണ്ടല്ലോ, അതാണ് ഏറ്റവും മധുര തരം. ഇവിടെ ഒരു മധുര പ്രതികാരവും. എങ്കിലും അത് ഒട്ടും വഞ്ചനാപരമല്ലായിരുന്നു. ആഗ്രഹം തോന്നിപ്പോയി. അപ്പോൾ തെറ്റും ശരിയും ചിന്തിച്ചില്ല. അത്രമാത്രം.
പിറ്റേ ദിവസം പറഞ്ഞതു പോലെ അവളെ വിളിച്ചപ്പോൾ ഫോൺ എടുത്തത് മാലിനി തന്നെയായിരുന്നു.


അരമണിക്കൂർ കഴിഞ്ഞപ്പോൾ ഞാനാ വീട്ടുമുറ്റത്തെത്തി.
പിൻ ഡ്രോപ്പ് സൈലെൻസ്!!
സൈഡിലെ വാതിലിലൂടെ ഞാൻ ഉള്ളിൽ കടന്നു.
അകത്തെ മുറിയിൽ കണ്ണാടി നോക്കി മുടി ചീകുന്നു.
“ആവശ്യത്തിന് സൗന്ദര്യം ഒക്കെയുണ്ട്, ഇനി കൂടുതൽ മിനുക്കു പണി ഒന്നും വേണ്ട”
എന്റെ സ്വരം കേട്ടതും അവൾ ചൂളിക്കൊണ്ട് ഞെട്ടിത്തിരിഞ്ഞു..
“നേരേ ഇങ്ങ് കേറി പോന്നോ?”
“ഉം, അവർ ഉടനെ വരുമോ?”
“ആം” പക്ഷേ അത് ചുമ്മാ പേടിപ്പിക്കാൻ പറയുന്നതാണെന്ന്‌ സംസാരത്തിൽ നിന്നും പിടികിട്ടി.


അവൾ തന്റേടിയായ മാലിനിയിൽ നിന്നും അമ്പേ മാറി പോയിരുന്നു.
തലമുടിയൊക്കെ ഭംഗിയിൽ കെട്ടി, കൈകാലുകളിൽ എല്ലാം ചായവും പുരട്ടി, കണ്ണും എഴുതിയപ്പോൾ ശാലിനിയുടെ മറ്റൊരു പതിപ്പാണെന്ന്‌ തോന്നി !! എന്നിരുന്നാലും അവളുടെ പതിവ് രീതിയിൽ നിന്നുള്ള ആ മാറ്റം എന്തോ ഒരു ഏച്ചുകെട്ട് പോലെ തോന്നിച്ചു.


ഒരു ചുരീദാറായിരുന്നു അവൾ ധരിച്ചിരുന്നത്. സാധാരണ അവൾ പാവാടയും ബ്ലൗസും ആയിരുന്നു വീട്ടിൽ ഉപയോഗിച്ചിരുന്നത്.
“എന്താ ഉടുത്തൊരുങ്ങി, എങ്ങോട്ടെങ്കിലും പോകുന്നുണ്ടോ?”
“ഏയ് ഇല്ല”
ഫോൺ ചെയ്യുമ്പോൾ ഉള്ള രീതികളിൽ നിന്നും നല്ല മാറ്റം.
രണ്ട് പേർക്കും സംസാരിക്കാൻ ഒന്നുമില്ല.
“കുടിക്കാൻ എടുക്കട്ടെ?”
“കാപ്പിയാണോ?”
“എന്താ പിന്നാലേ വരാനാണോ?”
“അയ്യോ ഇനിയും വേണ്ടേ”


“പോ ചേട്ടാ, കുടിക്കാൻ എടുക്കാം”
അവൾ നടക്കാൻ തുടങ്ങിയത് എന്റെ അടുത്തുകൂടെയായിരുന്നു. (ഒരൽപ്പം അകലം ഇട്ടാണ് അവൾ നിന്നിരുന്നത്)
ഒറ്റ ആയലിൽ അവളുടെ ഉരത്തിൽ പിടിച്ച് വലിച്ചടുപ്പിച്ചു ഞാൻ.
“അയ്യോ വേണ്ട ചേട്ടാ”
“ഓഹോ”
“വിട് കുടിക്കാൻ എടുക്കാം”
“എനിക്ക് ഈ ചുണ്ട് കുടിച്ചാൽ മതി”
“പോ അതൊന്നും വേണ്ട ചേട്ടാ”
“ഓഹോ, വേണ്ട അല്ലേ?”
അവൾ കാതരയായ മിഴികളോടെ എന്നെ നോക്കി നാണത്താൽ തുള്ളിത്തുളുമ്പി കൈകളിൽ ഒതുങ്ങി നിന്നു.


