“ഒരാളോട് നല്ല രീതിയിൽ സംസാരിച്ചാൽ അത് മോശം ചിന്താഗതിയാണെന്ന് പറയുന്നത് കഷ്ടമാണ്.”
“ഓഹോ?, ഇതാണോ നല്ല മാന്യമായ രീതി”
“ഞാൻ ഒന്നും മോശമായി സംസാരിക്കാറില്ല, ചേട്ടനാണ് വേണ്ടാത്ത വിഷയങ്ങളൊക്കെ എടുത്തിടുന്നത്”
“എങ്കിൽ ശരി ഞാനിനി അങ്ങിനൊന്നും പറയുന്നില്ല”
“അതാ നല്ലത്”
ഞാൻ സംസാരം നിർത്തി.
“ഒന്നും പറയാനില്ല?” ഞാൻ ചോദിച്ചു.
അവൾ ഒന്നുമില്ല എന്ന അർത്ഥത്തിൽ മൂളി.
“ഫോൺ വച്ചേക്കട്ടെ?”
“ചേട്ടൻ പിണങ്ങിയോ?”
“ഇല്ല, അതിന് നീ എന്ത് പറഞ്ഞു, സത്യമല്ലേ പറഞ്ഞത്. ഞാനാണ് അനാവശ്യം പറയുന്നത്”
“അയ്യോ അങ്ങിനൊന്നും ഞാൻ ഉദ്ദേശിച്ചില്ല, ചേട്ടൻ എന്നോട് പിണങ്ങി ഫോൺ വയ്ക്കരുത് എനിക്ക് വിഷമമാകും”
“നിനക്ക് എന്നോട് അങ്ങിനുള്ള കൺസിഡറേഷൻസ് ഒക്കെ ഉണ്ടോ?”
“അതില്ലായിരുന്നെങ്കിൽ ഈ പറയുന്ന ചപ്പെല്ലാം ഞാൻ കേട്ടുകൊണ്ടിരിക്കുമോ?”
“എനിക്ക് നിന്നോടുള്ള ഇഷ്ടം നിനക്ക് ചപ്പ് അല്ലേ?”
“ചേട്ടാ ആ ഇഷ്ടം ശരിയല്ലാത്തതിനാലല്ലേ, ശാലിനി?”
അവൾ നിർത്തി…
“എടാ ( ഞാനാദ്യമായണ് അങ്ങിനെ അവളെ വിളിക്കുന്നത്) ശാലിനി വരുന്നത് വരെ എങ്കിലും നിനക്ക് എന്നെ ഒന്ന് ..” വാക്ക് കിട്ടാതെ ഞാൻ വിഷമിച്ചു. എന്റെ സംസാരം തീരെ ലോ പിച്ചിൽ ആയിരുന്നു..
“ഒന്ന്?”
“പരിഗണിക്കരുതോ?”
അപ്പുറത്ത് നിന്നും മറുപടിയില്ല.
“വിഷമമായോ?”
“ഇല്ല”
“എന്താണ് ഞാൻ ഉദ്ദേശിച്ചതെന്ന് നിനക്ക് മനസിലായോ?”
“എന്ന് പറഞ്ഞാൽ ഞാൻ പൊട്ടിയല്ലേ?”
“പൊട്ടിയല്ലെന്ന് എനിക്കറിയാം, പക്ഷേ പൊട്ടികളിയാണ്”
“അത് ശാലിനിയെ ഓർത്താണ്”
അടിച്ചെടാ മോനേ ലോട്ടറി!