ജീവിതം ഇങ്ങനെയൊക്കെയാണ്
അവിടെ ഒരു കസേരയിൽ ഇരുന്നു….
നാലര മണിയാകും പാലക്കാട് ബസ് വരാൻ……
അല്പം കഴിഞ്ഞപ്പോൾ ഞാൻ ഉറങ്ങി പോയി……
ആരോ എന്നെ തട്ടി …
ഞാൻ എണീറ്റപ്പോൾ പോലീസ് ആണ്…
കുറെ ചോദ്യങ്ങൾ ആയി…
ഇവിടെ ഇരിക്കരുത്….
ഏതു ഫ്ലൈറ്റിൽ പോകുന്നു…
എങ്ങോട്ട് പോകുന്നു….
ഞാൻ പാൻ്റ് പോക്കറ്റിൽ നിന്നും ഐഡി കാർഡ് എടുത്ത് കാണിച്ചു..
അപ്പോഴും സലുട്ട് അടിച്ചു..
സാർ , ഇവിടെ ഇരിക്കാൻ അനുവദിക്കില്ല…
പോലീസിന് ഒരു റൂം ഉണ്ട് സാർ അവിടെ വന്നു റെസ്റ്റ് ചെയ്യാം…
സാറിന് എവിടെ പോകാൻ ആണ്….
ഞാൻ ആ പോലീസ് കാരൻ്റ് പേര് നോക്കി..
മിസ്റ്റർ ഹുവൈസ് എനിക്ക് പാലക്കാട് ലോ ഫ്ളോർ ബസ്സിനു പോകണം.
സാർ അഞ്ച് മണിക്ക് ഇവിടുന്ന് എടുക്കൂ….
ഞങൾ ഇവിടെ പുറത്ത് കാണും…
സാർ റൂമിൽ വന്നു റെസ്റ്റ് എടുക്കാം…
ഞാൻ ഓഫീഷ്യൽ ആയി ലഭിച്ച ക്ഷണം സ്വീകരിച്ച്…പോലീസ്കാരന്റെ കൂടെ നടന്നു…..
റൂമിൽ കയറിയതും അകത്തുള്ള സീനിയർ ഓഫീസറോഡ് കാര്യം പറഞ്ഞു……
ആൾ എഴുന്നേറ്റു സലൂട്ട് ചെയ്തു…
ഇവിടെ റെസ്റ്റ് എടുക്കാം..
പോലീസ്കാർ പുറത്തേക്ക് പോയി ഞാനും സീനിയർ ഓഫീസറും മാത്രം ആയി…
അദ്ദേഹം സ്വയം പരിചയപ്പെടുത്തി…
വിനോദ് കുമാർ..
പാലക്കാട് ഒലവക്കോട് ആണ് നാട്..
ഞാൻ മലമ്പുഴ എന്ന് പറഞ്ഞു…
ഞാൻ ഒന്ന് ഇരുന്നു മയങ്ങി…
രജിഷ ചേച്ചിയുടെ കഴുത്തിൽ മിന്നു കെട്ടുന്നത് സ്വപ്നത്തിൽ വന്നു…