എന്റെ മുഖത്തേയ്ക്കും ശാലിനിയുടെ മുഖത്തേയ്ക്കും മാറി മാറി നോക്കിയ ശേഷം ” വരുന്നുണ്ടെങ്കിൽ നീ വാ” എന്നും പറഞ്ഞ് പുറത്തിറങ്ങി പോയി.
കാലം പിന്നെയും അതിന്റെ സമയം ചവിട്ടിക്കുഴച്ച് മുന്നോട്ട് കടന്നു പോയി.
ഞാനും ശാലിനിയും ആയി ഭീകരമായ പിണക്കം സംഭവിച്ചു.
അവൾ മറ്റൊരാളുമായി അടുപ്പമായി.
ഹൃദയം തകർന്ന ആ സമയത്ത് പോലും മാലിനി എനിക്ക് സപ്പോർട്ടായി നിന്നു.
“അവളോട് ആര് പറയാൻ?, അല്ലെങ്കിൽ ആരെങ്കിലും പറയുന്നത് അവൾ കേൾക്കുമോ?” എന്നെല്ലാം മാലിനി പറഞ്ഞു.
തകർന്ന ഹൃദയവുമായി ഒരു ദിവസം അവരുടെ വീടിന് കുറെ മാറി ഒരു സ്ഥലത്തുവച്ച് എനിക്ക് മാലിനിയുമായി സംസാരിക്കാൻ അവസരം കിട്ടി. അന്നാദ്യമായി ഞാൻ മാലിനിയോട് പറഞ്ഞു..
“ഒരു പക്ഷേ ഞാനും നീയും ആയിരുന്നു അടുത്തിരുന്നതെങ്കിൽ, അല്ലെങ്കിൽ ഞാൻ ശാലിനിയുമായി ബന്ധം ഇല്ലാതിരുന്നെങ്കിൽ നീയുമായി തീർച്ചയായും വളരെ നല്ല ഒരു ബന്ധം ഉണ്ടാകുമായിരുന്നു” മാലിനി അത് ശരി വച്ചു.
അവൾ സമ്മതിച്ചു അവൾക്ക് എന്നെ ഇഷ്ടമായിരുന്നു എന്ന്. പക്ഷേ ഇനി അതിന് വയ്യ.
ചേച്ചി എന്നെ ഉപേക്ഷിച്ചെങ്കിലും ഇനി അങ്ങിനെ കാണാനാകില്ല..
വിധിയുടെ കോമാളി കളികൾക്കിടയിൽ ഞാനും ശാലിനിയും വീണ്ടും അടുത്തു. പക്ഷേ അപ്പോഴേയ്ക്കും അവൾ വളരെയധികം പിന്നെയും മാറിയിരുന്നു. ശാരീരീക ബന്ധം ഇഷ്ടംപോലെ നടന്നുകൊണ്ടിരുന്നു.