ഞാൻ എന്റെ മുഖം ആ ചുണ്ടുകളിലേയ്ക്ക് താഴ്ത്തി.
അവൾ കണ്ണുകൾ പയ്യെ ചിമ്മി അനങ്ങാതെ നിന്നു.
ചൊടികൾ നുകരുമ്പോൾ ശ്വാസം ഉയർന്നു.
പെട്ടെന്ന്‌ അവൾ ഒരു കൈകൊണ്ട് എന്റെ കഴുത്തിൽ വട്ടം ചുറ്റി. ചുണ്ടുകളിൽ നിന്നും ചുണ്ടുകൾ വേർപെടുത്തി അവൾ പറഞ്ഞു..
“അന്ന്‌ ഞാൻ അടിച്ചതിന് സോറി, എന്നെ വേണമെങ്കിൽ തല്ലിക്കോ”
“ഇതെന്താ സിനിമയോ? തിരിച്ചു തല്ലാൻ?”
“ങാ ഒരു സിനിമ കഥപോലുണ്ട്”
ഞാൻ അവളെ കെട്ടിപ്പിടിച്ചു, ഞങ്ങൾ ഇരുവരും കുറച്ചു സമയം ശരീരങ്ങൾ ചേർന്ന്‌ ആലിംഗബദ്ധരായി നിന്നു പോയി.
മാസങ്ങളായുള്ള കഷ്ടപ്പാടിന്റേയും, തീരുമാനത്തിലെത്താനുള്ള ചാഞ്ചാട്ടത്തിന്റേയും നൂൽപ്പാലം കടന്നു കിട്ടിയ ശാന്തതയാണ് ഇരുവർക്കും തോന്നിയത്.
എന്റെ കൈകൾ അവളുടെ ടോപ്പിന് മുകളിലൂടെ മുലകളിൽ അമർന്നപ്പോൾ അവൾ “ങുഹും, ങു ഹും” എന്ന്‌ മുരണ്ടു. വേണ്ടാ എന്നാണോ കുഴപ്പമില്ലാ എന്നാണോ എന്ന്‌ ആ സ്വരത്തിന് അർത്ഥം പറയാനാകില്ലായിരുന്നു.
“എനിക്ക് മുഴുവൻ കാണെണം”


“പിന്നെ”
“ചുമ്മാ സമയം കളയല്ലേ?”
“ചേട്ടാ നാണമാകില്ലേ?”
“അന്ന്‌ സന്ധ്യയ്ക്ക് ഞാൻ കണ്ടതാ പിന്നെന്താ?”
“എങ്കിൽ പിന്നെ ഇപ്പോളെന്തിനാ കാണുന്നേ?”
“അതെന്തിനാണെന്ന്‌ കണ്ടുകഴിഞ്ഞ് പറഞ്ഞു തരാം”
ഞാൻ ടോപ്പ് അടിയിൽ നിന്നും പൊക്കാൻ നോക്കി.
“കീറും”
“എങ്കിൽ ബലം പിടിക്കാതെ”
“വിട് ഞാൻ ഊരി തരാം”
“എങ്കി ഊര്”
അവൾ പുറം തിരിഞ്ഞുനിന്ന്‌ ടോപ്പ് മുകളിലേയ്ക്ക് ഊരി.
ഞാൻ പിന്നിലൂടെ ചെന്ന്‌ പെറ്റിക്കോട്ടും മുകളിലേയ്ക്ക് ഉയർത്തി. അവൾ സമ്മതിക്കാതെ കട്ടിലിൽ പോയി കാലിലേയ്ക്ക് മുഖവും ശരീരവും ചെരിച്ചു വച്ച് കുനിഞ്ഞ് കൂടി ഇരുന്നു.
ഞാൻ പോയി വാതിലടച്ചു.


