പലതുകൊണ്ടും മാലിനി ഒരു തികഞ്ഞ സുതാര്യ പുഷ്പമായിരുന്നു.
കാര്യങ്ങൾ ഇങ്ങിനൊക്കെ പോകവേ, ആ വീട്ടിലെ മല്ലുപിടിച്ച പണികൾക്കെല്ലാം മുന്നിട്ടിറങ്ങുക ഞാനും മാലിനിയുമായിരിക്കും. എന്റെ പ്രേമഭാജനം ആ സമയം മുഴുവൻ ഉറക്കമോ, പൈങ്കിളി വാരികകൾ വായനയോ, ടി.വി കാണലോ ഒക്കെയായി ബിസിയായിരിക്കും.
അതിനാൽ തന്നെ ഞാനും മാലിനിയുമായി ഒരു ഹൃദയബന്ധം ഉടലെടുത്തിരുന്നു. ഒരിക്കലും അന്ന് അത് മോശപ്പെട്ട എന്തെങ്കിലും രീതിയിൽ ഉള്ളതായിരുന്നില്ല. ഒരു ജേഷ്ടൻ ഇല്ലാത്തതിന്റെ കുറവ് മാലിനിക്ക് പതിയെ ഇല്ലാതായി എന്ന് പറയാനേ കഴിയൂ ആ ബന്ധത്തെ.
പ്രേമിക്കുന്ന ശാലിനി എനിക്കായി കാപ്പി കൊണ്ടുവന്ന് തരുന്നതും, ചോറുണ്ണാൻ വിളിക്കുന്നതും, കൂടെ എന്തെങ്കിലും ജോലിക്കിറങ്ങുന്നതും ഒരു ഔചത്യ കുറവുള്ളതിനാൽ ആ ഭാഗം അഭിനയിക്കേണ്ടിയിരുന്നത് മാലിനിയായിരുന്നു. അതിനാൽ തന്നെ മാലിനിയുമായി ഞാനും ഹൃദയം കൊണ്ട് അടുത്തു.
ശാലിനിയുടെ നിഷ്ടൂരമായ പെരുമാറ്റങ്ങൾക്ക് മുന്നിൽ മാലിനി ഒരു ആശ്വാസമായിരുന്നു.
അതേ പെരുമാറ്റങ്ങളോട് മാലിനിക്ക് ഉണ്ടായിരുന്ന വെറുപ്പ് സഹതാപമായി എന്നോട് ഉണ്ടായിരുന്നു താനും.
ഇങ്ങിനൊക്കെ മുന്നോട്ട് പോകുമ്പോൾ പിണക്കങ്ങളും, അതിന്റെ വേദനയും എനിക്ക് പറയാൻ പലപ്പോഴും മാലിനി മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ശാലിനി പിണങ്ങിയാൽ നമ്മൾ അത്രയും കാലവും നൽകിയ സ്നേഹത്തിന് പുല്ലു വില കൽപ്പിച്ച് പോകുക എന്നതാണ് രീതി. പട്ടിയുടെ വില പോലും നമ്മൾക്ക് നൽകില്ല.
എന്നെ തിരിച്ചു വിളിച്ചു കൊണ്ട് വരുവാൻ വീട്ടിൽ വന്നിരുന്നത് മാലിനിയായിരുന്നു. പിന്നീട് ഞങ്ങളെ വീണ്ടും യോജിപ്പിൽ എത്തിച്ചിരുന്നതും അവൾ തന്നെ.