കാമം മാത്രമായിരുന്നോ ഞങ്ങളിൽ ?
ഇനി എപ്പോഴായാലും മൊത്തമായിട്ടാവണമെന്ന് രണ്ടാളും പരസ്പരം പറയാതെ പറഞ്ഞുകൊണ്ടിരുന്നു.
വർഷാവസാന പരീക്ഷയായി.
എന്നോടവൾ ബാക്കിയെല്ലാം മറന്ന് നന്നായി പഠിക്കുവാൻ ആവശ്യപെട്ടു. ഒപ്പം ഒരു വാഗ്ദാനവും .
പരീക്ഷകഴിഞ്ഞ് ഹോസ്റ്റലിൽനിന്നും സാധങ്ങളെല്ലാം പായ്ക്ക് ചെയ്ത് അയച്ചുകഴിഞ്ഞ് രണ്ട് ദിവസം എന്റെ കൂടെ താമസിച്ചേ അവൾ ബാംഗ്ലൂരിലേക്ക് മടങ്ങുന്നുള്ളൂവത്രേ.
പക്ഷേ, പരീക്ഷയുടെ അവസാനദിനം കഴിഞ്ഞ് പിറ്റേന്ന് അവളുടെ ഫോൺ,
” മനോജ്. അച്ഛൻ മരിച്ചുന്നുള്ള ഫോൺ വന്നു. ഞാൻ പോകുകയാണ്, എന്റെ സാധനങ്ങൾ പായ്ക്ക് ചെയ്ത് അയക്കുമോ…“
ഞാൻ കൂടെ വരണോന്നുള്ള ചോദ്യത്തിന് വേണ്ടാന്നുള്ള മറുപടിയായിരുന്നു.
സാധനങ്ങളൊക്കെ അവളുടെ കൂട്ടുകാരികളുടെ കൂടെ സഹായത്തോടെ പായ്ക്ക് ചെയ്ത് എ.ബി. റ്റി പാർസൽ സർവ്വീസിൽ അയച്ചു.
ഇടയ്ക്കൊന്നുരണ്ട് എസ്.എം.എസ് സന്ദേശങ്ങൾ വന്നിരുന്നുവെങ്കിലും പിന്നീടൊരിക്കലും കാണുവാനോ സംസാരിക്കുവാനൊ കഴിഞ്ഞിരുന്നില്ല.
ജോലികിട്ടുകയും അതിന്റെ തിരക്കിലാവുകയുമൊക്കെയായപ്പോൾ ഞാനും അതൊക്കെ മറന്നു.
എസ്ക്യൂസ് മീ. സീറ്റ് ബെൽറ്റ് ഇടൂ,
അവളുടെ ശബ്ദം അവനെ വർത്തമാനകാലത്തിലേക്ക് മടക്കികൊണ്ട് വന്നു.
ഫ്ലൈറ്റ് ഡെൽഹിയിലിറങ്ങാൻപോകുന്ന അറിയിപ്പൊന്നും കേട്ടിരുന്നില്ല.