ജീവിതം ഇങ്ങനെയൊക്കെയാണ്
ജീവിതം – അച്ചോ ജിജോ വിളിച്ചിരുന്നോ..
അവൻ ആഴ്ചയിൽ വിളിക്കാറുണ്ട്…
എന്നെയും വിളിക്കാറുണ്ട്.
പക്ഷേ ഇപ്പൊൾ വിളിച്ചിട്ട് എട്ട് ദിവസം കഴിഞ്ഞ്.
അച്ചോ , അവനെ പൊന്നുപോലെ നോക്കേണ്ടതാണ് ഞാൻ , വീട്ടിലെ പെണ്ണിൻ്റെ സ്വഭാവം പോലെ അല്ലേ കാര്യങ്ങൾ നടക്കു….
അവൻ എന്നെയും വിളിച്ചിട്ട് എട്ടു ദിവസം ആയി, അന്ന് പറഞ്ഞത് കഴിയാറായി ആഗസ്റ്റ് ഒന്നിന് തിരിക്കും എന്നാണ്…
അച്ചോ അപ്പൊൾ അവൻ നാലിന് എത്തും അല്ലേ…
അല്ലടാ,, മാത്യൂസേ അവൻ ഒന്നിന് രാത്രി തിരിച്ചാൽ രണ്ടിന് രാവിലെ എത്തും , ഫ്ലൈറ്റിൽ ആണ് വരുന്നത്…
ഓഗസ്റ്റ് രണ്ടിന് അവൻ്റ പപ്പയുടെയും മമ്മിയുടേയും ഓർമ ദിവസം ആണ്..
അനാഥാലയത്തിലെ കുട്ടികൾക്ക് ഭക്ഷണം കൊടുക്കണം എന്നൊക്കെ വിളിച്ചു പറഞ്ഞിട്ടുണ്ട്..
അച്ചോ , അതിനു ക്യാഷ് ചിലവ് ഇല്ലെ..
അതൊക്കെ അവന് കർത്താവ് കൊടുക്കും.
അച്ചോ,,. അവൻ്റെ പേരിൽ ഒരു പത്ത് സെൻ്റ് സ്ഥലം ഞാൻ മേടിക്കാൻ നോക്കി വച്ചിട്ടുണ്ട്.
വീടിന് അടുത്തുള്ള നാൽക്കവലയിൽ അഞ്ച് കടമുറികൾ ഉള്ള സ്ഥലം അതിനു പുറകിൽ വീടും വക്കാൻ കഴിയും..
അത് അൻപത് സെൻ്റ് സ്ഥലം ഉണ്ട് ഞാൻ പത്ത് മതി എന്ന് പറഞ്ഞു.
ബാക്കി ഞാൻ തന്നെ ആർക്കെങ്കിലും കച്ചോടം ആക്കി കൊടുക്കാം എന്ന് വാക്ക് പറഞ്ഞിട്ടുണ്ട്.
കടമുറികൾ മൂന്ന് സെൻ്റിൽ ബാക്കി ഏഴ് സെൻ്റിൽ വീട് വക്കാൻ..
മാത്യുസേ അവിടെ സെൻ്റിന് എന്ത് വില ഉണ്ട്.
ഒന്നേ പത്ത് ചോദിച്ചത് എൺപത്തി അഞ്ചിന് ഉറപ്പിച്ചു. മുഴുവൻ വിറ്റു തരാം എന്ന് പറഞ്ഞപ്പോൾ…
അത് നന്നായി വർഷം കുറെ ആയില്ലേ നിൻ്റെ നിഴൽ ആയി ജോലിക്ക് വരുന്നു.
പിന്നെ അൻപത് സെൻ്റിൽ ഇരുപത്തി അഞ്ച് മാത്രം നീ പുറത്ത് കച്ചവടം ആക്കിയാൽ മതി.
ബാക്കി ഞാൻ നോക്കി കൊള്ളാം.
ശരി അച്ചോ അവനെ കൊണ്ട് വരാൻ കൊച്ചിയിൽ പോകുന്നുണ്ടോ?…
ഇല്ല , മാത്യൂസേ അവൻ KSRTC ബസിൽ വരും…
ഡെറാഡൂൺ എയർപോർട്ടിലേക്ക് കയറുമ്പോൾ അവന്റെ പഴയ ഫോണിലേക്ക് കോൾ വന്നു …
ദീപ്തി മാഡം ആണ്..
യെസ് ,, മാഡം…
ജിജോ നിനക്ക് ഞങൾ തരുന്ന ഗിഫ്റ്റ്..
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ സബ് കലക്ടർ ആയി നിയമിക്കാൻ റെക്കമൻ്റ് ചെയ്തിട്ടുണ്ട്.
തുടക്കക്കാർക്ക് പറ്റിയ സ്ഥലമാണ്…
പിന്നെ ഇടക്ക് നാട്ടിൽ പോയി വരാൻ കഴിയും.
താങ്ക്സ് മാഡം.
മുകേഷ് സാറിനെ ഞാൻ എത്തിയിട്ട് വിളിക്കാം..
ഫോൺ ഇപ്പൊൾ ഓഫ് ചെയ്യേണ്ടി വരും.