“10:30 ആയിക്കാണും”
“ഭക്ഷണമൊക്കെ കഴിച്ചോ?”
“ഉം”
“എനിക്കൊരു സഹായം ആവശ്യമുണ്ടായിരുന്നു”
“പറ”
“എന്റെ ഒരു വള പണയം വച്ചൊന്ന് തരുമോ? ഇവിടെ പറ്റില്ല, നാട്ടുകാർ അറിയും, കുറച്ച് ദൂരെ എവിടെങ്കിലും..?”
“ഓ അതിനെന്താ, പരിചയമുള്ള കടയുണ്ട്, എന്താ ഇപ്പോൾ അത്യാവശ്യം?”
“അമ്മയ്ക്കാ, ബാങ്കിലെ ലോൺ അടയ്ക്കാനുണ്ട്, വേറെ മാർഗ്ഗമില്ല, ചിട്ടി കിട്ടുമെന്ന് ഓർത്തിട്ട് കുറി വീഴുന്നുമില്ല..”
“വള എങ്ങിനെ എന്റെ അടുത്ത് എത്തിക്കും?”
“നാളെ ഞാൻ കൊണ്ടുവന്ന് തരാം..”
അങ്ങിനെ പിറ്റേന്ന് വള എന്റെ കൈയ്യിൽ കൊണ്ടുവന്നു തന്നു. ഞങ്ങൾ രണ്ടു പേരും ബൈക്കിൽ കയറി ആ സ്ഥാപനത്തിലെത്തി പണയം വച്ചു.
( ഈ കഥയിൽ ഒരു ചെറിയ സംഭവം ചേർക്കുന്നു, ആ ബൈക്ക് പുറകൊക്കെ പൊങ്ങി ചെത്ത് ടൈപ്പ് ആയിരുന്നു. ഇവൾ ആദ്യമായിട്ടാണെന്ന് തോന്നുന്നു അതു പോലൊരു ബൈക്കിന്റെ പിന്നിൽ കയറുന്നത്. ഞാൻ ക്ലെച്ച് വിട്ടതും ആശാട്ടി ഡിം എന്ന് താഴെ… ആരും കണ്ടില്ല, കടയുടെ സൈഡിലുള്ള പാർക്കിങ്ങിൽ ആയിരുന്നു ഈ സംഭവം. തീർന്നില്ല, എന്റെ ദേഹത്ത് മുട്ടാതെയാണ് ഇരിക്കുന്നത്. പോകുന്ന വഴി നാരങ്ങാ വെള്ളം കുടിക്കാൻ നിർത്തി. വീണ്ടും തിരിച്ചു കയറി, ഇരിപ്പ് എന്നെ തൊടാതെ ഒരു കിലോമീറ്റർ മാറിയാണ്, ക്ലെച്ച് അയച്ചതും രണ്ടാമത് ഒന്നു കൂടി ഡിം എന്നൊരു വീഴിച്ച.!! ഇത്തവണ പരിക്കൊന്നും പറ്റിയില്ലെങ്കിലും ആളുകൾ കണ്ടു, പോരാത്തതിന് ഞാൻ അറിഞ്ഞുകൊണ്ട് വീഴിക്കുന്നതാണോ എന്നും അവൾക്ക് സംശയം!, അവളത് ചോദിക്കുകയും ചെയ്തു.