ഒരു ദിവസം.
സങ്കടക്കടലിൽ നീറിയ ഞാൻ നന്നായി മദ്യപിച്ചിരുന്നു.
മാലിനിയെ എനിക്ക് കാണെണം എന്ന് പറഞ്ഞു.
“വൈകിട്ട് വാ വീട്ടിൽ ആരും ഇല്ല, അവർ വരുമ്പോൾ പാതിരാത്രിയാകും” എന്ന് മാലിനി പറഞ്ഞു.
ആ ധൈര്യത്തിൽ സന്ധ്യാസമയത്ത് ഞാൻ മാലിനിയുടെ വീട്ടിൽ ചെന്നു.
ശാലിനി ഇല്ലാത്തതിനാൽ എനിക്ക് അവിടെ പോകുന്നതിന് ആര് കണ്ടാലും തടസങ്ങൾ ഒന്നുമില്ലായിരുന്നു.
ഞാൻ ചെന്നപ്പോൾ മാലിനി മാത്രമേ ഉള്ളൂ.
കുളിച്ച് ഈറനായി അവൾ കയറി വന്നതേ ഉണ്ടായിരുന്നുള്ളൂ..
അവളെ അഭിമുഖീകരിക്കുമ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.
ശാലിനിയുടെ തിരസ്ക്കരണത്തിന്റെ കഥകൾ ഒന്നൊന്നായി ഞാൻ കെട്ടഴിച്ചു.
മാലിനി എല്ലാത്തിനും മറുപടി തന്നുകൊണ്ട് എന്നെ ആശ്വസിപ്പിച്ചു.
എനിക്ക് കാപ്പിയെടുക്കാനായി അവൾ അടുക്കളയിലേയ്ക്ക് കയറി. ഞാനും സംസാരിച്ച് അടുത്തു ചെന്നിരുന്നു.
ഒരു റോസ് നിറമുള്ള നൈറ്റിയായിരുന്നു അവൾ ധരിച്ചിരുന്നത്. അത് ശാലിനിയുടേതായിരുന്നു. ഈ സമയത്ത് ആരുമില്ലാത്തപ്പോൾ കാണാൻ വിളിച്ചതിനാലോ, അതീവ സുന്ദരിയായി അപ്പോൾ തോന്നിയതിനാലോ, അതോ സാഹചര്യത്തിന്റെ ആനുകൂല്യം മൂലമോ പെട്ടെന്ന് ഞാൻ അവളെ ഗാഡമായി പുണർന്ന് ആ ചെഞ്ചൊടികൾ ചുംബിച്ചു.
ഒരു നിമിഷം പകച്ച ശേഷം എന്നെ അവൾ തള്ളി മാറ്റി.
മുഖം അടച്ചൊരടി.
ആദ്യമായും അവസാനമായും ഒരു സ്ത്രീയുടെ തല്ല് വാങ്ങുന്നത് അന്നാണ്.
“സോറി”
“നീ എന്താ എന്നെ കാണിച്ചേ?”
( ചേട്ടാ എന്ന് വിളിച്ചുകൊണ്ടിരുന്ന മാലിനിയാണ് നീ എന്ന് എന്നെ വിളിച്ചത്)
“സോറി, പറ്റിപ്പോയി”
പെട്ടെന്ന് അവൾ പൊട്ടിക്കരഞ്ഞു.
എന്റെ കണ്ണുകളും നിറഞ്ഞു.