ചെറിയ പരിഭവവും മുഖത്തുണ്ടായിരുന്നു. ഒരു പക്ഷേ എക്സൈറ്റ്മെന്റ് കാരണം എന്റെ ഡ്രൈവിങ്ങും മോശമായതും കാരണമാകാം! – ഇത് കഥയുമായി വലിയ ബന്ധമൊന്നും ഉള്ളതല്ല , പറഞ്ഞാൽ ആരും വിശ്വസിക്കുകയും ഇല്ല. എങ്കിലും കുറിച്ചു എന്ന് മാത്രം – ശാലിനിക്ക് ഈ സംഭവം അറിയാം.)
അങ്ങിനെ എന്റെ പിന്നിൽ ശാലിനിയല്ലാതെ ആദ്യമായി ഒരാൾ ബൈക്കിൽ കയറി. വൈകിട്ട് ഫോൺ ചെയ്തപ്പോൾ ഒന്നും ഒരു മോശം സംസാരവും ഞങ്ങളുടെ ഇടയിൽ ഉണ്ടായില്ല, എന്തെന്നാൽ പണയവും, സാമ്പത്തീകവും ആയിരുന്നു ആ ദിവസങ്ങളിലെ ചർച്ച മുഴുവനും.
മാലിനി എന്റെ കൂടെ കറങ്ങാൻ വരാൻ സാധ്യതയുണ്ടെന്ന് എനിക്ക് തോന്നി.
എന്തെങ്കിലും കാര്യമുള്ള കാര്യം ആയിരിക്കണം എന്ന് മാത്രം, പോരാത്തതിന് ആ നാട്ടിലൊരിടത്തു വച്ചും വരികയുമില്ല.
കുറെ ദൂരെയുള്ള ഒരു ഉത്സവത്തിന് പോകാൻ ഞാൻ പ്ലാനിട്ടു.
വിഷയം അവതരിപ്പിച്ചതേ ഞാൻ കരുതിയ പോലെ അവൾ പറഞ്ഞു. “ഇനിയും എന്നെ ഉരുട്ടിയിടാനല്ലേ? രണ്ടാമത് വീണപ്പോൾ എനിക്ക് നല്ല വേദനയെടുത്തു; ഞാനൊന്നും വരുന്നില്ലേ ഇതിന്റെ കൂടെ, പോയി ഡ്രൈവിങ്ങ് ശരിക്ക് പഠിക്ക്”
ഏതായാലും അധികം നിർബന്ധിക്കാതെ തന്നെ അവൾ വരാൻ സമ്മതിച്ചു.
അങ്ങിനെ ഉത്സവവും, ഭക്ഷണം കഴിപ്പും എല്ലാം ആയി ഞങ്ങൾ കറങ്ങി.
അതൊരു രഹസ്യമായി ഇരുവരും സൂക്ഷിക്കാൻ തീരുമാനിച്ചിരുന്നു. ഒരു കാരണവശാലും ശാലിനി അറിയരുതെന്നും ഉറപ്പിച്ചു.