ജനൽ കർട്ടനുകൾ എല്ലാം ശരിയായി ചേർന്നാണോ എന്ന്‌ നോക്കി.
വീണ്ടും അടുത്തു വന്നിരുന്ന്‌ അവളെ ബലമായി കട്ടിലിലേയ്ക്ക് കിടത്തി.
അവൾ പുതപ്പെടുത്ത് മാറത്തിട്ട് ചെരിഞ്ഞു കിടന്നു.
ആ സമയത്ത് ഞാൻ എന്റെ ഷർട്ടൂരിക്കളഞ്ഞ് അവളോട് ചേർന്നുകിടന്നു. പുതപ്പെടുത്ത് ഒരേറു കൊടുത്തു. പണ്ട് അവളോടൊപ്പം ആ വീട്ടിലെ നിരവധി ജോലികൾക്ക് കൂട്ട് കൂടി ചെയ്യുമ്പോൾ എന്റെ നെഞ്ചിലെ നിബിഡമായ രോമരാജി അവൾ കണ്ടിരിക്കാം എന്നത് എനിക്കറിയാം, എന്നാൽ അത് ആദ്യമായി സ്പർശിക്കുന്നത് ഇന്നായിരുന്നു എന്ന്‌ മാത്രം.
പെറ്റിക്കോട്ട് പതിയെ ഊരിക്കളഞ്ഞു.
അവൾ പ്രതിഷേധം ഒന്നും കാണിച്ചില്ല.


കറുത്ത ഒരു ബ്രാ ആയിരുന്നു ധരിച്ചിരുന്നത്. ഉരത്തിൽ നിന്നും അതിന്റെ ഇലാസ്റ്റിക്ക് താഴ്ത്തിയപ്പോൾ മാറത്ത് കൈകൾ പിണച്ച്, ചുണ്ട് കടിച്ച്, കൂടുതൽ സമ്മതിക്കില്ല എന്ന മട്ടിൽ അവൾ കിടന്നു.
ഞാൻ ബലമായി ആ കൈകൾ പിടിച്ചു മാറ്റിയപ്പോൾ വേദനിക്കുന്നതു പോലെ മുഖഭാവം കാണിച്ചു.
“ഇതാ ബലം പിടിച്ചാലുള്ള കുഴപ്പം”
അവളൊന്നും മിണ്ടിയില്ല.
ബ്രാ മുഖം കൊണ്ട് താഴ്ത്തി മുല ഞെട്ടിൽ ചുണ്ടമർത്തി.
ഒരു കരിക്കിന്റെ മുഴുപ്പുണ്ട് ഒരെണ്ണത്തിന്!!
വസ്ത്രത്തിനടിയിൽ ഇത്രയും പറയില്ല.
“കൊള്ളാമല്ലോ നിന്റെ സംഭവം”
ഒന്ന്‌ നോക്കിയ ശേഷം നാണത്താൽ മുഖം തരാതെ അവൾ ഭിത്തിയിലേയ്ക്ക് മുഖം തിരിച്ചു കിടന്നു.


“ഇത് ചപ്പുന്നത് കാണേണ്ടെ?”
“ങൂഹും”
“വേണ്ടെങ്കിൽ വേണ്ട, പിന്നെ കണ്ടില്ലെന്ന്‌ പറയരുത്”
അവൾ കിലുകിലേ കിടന്ന്‌ ചിരിച്ചു.
“അപ്പോൾ ചിരിക്കാൻ അറിയാം”
അതും പറഞ്ഞ് പാന്റിന്റെ വള്ളി ഞാൻ ഉള്ളിൽ നിന്നും പുറത്തെടുത്ത് ഒറ്റവലിക്ക് അഴിച്ചു.
താഴ്ത്താൻ സമ്മതിക്കാതെ ബലം പിടിച്ച് പിടിക്കുമ്പോൾ ഞാൻ ആ കൈകൾ ബലമായി വീണ്ടും ഉയർത്തി കക്ഷത്തിൽ ഉമ്മ വച്ചു.
“അയ്യോ ഇക്കിളി”
“എങ്കിൽ മര്യാദയ്ക്ക് അനുസരിച്ചോ”
ഞാൻ അവിടെ നിന്നും പതിയെ വയറിൽ എത്തി പുക്കിളിനകത്ത് ചുണ്ടും നാക്കുമിട്ട് കറക്കി. വയറ് തുള്ളി തുളുമ്പുകയാണ്.!! എന്തൊരു മയം. എന്റെ മുഖരോമങ്ങൾ അവിടേയും ഇക്കിളിയിട്ടപ്പോൾ അവൾ കട്ടിലിൽ കിടന്ന്‌ ഉരുണ്ടു.
“വെറുതെ ദേഹം വേദനിക്കും ഷോ കാണിച്ചാൽ”
“ഷോ അല്ല, സത്യമായും ഇക്കിളിയൊക്കെയാ”
“എങ്കിൽ അവിടെ ഉമ്മ വയ്ക്കുന്നില്ല”


