അടുത്തുള്ള സംസാരവും, ഇടപെടലും മാലിനിയിൽ മാറ്റങ്ങൾ ഉണ്ടാക്കും എന്ന് എനിക്കറിയാമായിരുന്നു.
പിന്നീടുള്ള ദിവസങ്ങളിൽ ഫോൺ വിളി മുറുകി.
“ചേട്ടാ ഇത് ഇങ്ങിനെ പോയാൽ ശരിയാകുമോ? – ചേട്ടൻ എന്താ തീരുമാനിച്ചിരിക്കുന്നത്?”
“ആ എനിക്കറിയാമോ? നീ എന്ത് തീരുമാനിക്കുന്നോ അതു പോലെ”
“എന്റെ തീരുമാനം നമ്മുക്ക് എല്ലാം നിർത്താം എന്നാണ്”
“അതിന് നമ്മൾ ഒന്നും തുടങ്ങിയില്ലല്ലോ?”
“ഹും ഇതിൽ കൂടുതൽ എന്താ ഇനി തുടങ്ങാനുള്ളത്?”
“അറിയില്ലാ?”
“ഇല്ല”
“ഉറങ്ങുന്നവരേ അല്ലേ ഉണർത്താൻ പറ്റൂ”
“ചേട്ടാ, ചേട്ടന്റെ മനസിൽ എന്താണ് എന്നൊക്കെ എനിക്കറിയാം..”
“നിനക്കറിയാം എന്ന് എനിക്കും അറിയാം – അറിയാമെങ്കിൽ പിന്നെ പൊട്ടികളിക്കണോ?”
“ചേട്ടന് ആ ഒരു ഇഷ്ടമേ എന്നോടുള്ളോ?”
“സത്യത്തിൽ അല്ല, തുറന്ന് പറയട്ടെ?”
“ഉം” ആ സ്വരം തേങ്ങുന്നതു പോലെ തോന്നി. അവളുടെ ചിന്ത എനിക്ക് ശാരീരീക ആകർഷണം മാത്രമാണെന്നായിരുന്നിരിക്കാം.
“നിന്റെ സ്വഭാവമാണ് എന്നെ ഏറ്റവും ആകർഷിച്ചത്., ശാലിനിയുടെ സ്വഭാവമാണ് എന്നെ ഏറ്റവും വേദനിപ്പിച്ചത്”
“എനിക്കെന്ത് ചെയ്യാൻ പറ്റും ചേട്ടാ”
“അതെനിക്കറിയാം, എങ്കിലും എനിക്ക് നിന്നോട് അങ്ങിനെ വേണ്ടാത്ത ഒരു ആഗ്രഹം തോന്നിപോയി, എന്തു ചെയ്യാനാണ്”
“ശാലിനി ഇല്ലായിരുന്നെങ്കിൽ ഞാൻ ഒന്നിനും എതിരു പറയില്ലായിരുന്നു”
“പക്ഷേ ഒന്നുണ്ട്, ശാലിനിയും ഞാനുമായി വിവാഹം നടന്നാലും ഇല്ലെങ്കിലും, നീ മറ്റൊരാളുടെ ആയാലും നമ്മുടെ രണ്ടു പേരുടേയും ഉള്ളിൽ ഇതൊരു ഇച്ഛാഭംഗമായി എന്നും കാണും”
“അത് ചിലപ്പോൾ ശരിയായിരിക്കും”
“എനിക്ക് അന്ന് ആ കാപ്പിയെടുത്ത സമയത്ത് നിന്നെ കണ്ടതു മുതൽ എന്തോ ഉള്ളിൽ കുടുങ്ങി കിടക്കുകയാണ്”