കാമദേവനും രതീദേവിയും
ഞാൻ അവനെ ആശ്ചര്യത്തോടെ നോക്കി.
അവൻ എന്നെ നോക്കി ചിരിച്ചിട്ട് തുടർന്നു..
അതേ അളിയാ..അളിയനെ അവൾക്ക് ഭയങ്കര ഇഷ്ടമായിരുന്നു.
അത് ഞാൻ അറിഞ്ഞത് ഏറെ വൈകിയാണ്.
ഞാൻ ഒരുപാട് തവണ അവളോട് ചോദിച്ചിട്ട് മടിച്ചുമടിച്ചാണ് അവൾ പറഞ്ഞത് തന്നെ.
അതു പറഞ്ഞാൽ ചേട്ടൻ എങ്ങനെ എടുക്കും, വീട്ടുകാരും സമ്മതിക്കുമോ എന്നൊക്കെയുള്ള പേടിയായിരുന്നു അവൾക്ക്.
എന്തോ.. ദൈവം അവളുടെ പ്രാർത്ഥന കേട്ടു…
ചേട്ടന് ശല്യമാണെങ്കിൽ അവളെ തിരിച്ചു വീട്ടിൽ കൊണ്ടുവിട്ടേക്ക്.
എന്നും പറഞ്ഞു അവൻ കരഞ്ഞ .
നിന്റെ ചേച്ചി അത്ര പാവമൊന്നുമല്ല.
ചിരിച്ചുകൊണ്ട് അങ്ങനെ പറഞ്ഞു അവനെ ചേർത്ത് കൊണ്ട് ഞാനും അവനും നടന്നു.
ആ പിടുത്തത്തിലുണ്ടായിരുന്നു എന്റെ ഉത്തരം.!
ഒരിക്കലും അവളെ വേദനിപ്പിക്കില്ലെന്ന്…
എനിക്കറിയാം നന്ദു ചേട്ടൻ എന്റെ ചേച്ചിയെ പൊന്നുപോലെ നോക്കുമെന്ന്…
അങ്ങനെ ഓരോന്നും പറഞ്ഞു ഞങ്ങൾ വീട്ടിലെത്തി. അവൻ കുട്ടുകാരെ കണ്ട് അങ്ങോട്ട് പോയി.
ഞാനും കുറച്ച്നേരം ആരോടൊക്കയോ സംസാരിച്ചു.
പിന്നെയാ അറിഞ്ഞേ അതൊക്കെ ഞങ്ങളുടെ കുടുംബക്കാരാണെന്ന്.
അമ്മ ചോദിച്ചു..
നീ അവളെ കരയിച്ചോ എന്നൊക്കെ.. ഞാൻ എന്തൊക്കയോ പറഞ്ഞു.
ഞാൻ അമ്മക്ക് മറുപടി കൊടുത്തത് കവിളിൽ ഒരുമ്മയായിരുന്നു.
ചന്തിക്കിട്ട് ഒരടിയും വാങ്ങി ഞാൻ റൂമിലേക്ക് നടന്നു.
One Response