ഞാൻ മുഖം പിന്നെയും താഴേയ്ക്ക് കൊണ്ടു പോയി. അവൾ കാലുകൾ ബലമായി അടുപ്പിച്ച് പിടിച്ചിരിക്കുന്നു.
അതേ ബലം തന്നെ കൊടുത്ത് പാന്റ് ഊരിക്കളഞ്ഞു.
നോട്ടം മച്ചിലേയ്ക്ക്.
“പല്ലി വായിൽ വീഴും”
എന്നെ ഒന്ന്‌ നോക്കിയിട്ട് വീണ്ടും ദൃഷ്ടി മാറ്റി.
ഞാൻ പാന്റീസിന് മുകളിലൂടെ ഉള്ളിലെ രോമത്തിന്റെ കിരുകിരുപ്പ് മുഖത്ത് അറിഞ്ഞു.
അത് മണത്തും, ഉമ്മവച്ചും സ്വൽപ്പ സമയം കളഞ്ഞു.
പതിയെ പാന്റീസ് ഊരി. കാലുകൾ ബലമായി അകത്തി. ദളങ്ങൾ നനഞ്ഞ് വിതുമ്പി നിൽക്കുന്നു.


ആദ്യം തന്നെ നാക്കടുപ്പിച്ച് ഒരു നക്കു നക്കി.
“ഹൊ”
വീണ്ടും പലതവണ!
എന്റെ നാക്കിൽ നൂലുപോലെ കൊഴുത്ത യോനീശ്രവം നിറഞ്ഞു.
നാക്ക് സ്വൽപ്പം അകത്തിയപ്പോൾ എന്റെ വായ്ക്കും അവളുടെ യോനിക്കും ഇടയിലായി പാലം പോലെ അത് ഫാനിന്റെ കാറ്റിൽ കിടന്ന്‌ ഇളകി. പെട്ടെന്ന്‌ അത് പൊട്ടി. തിരിച്ച് അവളുടെ ഉള്ളറയിൽ തന്നെ വിശ്രമിച്ചു.
പിന്നെ ആർത്തി പിടിച്ച് ഒരു ആക്രമണമായിരുന്നു.
നക്കിയും, രുചിച്ചും, ഉള്ളിലേയ്ക്ക് വാവ് കുത്തിക്കയറ്റിയും ആ മധുരസം മുഴുവൻ നുകർന്നു.
ആവൾക്ക് പലതവണ പോയിക്കാണെണം. അവൾ കട്ടിലിൽ കിടന്ന്‌ പുളഞ്ഞു.
മതി മതി എന്നൊക്കെ പറഞ്ഞുകൊണ്ടിരുന്നു.
അവൾക്ക് വേണം എന്നത് സ്പഷ്ടവുമായിരുന്നു.
എന്റെ ഗുലാനെ പുറത്തെടുത്ത് സമയം കളയാതെ കാലകത്തി പതിയെ ഉള്ളിലേയ്ക്ക് തള്ളി.


സംഭോഗം നടക്കാൻ പോകുകയാണ് എന്ന്‌ മനസിലായപ്പോൾ എന്റെ മുഖത്തേയ്ക്ക് അവളൊന്ന്‌ തല തിരിച്ചു.
ഞാൻ ആ മുഖം കൈകൊണ്ട് പിടിച്ച് ചുണ്ട് വായിലാക്കി.
തിരസ്ക്കരണം അവസാനിച്ചു.!!
എന്റെ ചുണ്ടുകളും നാവും അവൾ ഉഴുതു മറിച്ചു.
അവളുടെ ഇരുവശത്തും കൈകൾ കുത്തി പതിയെ ചലനം ആരംഭിച്ചപ്പോൾ അവൾ വേദന കൊണ്ട് എന്ന പോലെ കിടന്ന്‌ ഞരങ്ങി.
ഏതാനും തവണ കയറി ഇറങ്ങിയപ്പോൾ നല്ല വഴുവഴുപ്പായി.
കടകോൽ പണി തുടങ്ങിയപ്പോൾ അവൾ കാലുകൾ പൂർണ്ണമായും അകത്തി.
നാണവും, അഭിനയവും പറപറന്നു.


