കാമദേവനും രതീദേവിയും
രതീദേവി – ഞാനൊന്നവനെ ഇളിച്ചു കാണിച്ചു.
ഞാൻ നോക്കിയപ്പോ..ഗൗരി താഴേക്ക് നോക്കി നില്കുന്നു .
അവൻ തുടർന്നു…
രണ്ടും നേരെ കണ്ടാൽ അടിയായിരുന്നു. ഇപ്പോ.. ദേ.. കെട്ടിപിടിച്ചോണ്ട് നിൽക്കുന്നു. നാണമുണ്ടോ..
ഗൗരി ഒരു കള്ളച്ചിരിയോടെ ഒറ്റ ഓട്ടം!!.
ഞാൻ പിന്നെ അവന്റകൂടെ അവളുടെ വീട്ടിലേക്ക് പോയി.
അവിടെ ആളുകളൊക്കെ കുറഞ്ഞു.
എന്നെ കണ്ടതോടെ അവളുടെ അച്ഛൻ അടുത്തേക്ക് വന്നു.
അമ്മ അടുക്കളയിലായിരിക്കും എന്ന് ഞാൻ ഊഹിച്ചു.
മോനെ എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല. മോൻ കാണിച്ച മനസ്സ്.. ഈശ്വരാ… എന്റെ കുട്ടിക്ക് നല്ലത് വരുത്തണേ. എന്റെ മോള് പാവമാണ് മോനെ. . അവളെ നന്നായി നോക്കണേ….
പുള്ളി കരയാൻ തുടങ്ങി.
ഇത് കണ്ണീർ കുടുംബമാണോ !!
അപ്പോ ഗോപൻ പറഞ്ഞു..
അച്ഛൻ ചുമ്മാ ഓരോന്ന് ഓർത്ത് വേണ്ടാത്തത് വരുത്തിവെക്കണ്ടാ.., അവർ തമ്മിൽ ഇഷ്ടക്കുറവൊന്നുമില്ല. ഞാൻ നേരിട്ട് കണ്ടിട്ടാ വരണേ.
അല്ലെ അളിയാ….!!
അവന്റെ ആ പറച്ചിലിൽ ഒരു പരിഹാസ മില്ലേ.. എന്തേലും ആകട്ടെ..
അവരോട് കുറച്ചു നേരം സംസാരിച്ചപ്പോഴേക്കും അവൾ അങ്ങോട്ട് വന്നു. എന്റെ ഭാര്യ !!
നന്ദു. അമ്മ അന്വേഷിക്കുന്നു.. അങ്ങോട്ട് ചെല്ലാൻ പറഞ്ഞു….
ഞാനും ഗോപനും അവിടെ നിന്ന് ഇറങ്ങി.
അവൾ അവരോട് എന്തോ പറഞ്ഞിട്ട് ഞങ്ങളുടെ കൂടെ വന്നു.
അവൻ ഓരോ കാര്യങ്ങൾ സംസാരിക്കുന്നുണ്ട് ഒപ്പം ഞാനും. അവൾ എന്തോ ആലോചനയിലാണ്.
അളിയാ… വൈകിട്ട് അവന്മാര് വരുന്നുണ്ട്.
ഞാൻ അരുൺചേട്ടനേം കണ്ടായിരുന്നു. അവർ സാധനവുമായിട്ടാ വരുന്നേ..
അരുൺ എന്റെ ചങ്കാണ്. പിന്നെ എന്റെ കൂട്ടുകാരുമുണ്ട്..അപ്പോ എല്ലാരുമറിഞ്ഞു !!
എങ്ങനെ പൊട്ടിക്കണ്ടേ.
ഉടനെ അവൾ നിന്ന് ചീറി.
ദേ.. വേണ്ടാത്ത പണിയൊക്കെ ഒപ്പിച്ചാൽ നിന്റെ മുട്ടുകല് ഞാൻ തല്ലിയൊടിക്കും.. പറഞ്ഞേക്കാം.. സാധനം എടുക്കണ്ടേന്ന്..
രണ്ടിനും കിട്ടും എന്റെ കൈയ്യീന്ന്..
അതിന് ചേച്ചിക്കെന്താ.. ഒരു കല്യാണ മല്ലെ നടന്നെ.. അപ്പോ ഇങ്ങനെയുള്ള പരിപാടികളും നടക്കും.. അല്ലെ നന്ദു അളിയാ..
അത് വേണ്ട.. എനിക്കിഷ്ടമല്ല കള്ളുകുടിക്കുന്നവരെ..
അതേ കുടിക്കുവോ….?
എന്നോടാണ് ചോദ്യം.
ഞാൻ നല്ല വൃത്തിക്ക് തലയാട്ടി. കുടിക്കും എന്ന അർത്ഥത്തിൽ !!
ചേച്ചിയുടെ കണ്ണ് ചുവന്നു. ചവിട്ടിത്തുള്ളി ഒറ്റപ്പോക്ക് !!
അത് കണ്ട് അവനും ഞാനും ചിരിച്ചു.
അപ്പോഴവൻ തുടർന്നു..
അളിയാ.. ചേച്ചി ഒരു പാവമാണ്, നിങ്ങൾ തമ്മിലുള്ള ഇഷ്യൂഒക്കെ കുറച്ച് എനിക്കറിയാം. അതൊന്നും മനസില് വെച്ചു പകരം വിട്ടരുതേ.. അത് ആ പാവത്തിന് താങ്ങില്ല.. അതാ…
ഇന്ന് ആ കല്യാണം മുടങ്ങിയതിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് ഞാനും ചേച്ചിയുമാണ്.
One thought on “കാമദേവനും രതീദേവിയും. ഭാഗം – 3”