കാമം മാത്രമായിരുന്നോ ഞങ്ങളിൽ ?
ഒന്നു ചോദിച്ചാലോ, നീരു തന്നെയല്ലേന്ന്,
എസ്ക്യൂസ് മീ. പറയുന്നതിനു മുൻപേ അവൾ അടൂത്ത സീറ്റിലെ കിഴവനെ സീറ്റ ബെൽറ്റ് ധരിപ്പിക്കുവാനുള്ള ശ്രമത്തിലായിക്കഴിഞ്ഞിരുന്നു.
വിമാനം റൺവേയിലുരുണ്ട് തുടങ്ങി. യാത്രക്കാർ ഹാൻഡ് ലഗേജുകൾ മേലേന്ന് എടുക്കുന്നു.
അവളെവിടെയെങ്കിലുമുണ്ടോയെന്ന്
നോക്കി.
ഇല്ല. കാണാനില്ല.
മറ്റു യാത്രക്കാർക്കൊപ്പം തിരക്കിൽ എയർബ്രിഡ്ജിനരികിലേക്ക് ഒഴുകി നീങ്ങിയ തന്റെ കയ്യിലൊരു നനുത്ത സ്പർശം.
ഒരു ചെറിയപേപ്പർ തുണ്ട് പിടിപ്പിച്ച് ആ വിരലുകൾ തിരക്കിട്ടോടിപ്പോയി.
“ഫോട്ടൽ ഒബ്രോയി ഇന്റെർ നാഷണൽ, റൂം നമ്പർ 148′
എയർപോർട്ടിൽ തന്നെ റിസീവ് ചെയ്യാൻ കാത്ത്നിൽക്കുന്ന യുവതിയോടൊപ്പം കാറിൽ കയറുമ്പോൾ ഞാൻ ആദ്യം അന്വേഷിച്ചത് ഹോട്ടൽ ഒബ്രോയി ഇൻറർനാഷണൽ എവിടെയാണെന്നായിരുന്നു.
“നമ്മുടെ സെമിനാർ നടക്കുന്ന ഹാൾ ആ ഫോട്ടലിലാണ്. പക്ഷേ താങ്കൾക്കു റൂം ബുക്ക് ചെയ്തിരിക്കുന്നത് അതിനു തൊട്ടുചേർന്നുള്ള ഷാലിമാർ ഇൻറർനാഷണലിലും .
എനി പ്രോബ്ലം.?
‘ഹേയ്ക്ക് ഇല്ല.”
താനിതെന്തൊരു മണ്ടൻ, ഇൻവിറ്റേഷൻ ലെറ്ററുകളിൽ വെണ്ടയ്ക്കാ അക്ഷരത്തിലടിച്ചിട്ടുണ്ട് ആ ഫോട്ടലിന്റെ പേർ,
വെപ്രാളത്തിലതു മറന്നു.
“സർ, താങ്കൾക്ക് വേണമെങ്കിൽ ആ ഫോട്ടലിലേക്ക് മാറാം, അവിടെ നമ്മൾ 8 റൂമുകൾ ബ്ലോക്ക് ചെയ്തിട്ടുണ്ട്..