എന്നെ ബലമായി കെട്ടിപ്പിടിച്ച് അവൾ അടിയിൽ നിന്നും അടിക്കാൻ തുടങ്ങി.
പെണ്ണ് ഞാൻ കരുതിയതു പോലല്ല!!
എല്ലാം തട്ടിപ്പായിരുന്നു എന്ന്‌ വേഗം മനസിലായി.
ഉള്ളിൽ കയറി കുത്തി മറിക്കുന്തോറും അവൾ കൂടുതൽ കൂടുതൽ ഭ്രാന്തമായി മാറുകയായിരുന്നു.
എന്റെ മുഖത്ത് അവളുടെ പല്ലുകൾ കൊണ്ടു. കെട്ടിവച്ചിരുന്ന മുടി അഴിഞ്ഞ് മുലകളിലും കക്ഷത്തിലും മുഖത്തും ചിതറി.
വിയർപ്പിൽ ശരീരങ്ങൾ ഒട്ടുന്നു.
സ്ത്രീയുടെ മദം നിറഞ്ഞ ഗന്ധം എന്നിലേയ്ക്ക് പടർന്നു.
ലിംഗത്തിൽ അറിയാം അവളുടെ യോനിയുടെ ചൂടും, ദളങ്ങൾക്കിടയിലൂടെ ഉള്ളിലേയ്ക്ക് കടക്കുന്നതും.
ആ മുഖം ബലമായി പിടിച്ച് ഞാൻ ചുണ്ടുകൾ ആർത്തിയോടെ ചപ്പി വലിച്ചു.
എവിടെല്ലാമോ നീറുന്നുണ്ട്!


ശരീരം ശരീരവുമായി ചേരുമ്പോൾ സ്വർഗ്ഗീയമായ പൂർണ്ണത മനതനുവിൽ!
എപ്പോൾ വേണമെങ്കിലും പോകാമെന്ന അവസ്ഥ.!!
പിടിച്ചു നിന്ന്‌ കുറച്ചു കൂടി ഉള്ളിൽ കുത്തിക്കയറ്റണം എന്നുണ്ട്..
പക്ഷേ
മൃഗീയമായ ചേഷ്ടകളോടെ ശാരീരീകബന്ധത്തിനായി സ്ത്രീ ഒരുവൾ അടിയിൽ കിടന്ന്‌ കാലുകൾ കൊണ്ട് എന്റെ കാലുകൾ പിണച്ച് യോനിയിലേയ്ക്ക് വീണ്ടും പ്രവേശിപ്പിക്കാൻ നോക്കിയപ്പോൾ എന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. ആദ്യത്തെ വെടി പൊട്ടി. ഉള്ളിൽ തന്നെ മുഴുവനും പോയി!!
കുറച്ചു സമയം തളർന്നു കിടന്ന അവൾ ബോധം വന്നപ്പോൾ പുതപ്പെടുത്ത് പാല് തുടച്ചു കളഞ്ഞു.
നിർവികാരയായി ചോദിച്ചു.


“മുഴുവൻ അകത്ത് പോയി അല്ലേ?”
“ആം”
കൂടുതൽ ഒന്നും സംസാരിച്ചില്ല, ആ പുതപ്പെടുത്ത് പുതച്ച് ബാത്ത് റൂമിലേയ്ക്ക് അവൾ പോയി.
അപ്പോളും സത്യമോ മിഥ്യയോ എന്ന അറിയാത്ത അവസ്ഥയിലായിരുന്നു ഞാൻ.
“എനിക്ക് ഇവൾ മതി, ശാലിനി പോയാൽ പോകട്ടെ”
എന്റെ മനസ് മന്ത്രിച്ചു.
( ഈ കഥ ഇവിടെ അവസാനിക്കുന്നു, തുടർ ഭാഗങ്ങളില്ല. ബാക്കി കഥ വായനക്കാരുടെ അഭിരുചിക്കായി സമർപ്പിക്കുന്നു. എല്ലാവരും കമന്റ് ചെയ്യുക. കളിയുടെ വിവരണത്തിലും അധികമായി അതിലേയ്ക്ക് എത്തപ്പെടുന്ന സാഹചര്യങ്ങളാണ് ഈ കഥകളെല്ലാം തന്നെ പറഞ്ഞു പോകുന്നത്. – അടുത്ത ഒരു കഥയുമായി താമസിയാതെ വീണ്ടും വരാം.)

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)