(അവൾ ആദ്യമായാണ് ശാലിനിയെ ചേച്ചി എന്ന് വിളിച്ച് ഞാൻ കേൾക്കുന്നത്)
“ഹും അതാണ് വിധിച്ചതെങ്കിൽ അത് നടക്കും, അതല്ലെങ്കിൽ”
“അല്ലെങ്കിൽ.. തീർച്ചയായും നിന്നെ ഞാൻ സ്വീകരിക്കും”
“അപ്പോൾ അവളെ ഉപക്ഷിക്കാൻ പോകുകയാ?”
“എയ് അല്ല, അവൾ എന്നെ ഉപക്ഷിച്ചാൽ മാത്രമേ അങ്ങിനെ ഒരു ചോദ്യം ഉദിക്കുന്നുള്ളൂ”
“അതൊന്നും വേണ്ട കെട്ടോ, ഞാൻ നിങ്ങളുടെ ഇടയിൽ വരുന്നേയില്ല”
ഹൃദയം ഹൃദയത്തോട് പതിയെ അടുക്കുകയാണ്.
ശാലിനിയെ പോലെ തന്നെ മാലിനിയും എന്റെ ഉള്ളിൽ കുടിയേറി തുടങ്ങി. ഒരു പുരുഷന് ഒരു ഇണ എന്നതൊക്കെ ഒരിക്കലും സത്യമാണെന്ന് പറയാനാകില്ല. പുരുഷന്റെ ജനിതകമായി തന്നെയുള്ള സ്വഭാവം പോളിഗാമി ആണ് എന്നത് അന്നൊന്നും അറിയില്ലായിരുന്നു.
എന്റെ മനസിനെ പിടിച്ചാൽ എനിക്കു തന്നെ കിട്ടില്ലാത്ത അവസ്ഥയായിരുന്നു.
മാലിനിയുടെ മനസിൽ എന്തായിരിക്കാം എന്നത് ഊഹിക്കാനേ കഴിയൂ, എന്നിരുന്നാലും എനിക്കിട്ട് മുഖമടച്ച് അടി തന്നത് അവൾക്ക് വലിയ മനോവിഷമം ഉണ്ടാക്കി എന്ന് മാത്രമാണ് എനിക്ക് മനസിലായിരുന്നത്.
ഞങ്ങളുടെ ഫോൺ വിളികൾ രാത്രി കാലങ്ങളിലേയ്ക്ക് നീണ്ടു.
നനഞ്ഞ് ശരീരത്തിലൊട്ടിയ ഡ്രെസുമായി അവൾ ബാത്ത് റൂമിൽ നിന്നും ഇറങ്ങിവന്ന കഥയും അവളുടെ നിധികുംഭങ്ങൾ തെളിമയാർന്ന് കണ്ടതും മാലിനിയോട് ഞാൻ കളിയാക്കാനായി പറഞ്ഞു.
ഭാര്യയാകാൻ പോകുന്ന ആളുടെ അനിയത്തിയോട് ഇതൊക്കെ പറയുന്നത് മോശമല്ലേ എന്നൊന്നും അവൾ ചോദിച്ചില്ല.