ഈ കാലഘട്ടത്തിൽ എനിക്ക് പിന്നാലേ ഒരു കോടാലി കേസ് നടപ്പുണ്ടായിരുന്നു. കൊല്ലും എന്ന് പഞ്ഞാൽ പോലും അതിനെ ഞാൻ മൈൻഡ് ചെയ്യില്ലായിരുന്നു. പക്ഷേ മാലിനിയുടെ അടുത്ത് അവൾ എന്നെ ഫോൺ വിളിക്കുന്നതും മറ്റും ഞാൻ അറിയിച്ചുകൊണ്ടിരുന്നു. കുറച്ചൊക്കെ പൊടിപ്പും തൊങ്ങലും സഹിതം.
“ചേച്ചി വരുമ്പോൾ ഇതുവല്ലതും അറിഞ്ഞാൽ പിന്നെ എന്നെ തന്നെ കെട്ടേണ്ടി വരും” അവൾ തമാശ പറഞ്ഞു.
“അതിനും അവൾ സമ്മതിക്കില്ലല്ലോ?”
“അതും ശരിയാ”
“ചേട്ടൻ എന്തിനാ ആ അസത്തിന്റെ ഫോൺ വിളി മുന്നോട്ട് കൊണ്ടുപോകുന്നത്?”
“ദേ നിങ്ങൾ പെണ്ണുങ്ങളെ പോലല്ല ഞങ്ങൾ ആണുങ്ങൾ, നിനക്കറിയരുതോ? ദിവസവും ഡിസ്ചാർജ്ജ് ചെയ്തു കൊണ്ടിരിക്കണം. അതിന് എന്തെങ്കിലും ഒരു ഇൻസ്പിരേഷൻസ് വേണം. നിനക്ക് എന്നോട് അങ്ങിനൊന്നുമില്ല, അലൗകീക സ്നേഹം മാത്രമല്ലേയുള്ളൂ?”
“ങേ ഞാനായോ ഇപ്പോൾ കുറ്റക്കാരി?”
“കുറ്റക്കാരി എന്നൊന്നുമല്ല, എനിക്ക് നിന്നോട് അത്രയ്ക്കങ്ങ് കടന്ന് സംസാരിക്കാൻ ഇതുവരെ സാധിച്ചിട്ടില്ല.
കുഴപ്പം എന്റേത് ആയിരിക്കും. എന്റെ അതു പോലുള്ള കാര്യങ്ങളൊക്കെ അവളോട് ഫോണിൽ സംസാരിക്കുമ്പോൾ സാധിക്കും. നിന്റെ ചേച്ചിയോട് കാണിക്കുന്ന തെറ്റായിരിക്കാം ( വഞ്ചന എന്ന വാക്ക് ഒഴിവാക്കിയത് ശ്രദ്ധിക്കുക). എങ്കിലും മുഴുവനായും ഞാനും ശാലിനിയും ആയുള്ള ബന്ധം ഇല്ലാതാകുന്നതിലും നല്ലതല്ലേ ഇത്?”
“അവൾക്ക് ഒരു സൂചന കിട്ടിയാലുള്ള കാര്യം ആലോചിച്ചിട്ടുണ്ടോ?”
“നീ എന്നെ പേടിപ്പിക്കാതെ”
“അപ്പോൾ പേടിയുണ്ട്?”
“നീ പറയാതെ ഇത് അവൾ അറിയില്ല”
“ഞാൻ പറയില്ല”
“അതെന്താ?”
“ആ എനിക്കറിയില്ല”